
സൗദിക്കു പകരം സൗത്താഫ്രിക്ക!
അല്‍ നസര്‍ ക്ലബ്ബ് തന്നെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു നാക്കു പിഴച്ചത്. സൗദി അറേബ്യയെന്നുള്ളത് അദ്ദേഹം സൗത്താഫ്രിക്കയെന്നായിരുന്നു പറഞ്ഞത്.
എന്നെ സംബന്ധിച്ച് സൗത്താഫ്രിക്കയിലേക്കു വന്നത് കരിയറിന്റെ അവസാനമല്ല എന്നായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍. ആളുകള്‍ എന്തു പറയുന്നുവെന്നു ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു.
അതു മാറ്റാനുള്ള ഉത്തരവാദിത്വവും എനിക്കുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് ഇവിടെയെത്തിയത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ് എന്നായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍.

എന്തു കൊണ്ട് അല്‍നസര്‍?
എന്തു കൊണ്ടാണ് പുതിയ തട്ടകമായി അല്‍ നസറിനെ താന്‍ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തി. ഈ രാജ്യത്തെക്കുറിച്ചും ഇവിടുത്തെ ഫുട്‌ബോളിനെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഈ അവസരം ഏറ്റെടുത്തത്.
ഇവിടുത്തെ ലീഗ് (സൗദി പ്രോ ലീഗ്) വളരെയധികം ആവേശകരമാണെന്നു എനിക്കറിയാം. ആളുകള്‍ക്കു ഇതറിയില്ല, പക്ഷെ എനിക്ക് അറിയാം. കാരണം ഞാന്‍ ഒരുപാട് മല്‍സരങ്ങള്‍ കണ്ടിട്ടുണ്ട് എന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുനന്നു.

അരങ്ങേറ്റം വൈകും
സൗദി ലീഗില്‍ ഇന്നു രാത്രി (വ്യാഴം) അല്‍ നസറിന്റെ മല്‍സരമുണ്ടെങ്കിലും ഈ കളിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു അരങ്ങേറാന്‍ സാധിക്കില്ല. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ രണ്ടു മല്‍സരങ്ങളിലെ വിലക്ക് കാരണമാണിത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനുമായുള്ള മല്‍സരത്തിനു ശേഷം മല്‍സരം കാണാനെത്തിയ ഒരു ആരാധകന്റെ മൊബൈല്‍ ഫോണ്‍ രോഷത്തോടെ റൊണാള്‍ഡോ തട്ടിത്തെറിപ്പിച്ചരുന്നു. ആ മല്‍സരത്തിനു ശേഷം താരം യുനൈറ്റഡിനായി കളിച്ചിട്ടുമില്ല. പിന്നീട് ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെപ്പാപ്പമാണ് താരത്തെ കണ്ടത്.
ലോകകപ്പിനു ശേഷാണ് റൊണാള്‍ഡോ അല്‍ നസറുമായി കരാറിലെത്തിയത്. എന്നാല്‍ മറ്റൊരു ക്ലബ്ബിലേക്കു മാറിയാലും റൊണാള്‍ഡോയുടെ വിലക്ക് നിലനില്‍ക്കുമെന്ന് എഫ്എ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് അല്‍ നസറില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം വൈകുന്നത്. സൗദി പ്രോ ലീഗില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് അല്‍ നസര്‍.
11 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമടക്കം 26 പോയിന്റാണ് ക്ലബ്ബിനുള്ളത്. ഇന്ത്യന്‍ സമയം രാത്രി 8.30ന് അല്‍ ടെയിയുമായിട്ടാണ് അല്‍ നസറിന്റെ അടുത്ത മല്‍സരം.