ഐഎസ്എല്‍: സെമിയെ വിടാതെ സമനില 'ഭൂതം'... ഗോവ-ചെന്നൈ രണ്ടാം സെമിയും സമനിലയില്‍

Written By:

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ സെമി ഫൈനില്‍ സമനില ഭൂതം വിട്ടൊഴിയുന്നില്ല. ആദ്യ സെമിക്കു പിന്നാലെ രണ്ടാം സെമിയും സമനിലയില്‍ കലാശിക്കുകയായിരുന്നു. ചെന്നൈയ്ന്‍ എഫ്‌സി- എഫ്‌സി ഗോവ രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദമാണ് 1-1നു സമനിലയില്‍ പിരിഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പ് ബെംഗളൂരു എഫ്‌സി- പൂനെ സിറ്റി ഒന്നാം സെമിയുടെ ആദ്യപാദവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.

1

രണ്ടാം സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഗോവ- ചെന്നൈ പോരാട്ടം. സ്വന്തം കാണികള്‍ക്കു മുന്നില്‍ മിന്നുന്ന പ്രകടനമാണ് ഗോവ കാഴ്ചവച്ചത്. പാസിങിലും പന്തടക്കത്തിലുമെല്ലാം ഗോവ ചെന്നൈക്കു മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. 68 ശതമാനവും ഗോവ പന്ത് കൈവശം വച്ചപ്പോള്‍ 38 ശതമാനമായിരുന്നു ചെന്നൈയുടെ ബോള്‍ പൊസെഷന്‍. പക്ഷെ മല്‍സരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ ഗോളിലേക്ക് പരീക്ഷിച്ചത് ചെന്നൈയായിരുന്നു. ഏഴു ഷോട്ടുകള്‍ ചെന്നൈ തൊടുത്തപ്പോള്‍ നാലു ഷോട്ടുകളാണ് ഗോവയുടെ ഭാഗത്തു നിന്നുണ്ടായത്.

2

ഒന്നാംപകുതിയില്‍ ഇരുടീമിനും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. ചെന്നൈക്കാണ് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ ചില തകര്‍പ്പന്‍ സേവുകള്‍ ചെന്നൈക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. 64ാം മിനിറ്റില്‍ മാന്വല്‍ ലാന്‍സറോറ്റെയിലൂടെ ഗോവയയാണ് ആദ്യം അക്കൗണ്ട് തുറന്നത്. കൊറോമിനാസിന്റെ ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത്ത് തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ലാന്‍സറോറ്റെ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ഏഴു മിനിറ്റിനുള്ളില്‍ അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നൈ സമനില കൈക്കലാക്കി. നെല്‍സണിന്റെ മനോഹരമായ ത്രൂബോളുമായി വലതുവിങിലൂടെ ബോക്‌സിലേക്കു കയറിയ ഥാപ്പ കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

Story first published: Saturday, March 10, 2018, 22:27 [IST]
Other articles published on Mar 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍