റൊണാള്‍ഡോ ആഴ്‌സണല്‍ താരം ആകുമായിരുന്നു; ആ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി വെങ്ങര്‍

Posted By: rajesh mc

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോക ഫുട്‌ബോളിലെ വമ്പന്‍താരത്തെ കൈവിട്ടതിനെക്കുറിച്ച് ആഴ്‌സണ്‍ വെങ്ങറുടെ വെളിപ്പെടുത്തല്‍. രണ്ട് പതിറ്റാണ്ടിലധികം കാലം ആഴ്‌സണലിന്റെ പരിശീലകനായിരുന്ന വെങ്ങര്‍ സ്ഥാനമൊഴിഞ്ഞതിനുശേഷമാണ് തന്റെ പരിശീലക ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നിനെക്കുറിച്ച് വാചാലനായത്.

2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിലെത്തിയതോടെയാണ് റൊണാള്‍ഡോ അറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍, താരവുമായി കരാര്‍ ഒപ്പിടാന്‍ കിട്ടിയ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയെന്ന് വെങ്ങര്‍ കുറ്റബോധത്തോടെ പറയുന്നു. തിയറി ഹെന്റി, റോബര്‍ട്ട് പിറസ്, സെസ്‌ക് ഫാബ്രിഗാസ് തുടങ്ങിയ സൂപ്പര്‍താരങ്ങളെ ആഴ്‌സണലിലെത്തിച്ച വെങ്ങര്‍ വലിയ നഷ്ടമായാണ് ക്രിസ്റ്റ്യാനോയെ വിലയിരുത്തുന്നത്.

arsene

അന്ന് റൊണാള്‍ഡോയുമായി കരാറില്‍ ഒപ്പിടുന്നതിന്റെ അടുത്തവരെ കാര്യങ്ങള്‍ എത്തിയതായിരുന്നു. 4.5 മില്യണ്‍ പൗണ്ട് ആഴ്‌സണല്‍ വാഗ്ദാനം ചെയ്തു. കരാര്‍ ഉറപ്പിക്കാവുന്ന ഘട്ടത്തിലാണ് മാഞ്ചസ്റ്റര്‍ 12 മില്യണ്‍ പൗണ്ടിന് താരത്തെ ടീമിലെടുക്കുന്നത്. അതിനേക്കാള്‍ തുക മുടക്കാന്‍ ആഴ്‌സണലിന് അന്ന് കഴിയില്ലായിരുന്നെന്നും വെങ്ങര്‍ വ്യക്തമാക്കി.

റൊണാള്‍ഡോയും ഹെന്റിയും ഒരു ടീമില്‍ കളിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്ന നേട്ടങ്ങള്‍ ആഴ്‌സണലിന് ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ ഒട്ടേറെ കിരീടങ്ങള്‍ ആഴ്‌സണലിന് ലഭിച്ചെങ്കിലും ഒരിക്കല്‍പ്പോലും ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞിരുന്നില്ല. റൊണാള്‍ഡോ മാഞ്ചസ്റ്ററിലെത്തിയശേഷം മൂന്ന് ലീഗ് കിരീടങ്ങളും, എഫ്എ കപ്പ് ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ളവ ടീമിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഏറ്റവും മികച്ച ഗോളുകൾ | വീഡിയോ കാണൂ

Story first published: Thursday, May 17, 2018, 18:26 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍