ഐഎസ്എല്‍: ജയത്തോടെ ചെന്നൈ രണ്ടാംസ്ഥാനം ഭദ്രമാക്കി... ഇനി സെമി ഫൈനല്‍

Written By:

ചെന്നൈ: ഐഎസ്എല്ലിലെ അപ്രസക്തമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും ഇതിനകം സെമി ഫൈനലില്‍ ഇടം നേടിയ ടീമുമായ ചെന്നൈയ്ന്‍ എഫ്‌സിക്കു ജയം. നേരത്തേ തന്നെ പുറത്തായ മുംൈബ സിറ്റിയെ ഹോം മാച്ചില്‍ ചെന്നൈ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ ചെന്നൈ ആത്മവിശ്വാസത്തോടെ സെമിക്കു തയ്യാറെടുത്തപ്പോള്‍ മുംബൈക്ക് തോല്‍വിയോടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാമതും മുംബൈ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

1

67ാം മിനിറ്റില്‍ റെനെ മിഹെലെവിച്ചാണ് മല്‍സരവിധി നിര്‍ണയിച്ച ചെന്നൈയുടെ വിജയഗോളിന് അവകാശിയായത്. പെനല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. ചെന്നൈ താരം ഗാവിലനെ മുംബൈ ഡിഫന്‍ഡര്‍ മെഹ്‌റാജുദീന്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയപ്പോള്‍ റഫറിക്കു പെനല്‍റ്റി നല്‍കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസ് മുംബൈക്കു വേണ്ടി പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ചെന്നൈ വിജയമുറപ്പിക്കുകയും ചെയ്തു.

2

18 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു സമനിലയും നാലു തോല്‍വിയുമടക്കം 32 പോയിന്റോടെയാണ് ചെന്നൈ രണ്ടാംസ്ഥാനം ഉറപ്പിച്ചത്. മൂന്നാംസ്ഥാനക്കാരായ പൂനെ സിറ്റി രണ്ടു പോയിന്റ് പിറകിലാണ്. വളരെ നേരത്തേ തന്നെ സെമിയിലേക്ക് ടിക്കറ്റെടുത്ത പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് എട്ടു പോയിന്റിന്റെ ആധികാരിക ലീഡുണ്ട്. ഇനിയൊരു സെമി ബെര്‍ത്ത് കൂടിയാണ് ശേഷിക്കുന്നത്. എഫ്‌സി ഗോവയും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലുള്ള അവസാന ലീഗ് മല്‍സരത്തില്‍ ജയിക്കുന്ന ടീമാവും സെമിയിലെത്തുന്ന നാലാമത്തെയും

Story first published: Sunday, March 4, 2018, 7:28 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍