യൂറോപ്പ ലീഗ്: ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് തിരിച്ചടി... എസി മിലാനും നാണക്കേട്

Written By:

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പുഘട്ടത്തിലെ നാലാംറൗണ്ടില്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലണ്ടിലെ മുന്‍നിര ടീം ആഴ്‌സനല്‍ ഗോളടിക്കാനാവാതെ സമനില കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ മറ്റൊരു പ്രമുഖ ടീം എവര്‍ട്ടന്‍ വന്‍ തോല്‍വിയേറ്റുവാങ്ങി.

1

ഗ്രൂപ്പ് എച്ചില്‍ ആഴ്‌സനലിനെ സെര്‍ബിയന്‍ ടീമായ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം ഗണ്ണേഴ്‌സിനു നേരിട്ട ആദ്യ തിരിച്ചടി കൂടിയാണ് ഈ സമനില. എങ്കിലും 10 പോയിന്റോടെ ആഴ്‌സനല്‍ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ആഴ്‌സനല്‍ നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറി.

2

ഗ്രൂപ്പ് ഇയിലാണ് എവര്‍ട്ടന് കനത്ത പരാജയം നേരിട്ടത്. ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണ്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എവര്‍ട്ടനെ മുക്കുകയായിരുന്നു. ലിയോണിന്റെ മൂന്നു ഗോളും രണ്ടാംപകുതിയിലായിരുന്നു.

3

അതേസമയം, ഗ്രൂപ്പ് ഡിയില്‍ ഇറ്റലിയിലെ വമ്പന്‍ ടീമുകളിലൊന്നായ എസി മിലാന്‍ ഗോള്‍രഹിത സമനില വഴങ്ങി. എഇകെ ഏതന്‍സാണ് മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ പിടിച്ചുനിര്‍ത്തിയത്. മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ വിയ്യാറയല്‍ 2-0ന് സ്ലാവിയ പ്രാഹയെയും ഗ്രൂപ്പ് ബിയില്‍ ഡയനാമോ കീവ് 1-0ന് യങ് ബോയ്‌സിനെയും ഗ്രൂപ്പ് കെയില്‍ ലാസിയോ 1-0ന് നീസിനെയും തോല്‍പ്പിച്ചു.

Story first published: Friday, November 3, 2017, 13:17 [IST]
Other articles published on Nov 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍