അഞ്ചാമതും ബാലണ്‍ ഡിയോര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്... മെസ്സി 5 - ക്രിസ്റ്റി 5

Written By:

പാരീസ്: ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിറകെ ബാലണ്‍ ഡിയോര്‍ അവാര്‍ഡിനും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവകാശിയായി. പാരിസിലെ പ്രശസ്തമായ ഈഫല്‍ ടവറില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ക്രിസ്റ്റി വീണ്ടും പുരസ്‌കാരത്തില്‍ മുത്തമിട്ടത്.

ഈ വര്‍ഷം പോര്‍ച്ചുഗലിനും തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനും വേണ്ടി നടത്തിയ മാസ്മരിക പ്രകടനങ്ങള്‍ ക്രിസ്റ്റിയെ നേരത്തേ തന്നെ ഫേവറിറ്റാക്കിയിരുന്നു. കാര്യമായ അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ അദ്ദേഹത്തെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്കാരവും ക്രിസ്റ്റ്യാനോയ്ക്കായിരുന്നു.

മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം

മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം

ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ ക്രിസ്റ്റ്യാനോയും അര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സിയും തമ്മിലുള്ള പോര് ഒന്നു കൂടി മുറുകകയും ചെയ്തു. ഇത്തവണത്തെ ബാലണ്‍ ഡിയോര്‍ നേട്ടത്തോടെ അഞ്ചു പുരസ്‌കാരങ്ങളെന്ന മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം 32 കാരനായ ക്രിസ്റ്റ്യാനോയെത്തി.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ക്രിസ്റ്റി ബാലണ്‍ഡിയോര്‍ അവാര്‍ഡ് സ്വന്തമാക്കുന്നത്. ഇതിനു മുമ്പ് 2008, 2013, 14, 16 വര്‍ഷങ്ങളിലായിരുന്നു താരത്തിന്റെ പുരസ്‌കാര വിജയം.

മെസ്സി, നെയ്മര്‍ രണ്ടും മൂന്നും സ്ഥാനത്ത്

മെസ്സി, നെയ്മര്‍ രണ്ടും മൂന്നും സ്ഥാനത്ത്

മെസ്സിയെ രണ്ടാംസ്ഥാനത്തേക്കും ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറെയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നെറുകയിലെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 173 മാധ്യമപ്രവര്‍ത്തകരാണ് വോട്ടിങിലൂടെ ബാലണ്‍ ഡിയോര്‍ ജേതാവിനെ തിരഞ്ഞെടുത്തത്. വോട്ടിങില്‍ 946 പോയിന്റാണ് ക്രിസ്റ്റിയാനോയ്ക്കു ലഭിച്ചത്. ക്രിസ്റ്റിയാനോ, മെസ്സി, നെയമര്‍ എന്നിവരടക്കം 30 താരങ്ങള്‍ അന്തിമ ലിസ്റ്റിലുണ്ടായിരുന്നു.
ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നല്‍കുന്നത്. നേരത്തേ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും ബാലണ്‍ഡിയോറും ഒന്നാക്കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇതു വീണ്ടും രണ്ടായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

എല്ലാ വര്‍ഷവും ആഗ്രഹിക്കുന്നു

എല്ലാ വര്‍ഷവും ആഗ്രഹിക്കുന്നു

ഓരോ വര്‍ഷം ആരംഭിക്കുമ്പോഴും ഈ പുരസ്‌കാരം നേടാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങിയ ശേഷം ക്രിസ്റ്റിയാനോ പ്രതികരിച്ചു. അവാര്‍ഡ്‌നേട്ടത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം നേടിയ ട്രോഫികളാണ് ഈ പുരസ്‌കാരത്തിന് തന്നെ അര്‍ഹനാക്കിയത്. റയല്‍ മാഡ്രിഡ് ടീമംഗങ്ങള്‍ക്കു നന്ദി. തന്നെ ഈ നേട്ടത്തിലേക്ക് നയിച്ച മറ്റുള്ളവര്‍ക്കും നന്ദി പറയുന്നതായി താരം കൂട്ടിച്ചേര്‍ത്തു.
മെസ്സിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ്റ്റിയുടെ മറുപടി ഇങ്ങനെയായിരുന്നു- നല്ല രീതിയില്‍ തന്നെ നമുക്ക് പോരാട്ടം തുടരാം. ക്ലബ്ബിനായും രാജ്യത്തിനായും മികച്ച പ്രകടനം നടത്താന്‍ മെസ്സിക്കു സാധിക്കും. ഞാനും അതേ പോലെ മികച്ച പ്രകടനത്തിനായി തന്നെ ശ്രമിക്കും. ആരാവും കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നതെന്ന് നമുക്ക് വര്‍ഷാവസാനം നോക്കാം.

ക്രിസ്മസ് സമ്മാനം ഇതു മതി

ക്രിസ്മസ് സമ്മാനം ഇതു മതി

ക്രിസ്മസ് ആഘോഷം വരാനിരിക്കെ എന്തു സമ്മാനമാണ് വേണ്ടതെന്ന തമാശ ചോദ്യത്തിന് ക്രിസ്റ്റി മറുപടി പറഞ്ഞത് മറ്റൊരു കുഞ്ഞിനെ കൂടി വേണമെന്നായിരുന്നു. ഇതു തമാശയല്ല. ഏഴു ബാലണ്‍ ഡിയോര്‍ പുരസ്‌കാരങ്ങളും ഏഴു കുട്ടികളുമാണ് തന്റെ ആഗ്രഹമെന്നും ക്രിസ്റ്റി ചെറുചിരിയോടെ പറഞ്ഞു.
ക്രിസ്റ്റിയുടെ പുരസ്‌കാര നേട്ടത്തിന് സാക്ഷിയാവാന്‍ അമ്മ മരിയ ഡൊളോറസ് ഡോസ് സാന്റോസ്, മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍, കാമുകി ജോര്‍ജിന റോഡ്രിഗസ് എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.

അവിസ്മരണീയ വര്‍ഷം

അവിസ്മരണീയ വര്‍ഷം

ക്രിസ്റ്റിയാനോ സംബന്ധിച്ചിടത്തോളം അവിസ്മരണീയ വര്‍ഷമാണ് കടന്നു പോവുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി കഴിഞ്ഞ വര്‍ഷം 42 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ റയല്‍ 4-1ന് യുവന്റസിനെ മുക്കിയപ്പോള്‍ ഇരട്ടഗോളോടെ ക്രിസ്റ്റി ഹീറോയായിരുന്നു. ക്രിസ്റ്റിയുടെ മികവില്‍ തുടര്‍ച്ചയായി രണ്ടുവട്ടം ചാംപ്യന്‍സ് ലീഗ് ജേതാക്കളാവുന്ന ആദ്യ ടീമായി റയല്‍ മാറുകയും ചെയ്തിരുന്നു. ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ പുരസ്‌കാരാവും അദ്ദേഹത്തിനായിരുന്നു.
സ്പാനിഷ് ലീഗിലും റയലിനെ കിരീടത്തിലേക്കു നയിക്കാന്‍ പോര്‍ച്ചുഗീസ് ഇതിഹാസത്തിനു സാധിച്ചു.

Story first published: Friday, December 8, 2017, 8:30 [IST]
Other articles published on Dec 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍