സൂപ്പര്‍ കപ്പ്: ഐഎസ്എല്ലിനുമേല്‍ വീണ്ടും ഐ ലീഗ് ആധിപത്യം... മുംബൈയെ മലര്‍ത്തിയടിച്ച് ബംഗാള്‍

Written By:

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്നും ഐഎസ്എല്‍ ടീമായ മുംബൈ സിറ്റി തോറ്റു പുറത്തായി. ഐ ലീഗിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളാണ് പ്രീക്വാര്‍ട്ടറില്‍ മുംബൈയുടെ വഴി മുടക്കിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടക്കില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ബംഗാള്‍ മുംബൈയെ മറികടക്കുകയായിരുന്നു. മല്‍സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബംഗാള്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പുറത്താവുന്ന നാലാമത്തെ ക്ലബ്ബാണ് മുംബൈ. നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി, എടിക്കെ, പൂനെ സിറ്റി എന്നിവര്‍ നേരത്തേ പുറത്തായിരുന്നു.

1

ബംഗാളിനെതിരേ 21ാം മിനിറ്റിലാണ് മുംബൈ മുന്നിലെത്തിയത്. എമാനയുടെ വകയായിരുന്നു ഗോള്‍. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് എമാന ബംഗാളിന്റെ വല കുലുക്കിയത്. എന്നാല്‍ ഈ ലീഡ് അധികനേരം കാത്തുസൂക്ഷിക്കാന്‍ മുംബൈയ്ക്കായില്ല. അഞ്ചു മിനിറ്റിള്ളില്‍ ബംഗാള്‍ സമനില പിടിച്ചുവാങ്ങി. ഡാന്‍മാവിയയയുടെ ക്രോസ് കത്‌സുമി യുസ തകപ്പന്‍ ഹെഡ്ഡറിലൂടെയാണ് ലക്ഷ്യത്തിലെത്തിച്ചത്. തുടര്‍ന്നും മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബംഗാള്‍ മുംബൈയുടെ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ സംഘടിപ്പിച്ചു.

സൂപ്പര്‍ കപ്പ്: ബ്ലാസ്‌റ്റേഴ്‌സ് ഈസ് ബാക്ക്... ഐഎസ്എല്ലിലെ കലിപ്പടക്കാന്‍, കപ്പടിക്കാന്‍ മഞ്ഞപ്പട

ബെര്‍ബ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ കാരണമറിയാം!! ഈ ലക്ഷ്യത്തോടെ ആരും വരേണ്ട... തുറന്നടിച്ച് ജെയിംസ്

രണ്ടാപകുതിയില്‍ ലീഡ് നേടാന്‍ ഇരുടീമും ആവേശത്തോടെ പോരാടി. എന്നാല്‍ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് ബംഗാളിനായിരുന്നു. 73ാം മിനിറ്റില്‍ അല്‍ അംനയാണ് മല്‍സരവിധി തന്നെ നിര്‍ണയിച്ച ഗോളിനു അവകാശിയായത്. റീബൗണ്ടിനൊടുവില്‍ ലഭിച്ച പന്ത് ഹാഫ് വോളിയിലൂടെ അല്‍ അംന വലയിലേക്ക് പായിക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി മുംബൈ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു ഗോള്‍ ലീഡില്‍ ബംഗാള്‍ ജയവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും കരസ്ഥമാക്കി.

Story first published: Friday, April 6, 2018, 7:13 [IST]
Other articles published on Apr 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍