വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: ഇംഗ്ലണ്ട്- ഇറ്റലി നേര്‍ക്കുനേര്‍, ചരിത്ര തിരിച്ചുവരവ് കാത്ത് അസൂറികള്‍

ലണ്ടന്‍: കോപ്പാ അമേരിക്കയുടെ സിംഹാസനത്തില്‍ അര്‍ജന്റീനയുടെ പട്ടാഭിഷേകം കഴിഞ്ഞിരിക്കുന്നു. ഇനി അറിയേണ്ടത് യൂറോ കപ്പിലെ രാജാക്കന്‍മാരെയാണ്. രാത്രി 12.30 (12-7-2021) നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇറ്റലിയും ഇംഗ്ലണ്ടുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഇരു ടീമും ഏറെ നാളുകളായി ഒരു കിരീടത്തിനായി കാത്തിരിക്കുന്നതിനാല്‍ത്തന്ന ഫൈനല്‍ പോരാട്ടം വാശിയേറിയതാവുമെന്നുറപ്പ്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായ ഇറ്റലി കളിച്ച മൂന്ന് മത്സരത്തിലും ഗംഭീര ജയമാണ് നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ തോല്‍പ്പിച്ച ഇറ്റലി ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെയാണ് മുട്ടുകുത്തിച്ചത്. സെമി ഫൈനലില്‍ സ്പാനിഷ് പോരാട്ടവീര്യത്തെ കീഴടക്കിയ അസൂറികള്‍ കലാശപ്പോരാട്ടത്തില്‍ ത്രീലയണ്‍സിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

1968ന് ശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. അവസാന ലോകകപ്പില്‍ യോഗ്യത നേടിയെടുക്കാന്‍ സാധിക്കാതെ പോയ ഇറ്റലി തളര്‍ന്നില്ല. അവിടെ നിന്ന് തുടങ്ങിയ പോരാട്ടമാണ് ടീമിനെ ഇന്ന് ചരിത്ര നേട്ടത്തിനരികിലേക്ക് എത്തിച്ചിരിക്കുന്നത്. മികച്ച യുവതാരനിരയാണ് ഇറ്റലിക്കുള്ളത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള ഇറ്റലി ഇത്തവണത്തെ യൂറോ കപ്പില്‍ തോല്‍വി അറിഞ്ഞിട്ടില്ല. തുടക്കത്തിലേ ആധിപത്യം സ്ഥാപിക്കുന്ന ഇറ്റലിക്ക് ഇതേ മികവ് ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ കിരീടം അലമാരയിലെത്തിക്കാം. ഇമ്മോബി, ഫെഡറിക്കോ ചീസ, ഇന്‍സൈന്‍, ലോക്കാട്ടിലി, പിസീന തുടങ്ങിയവരെല്ലാം ഇറ്റലിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇംഗ്ലണ്ടിന് അനുകൂലമായ പിച്ചില്‍ സാഹചര്യങ്ങള്‍ ത്രീ ലയണ്‍സിന് അനുകൂലമാണെങ്കിലും ഇറ്റലിയുടെ യുവനിര കപ്പുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.

euro-final

1996ലെ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ശേഷം ഇംഗ്ലണ്ട് കളിക്കുന്ന ആദ്യ പ്രധാന ഫൈനല്‍ മത്സരമാണിത്. ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റ് ഫൈനലില്‍ കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്ന് കണ്ടറിയാം. ഗ്രൂപ്പ് ഡിയില്‍ തോല്‍വി അറിയാതെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ജര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ ക്വാര്‍ട്ടറില്‍ ഉക്രൈനെയാണ് പരാജയപ്പെടുത്തിയത്. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ കീഴ്‌പ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം.

തട്ടകത്തിന്റെ ആനുകൂല്യം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. നാല് ഗോളുമായി ഹാരി കെയ്ന്‍ മികച്ച ഫോമിലാണ്. റഹിം സ്റ്റെര്‍ലിങ് മൂന്ന് ഗോളും നേടിയിട്ടുണ്ട്. ലൂക്ക് ഷാ, വാല്‍ക്കര്‍ തുടങ്ങിയവരെല്ലാം മികച്ച പിന്തുണയും നല്‍കുന്നു. ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത് 2018ലാണ്. അന്ന് മത്സരം 1-1 സമനിലയിലാണ് കലാശിച്ചത്. ഇന്ന് ഇരു ടീമിലും മാറ്റങ്ങള്‍ നിരവധിയായതിനാല്‍ ആര് കിരീടം നേടുമെന്ന് കണ്ടറിയാം.

Story first published: Sunday, July 11, 2021, 9:55 [IST]
Other articles published on Jul 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X