എടിക്കെയ്ക്കു സൂപ്പര്‍ കപ്പിലും രക്ഷയില്ല... ഗോവയോട് തകര്‍ന്നു, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Written By:

ഭുവനേശ്വര്‍: ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്ക്ക് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിലും രക്ഷയില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ കൊല്‍ക്കത്ത സൂപ്പര്‍ കപ്പില്‍ നിന്നും പുറത്തായി. ഐഎസ്എല്‍ ടീമുകള്‍ തമ്മിലുള്ളള പോരാട്ടത്തില്‍ എഫ്‌സി കഗോവയാണ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കൊല്‍ക്കത്തയെ തുരത്തിയത്. കളിയിലൂടനീളം ആധിപത്യം പുലര്‍ത്തിയ ഗോവ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ക്വാര്‍ട്ടറില്‍ ഐഎസ്എല്ലില്‍ നിന്നു തന്നെയുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് ഗോവയുടെ എതിരാളികള്‍. ഐ ലീഗ് ചാംപ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ജംഷഡ്പൂര്‍ നേരത്തേ ക്വാര്‍ട്ടറിലെത്തിയത്.

'സ്വര്‍ണ തീരത്ത്' മെഡല്‍ വാരാന്‍ ഇന്ത്യ... കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍

കോമണ്‍വെല്‍ത്തില്‍ ഒറ്റ മത്സരം ജയിച്ചാല്‍ മേരികോമിന് മെഡലുമായി മടങ്ങാം

1

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടറില്‍ എടിക്കെയ്‌ക്കെതിരേ ഫെറാന്‍ കൊറോമിനാസ്, ഹ്യൂഗോ ബോമോസ്, ബ്രെന്‍ഡന്‍ ഫെണാണ്ടസ് എന്നിവരുടെ ഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. എടിക്കെയുടെ ആശ്വാസഗോള്‍ സൂപ്പര്‍ താരം റോബി കീനിന്റെ വകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് ഐഎസ്എല്ലിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന് അവകാശി കൂടിയായ കൊറോമിനാസ് ഗോവയുടെ അക്കൗണ്ട് തുറക്കുന്നത്.

എന്നാല്‍ രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ കീനിന്റെ ഗോളില്‍ എടിക്കെ സമനില പിടിച്ചുവാങ്ങി. തുടര്‍ന്ന് ഇരുടീമും ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവച്ചത്. 69ാം മിനിറ്റില്‍ ആദ്യ ഗോളിന് അവകാശിയായ കൊറോമിനാസിന്റെ പാസില്‍ നിന്നും ബോമോസ് ഗോവയ്ക്ക് ലീഡ് തിരികെ നേടിക്കൊടുത്തു. എടിക്കെയുടെ തിരിച്ചുവരവ് സാധ്യതകള്‍ തല്ലിക്കെടുത്തി 77ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് ഗോവയുടെ മൂന്നാം ഗോള്‍ നിക്ഷേപിച്ചു.

Story first published: Wednesday, April 4, 2018, 9:15 [IST]
Other articles published on Apr 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍