ഐഎസ്എല്‍ ഒക്കെ എന്ത്? ഇതാണ് കളി... 'വല്ല്യേട്ടനാവാന്‍' ഐഎസ്എല്ലും ഐ ലീഗും, സൂപ്പര്‍ പോരാട്ടങ്ങള്‍

Written By:

ഭുവനേശ്വര്‍: ഐഎസ്എല്ലിനെ കടത്തിവെട്ടാന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഒരുങ്ങുന്നു. പ്രഥമ സൂപ്പര്‍ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കു ശനിയാഴ്ച വിസില്‍ മുഴങ്ങും. ഐഎസ്എല്ലിലെയുെ ഐ ലീഗിലെയും ടീമുകള്‍ ആദ്യമായി കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമന്റെന്ന നിലയില്‍ ഇതിനകം സൂപ്പര്‍ കപ്പ് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ശനിയാഴ്ച രാത്രി എട്ടിനു നടക്കുന്ന സൂപ്പര്‍ കപ്പിലെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഐഎസ്എല്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സി മുന്‍ ഐ ലീഗ് വിജയികളായ ഐസ്വാള്‍ എഫ്‌സിയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ കപ്പിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു... ഇനിയൊരിക്കലും കളിക്കാനാവില്ലെന്ന് ഭയം!! ഈറനണിഞ്ഞ് വാര്‍ണര്‍

ജിങ്കന് കൂട്ടായി അനസ് വരുന്നു... സൂപ്പര്‍ ഡിഫന്‍സ്, പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഇനിയാരുണ്ട്?

1

കേരളത്തിന്റെ സാന്നിധ്യമറിയിച്ച് രണ്ടു ടീമുകള്‍ സൂപ്പര്‍ കപ്പില്‍ പോരിനിറങ്ങുന്നുണ്ട്. ഐഎസ്എല്ലില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് വരുമ്പോള്‍ ഐ ലീഗില്‍ നിന്നും ഈ സീസണില്‍ അരങ്ങേറിയ ഗോകുലം എഫ്‌സിയുമുണ്ട്. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിനു നേരിട്ടു യോഗ്യത നേടുകയായിരുന്നു. എന്നാല്‍ യോഗ്യതാ മല്‍സരം കളിച്ചാണ് ഗോകുലത്തിന്റെ വരവ്. ഐഎസ്എല്‍ ടീം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-0ന് തകര്‍ത്താണ് ഗോകുലം പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തത്. കരുത്തരായ ബെംഗളൂരു എഫ്‌സിക്കെതിരേ ഞായറാഴ്ചയാണ് ഗോകുലത്തിന്റെ മല്‍സരം. ബ്ലാസ്‌റ്റേഴ്‌സ് ഏപ്രില്‍ ആറിന് നെറോക്ക എഫ്‌സിയുമായി മാറ്റുരയ്ക്കും.

2

ഐഎസ്എല്ലില്‍ ഇത്തവണ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കപ്പിലും വിജയക്കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. പോയിന്റ് പട്ടികയില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി മുന്നേറിയ കിരീട ഫേവറിറ്റുകള്‍ കൂടിയായ ബെംഗളൂരു എഫ്‌സിയെ 3-2നു തകര്‍ത്തായിരുന്നു ചെന്നൈയുടെ രണ്ടാം ഐഎസ്എല്‍ കിരീടനേട്ടം. ഐഎസ്എല്ലില്‍ ടീമിലുണ്ടായിരുന്ന ചില താരങ്ങള്‍ക്കു ചെന്നൈ കോച്ച് ജോണ്‍ ഗ്രിഗറി സൂപ്പര്‍ കപ്പില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. ജെജെ ലാല്‍പെഖ്‌ലുവയ്ക്കു പകരം മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി പ്ലെയിങ് ഇലവനിലെത്തുമെന്നാണ് സൂചന.

Story first published: Saturday, March 31, 2018, 10:54 [IST]
Other articles published on Mar 31, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍