വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്‌ബോള്‍ ദൈവമെന്ന് വിളിക്കരുത്... താനൊരു സാധാരണ ഫുട്‌ബോളറെന്ന് മറഡോണ

കൊല്‍ക്കത്തയില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

By Manu

കൊല്‍ക്കത്ത: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയെ ഒരു കൂട്ടര്‍ ഏറ്റനവും കേമനെന്നു വിശേഷിപ്പിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്ന അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയാണ് ഏറ്റവും കേമനെന്നാണ്. തങ്ങളുടെ വ്യക്തിഗത മികവുകള്‍ കൊണ്ട് ലോകകിരീടമടക്കം നേടാവുന്നതെല്ലാം സ്വന്തമാക്കിയിട്ടുള്ള സോക്കര്‍ രാജാക്കന്മാരാണ് ഇരുവരും.

കാല്‍പന്തു കളി ആരാധകര്‍ ഫുട്‌ബോള്‍ ദൈവമെന്നാണ് മറഡോണയെ വിശേഷിപ്പിക്കുന്നത്. ലോകത്ത് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ നേട്ടം. എന്നാല്‍ തന്നെ ഫുട്‌ബോള്‍ ദൈവമെന്ന് വിളിക്കരുതെന്ന് മറഡോണ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നത്.

പ്രതികരണം ഇന്ത്യയില്‍ വച്ച്

പ്രതികരണം ഇന്ത്യയില്‍ വച്ച്

ഇന്ത്യയില്‍ വച്ചാണ് തന്നെ ഇനി ഫുട്‌ബോള്‍ ദൈവമെന്നു വിശേഷിപ്പിക്കരുതെന്ന മറഡോണ അഭ്യര്‍ഥിച്ചത്. ഞാന്‍ ഫുട്‌ബോളിലെ ദൈവമൊന്നുമല്ല, വളരെ സിംപിളായ ഒരു ഫുട്‌ബോളര്‍ മാത്രം. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയില്‍ വരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ ചാരിറ്റി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മറഡോണ. സപ്തംബര്‍ 19നായിരുന്നു അദ്ദേഹം ഇന്ത്യയില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇതു നീണ്ടു പോവുകയായിരുന്നു.

രോഗികള്‍ക്കു ചെക്ക് കൈമാറി

രോഗികള്‍ക്കു ചെക്ക് കൈമാറി

11 അര്‍ബുദ രോഗികള്‍ക്കു ചടങ്ങില്‍ വച്ചു മറഡോണ 10,000 രൂപ വീതമുള്ള ചെക്കുകള്‍ കൈമാറി. കൂടാതെ എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ആംബുലന്‍സി ന്‍റെ ഉദ്ഘാടനവും മറഡോണ നിര്‍വഹിച്ചു.
അര്‍ജന്റീനയുടെ ഇതിഹാസ താരത്തെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് എത്തിയത്. സമീപത്തുള്ള കെട്ടിടങ്ങളുടെയെല്ലാം മുകളില്‍ ആരാധകര്‍ മറഡോണയ്ക്കായി ആര്‍പ്പുവിളിച്ചു.

പ്രതിമ അനാച്ഛാദനം ചെയ്തു

പ്രതിമ അനാച്ഛാദനം ചെയ്തു

12 അടി ഉയരമുള്ള തന്റെ പ്രതിമയും മറഡോണ ചടങ്ങില്‍ വച്ചു അനാച്ഛാദനം ചെയ്തു. 1986ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ കിരീടവുമായി നില്‍ക്കുന്ന മറഡോണയുടെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചത്.
തന്റെ ഇത്രയവും വലിയൊരു പ്രതിമ ഇവിടെ സ്ഥാപിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മറഡോണ പറഞ്ഞു. കാമുകിക്കൊപ്പമാണ് മറഡോണ വേദിയിലെത്തിയത്. ഇതിനു മുമ്പ് അദ്ദഹേത്തിന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പൊന്നാട അണിയിച്ചു

പൊന്നാട അണിയിച്ചു

പൊന്നാട അണിയിച്ചാണ് സംഘാടകര്‍ മറഡോണയെ ആദരിച്ചത്. കൂടാതെ സ്വര്‍ണത്തില്‍ തീര്‍ത്ത ബ്രേസ്ലറ്റും മറഡോണയ്ക്കു ചടങ്ങില്‍ വച്ചു സമ്മാനിച്ചു.
ഇന്ത്യയില്‍ നിന്നു തിരിച്ചുപോവുന്നതിനു മുമ്പ് ഒരു പ്രദര്‍ശന മല്‍സരത്തിലും അദ്ദേഹം ബൂട്ടണിയുന്നുണ്ട്. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരവ് ഗാംഗുലി നയിക്കുന്ന ടീമിനെതിരേയാണ് മറഡോണയും സംഘവും ഏറ്റുമുട്ടുക. ഡീഗോ
v/S ദാദ എന്നാണ് മല്‍സരത്തിനു പേരിട്ടിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെയുള്ള ബറാസത്തിലാണ് മല്‍സരം അരങ്ങേറുന്നത്.

ഇന്ത്യക്കു പ്രശംസ

ഇന്ത്യക്കു പ്രശംസ

ക്രിക്കറ്റിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന ഇന്ത്യ ഫുട്‌ബോളിനെയും നെഞ്ചിലേറ്റുന്നവരാണെന്ന് മറഡോണ പറഞ്ഞു. ഫുട്‌ബോളിലെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. ഫുട്‌ബോളില്‍ രാജ്യത്തെ ന്യൂജനറേഷന്‍ ആരാധകരെ കാണാന്‍ കാത്തിരിക്കുകയാണ് താന്‍. ഫുട്‌ബോളിന്റെ പ്രശസ്തി ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തന്‍റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലേക്കുള്ള യാത്ര തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുമ്പ് ഇവിടെ വന്നപ്പോള്‍ വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെയുള്ള ആരാധകരും തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് മറഡോണ പറഞ്ഞു.

Story first published: Tuesday, December 12, 2017, 9:32 [IST]
Other articles published on Dec 12, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X