ലോകം കീഴടക്കാന്‍ യൂറോപ്പ്... ശനിയാഴ്ച പട്ടാഭിഷേകം, തോറ്റവരുടെ അങ്കം ജയിക്കാന്‍ മഞ്ഞപ്പട

Written By:

കൊല്‍ക്കത്ത: കുട്ടിപ്പോരിലെ വലിയ ചാമ്പ്യന്മാരുടെ പട്ടാഭിഷേകം ശനിയാഴ്ച. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കലാശപ്പോരാട്ടത്തിന് കൊല്‍ക്കത്തയിലെ പ്രശസ്ത സ്റ്റേഡിയമായ സാള്‍ട്ട് ലേക്ക് ഒരുങ്ങി. യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ട് അതികായന്‍മാരായ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലാണ് കൗമാര വിശ്വകിരീടം തേടി അങ്കത്തട്ടിലിറങ്ങുക. രാത്രി എട്ടു മണിക്കാണ് ഫൈനലിന്റെ കിക്കോഫ്.

ഇന്ത്യന്‍ ക്രിക്കറ്റിന് ദുഖവെള്ളി... മരുന്നടിച്ച താരം കുടുങ്ങി, പരിശോധനാ ഫലം പുറത്ത്

വൈകീട്ട് അഞ്ചിനു നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മൂന്നു വട്ടം ജേതാക്കളായ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം ബ്രസീല്‍ ആഫ്രിക്കയില്‍ നിന്നുള്ള മാലിയുമായി കൊമ്പുകോര്‍ക്കും.

റീപ്ലേ

റീപ്ലേ

ഈ വര്‍ഷം തന്നെ നടന്ന അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് സ്‌പെയിന്‍-ഇംഗ്ലണ്ട് കലാശക്കളി. അന്നു പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്‌പെയിന്‍ കിരീടമണിഞ്ഞിരുന്നു. അന്നത്തെ തോല്‍വിക്കു ലോകകപ്പില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് ഇംഗ്ലീഷുകാര്‍.

സ്‌പെയിന്‍ സൂക്ഷിക്കണം

സ്‌പെയിന്‍ സൂക്ഷിക്കണം

സെമി ഫൈനലില്‍ ബ്രസീലിനെതിരേ ഇംഗ്ലണ്ട് പുറത്തെടുത്ത അവിസ്മരണീയ പ്രകടനം പരിഗണിക്കുമ്പോള്‍ സ്‌പെയിന്‍ ഫൈനലില്‍ ശരിക്കും സൂക്ഷിക്കേണ്ടിയിരിക്കുന്നു. നേരത്തേ സ്‌പെയിനിനെ ഗ്രൂപ്പുഘട്ടത്തില്‍ തോല്‍പ്പിച്ച ടീം കൂടിയായ ബ്രസീലിനെ ഇംഗ്ലണ്ട് 3-1നാണ് നിഷ്പ്രഭരാക്കിയത്.

ആദ്യ ഫൈനല്‍

ആദ്യ ഫൈനല്‍

ഫുട്‌ബോളിന്റെ നാട്ടുകാരാണെങ്കിലും എടുത്തു പറയത്തക്ക നേട്ടങ്ങള്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം കുറവാണ്. സീനിയര്‍ ലോകകപ്പില്‍ തുടര്‍ച്ചയായി നിരാശ മാത്രം സമ്മാനിച്ചിട്ടുള്ള ഇംഗ്ലണ്ടിന് അതുകൊണ്ടു തന്നെ ഈ കിരീടം കൂടിയേ തീരൂ. ഇതിനു മുമ്പ് കൗമാര ലോകകപ്പിന്റെ ക്വാര്‍ട്ടറിന് അപ്പുറം കടന്നിട്ടില്ലാത്ത ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ ആ ദുഷ്‌പേര് മായ്ച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്.

ബ്രൂസ്റ്റര്‍ നല്‍കുന്ന 'ബൂസ്റ്റ്'

ബ്രൂസ്റ്റര്‍ നല്‍കുന്ന 'ബൂസ്റ്റ്'

ലിവര്‍പൂള്‍ താരം കൂടിയായ റിയാന്‍ ബ്രൂസ്റ്ററുടെ സുവര്‍ണപാദങ്ങളിലാണ് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ ഒളിഞ്ഞിരിക്കുന്നത്. ക്വാര്‍ട്ടറിലും സെമിയിലും തുടര്‍ച്ചയായി രണ്ടു ഹാട്രിക്കുകള്‍ നേടി ഈ ടൂര്‍ണമെന്റിന്റെ തന്നെ കണ്ടെത്തലായി ബ്രൂസ്റ്റര്‍ മാറിക്കഴിഞ്ഞു. ഏഴു ഗോളുകളോടെ ടൂര്‍ണമന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിന് അരികിലാണ് താരം.

സ്പാനിഷ് പ്രതീക്ഷ റൂയിസില്‍

സ്പാനിഷ് പ്രതീക്ഷ റൂയിസില്‍

ഇംഗ്ലണ്ടിന് ബ്രൂസ്റ്ററാണ് തുറുപ്പുചീട്ടെങ്കില്‍ സ്‌പെയിനിന് ഇതു ആബേല്‍ റൂയിസാണ്. ഗ്ലാമര്‍ ടീമായ ബാഴ്‌സലോണയുടെ ബി ടീം താരം കൂടിയായ റൂയിസ് ആറു ഗോളുകളുമായി ഗോള്‍വേട്ടയില്‍ രണ്ടാമതുണ്ട്. മാലിക്കെതിരായ സെമിയില്‍ ഇരട്ടഗോള്‍ നേടിയ റൂയിസായിരുന്നു സ്പാനിഷ് ഹീറോ.

കന്നി ലോകകിരീടം

കന്നി ലോകകിരീടം

ഇരുടീമും കന്നി ലോകകിരീടം തന്നെയാണ് ശനിയാഴ്ച ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് മൂന്നു തവണ ഫൈനലിലെത്തിയെങ്കിലും സ്‌പെയിനിന് അവസാന കടമ്പ കടക്കാനായില്ല. 1991, 2003, 07 വര്‍ഷങ്ങളിലാണ്‌ കപ്പിനും ചുണ്ടിനുമിടയില്‍ അവര്‍ക്ക് വിശ്വകിരീടം നഷ്ടമായത്. കന്നി ഫൈനല്‍ കളിക്കുന്ന ഇംഗ്ലണ്ടും ലോകകിരീടവുമായി മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

തോല്‍വിയറിയാത്ത ഏക ടീം

തോല്‍വിയറിയാത്ത ഏക ടീം

ടൂര്‍ണമെന്റില്‍ പരാജയമെന്തെന്ന് അറിയാത്ത ഏക ടീം കൂടിയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ചായിരുന്നു ഇംഗ്ലീഷ് കുതിപ്പ്. എന്നാല്‍ ആദ്യ കളിയില്‍ ബ്രസീലിനോട് 1-2ന് തോറ്റ ശേഷം ശക്തമായ തിരിച്ചുവന്ന സ്‌പെയിന്‍ പിന്നീട് തോല്‍വിയുടെ പെയിന്‍ അറിഞ്ഞിട്ടില്ല.

പ്രചോദനമായി അണ്ടര്‍ 20

പ്രചോദനമായി അണ്ടര്‍ 20

ഈ വര്‍ഷം ജൂണില്‍ നടന്ന ഫിഫയുടെ അണ്ടര്‍ 20 ലോകകപ്പില്‍ ഇംഗ്ലണ്ടാണ് കിരീടം ചൂടിയത്. ഈ വിജയത്തില്‍ നിന്നു പ്രചോദമുള്‍ക്കൊണ്ടാണ് ഇംഗ്ലീഷ് കൗമാരനിര സ്‌പെയിനിനെതിരേ ബൂട്ടണിയുന്നത്.

 തലയുയര്‍ത്തി മടങ്ങാന്‍ ബ്രസീല്‍

തലയുയര്‍ത്തി മടങ്ങാന്‍ ബ്രസീല്‍

സെമി ഫൈനല്‍ വരെയുള്ള പ്രകടനങ്ങളിലൂടെ കിരീട ഫേവറിറ്റുകളില്‍ മുന്നിലെത്തിയ ബ്രസീലിന്റെ വീഴ്ച അപ്രതീക്ഷിതമായിരുന്നു. കിരീടമെന്ന സ്വപ്‌നം അപ്രാപ്യമാണെങ്കിലും ടൂര്‍ണമെന്റിലെ മൂന്നാംസ്ഥാനക്കാരായി മടങ്ങാനാണ് മഞ്ഞപ്പടയുടെ ശ്രമം. എന്നാല്‍ ആഫ്രിക്കന്‍ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മാലി കച്ചകെട്ടുമ്പോള്‍ ബ്രസീലിനു ജയം എളുപ്പമാവില്ല.

 പ്രമുഖര്‍ എത്തിയേക്കും

പ്രമുഖര്‍ എത്തിയേക്കും

സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനലിനു സാക്ഷിയാവാന്‍ പ്രമുഖര്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് സൂചന. ചില ഇതിഹാസ താരങ്ങളും ഫൈനലിനു വന്നേക്കുമെന്നാണ് വിവരം. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Story first published: Friday, October 27, 2017, 15:43 [IST]
Other articles published on Oct 27, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍