25 മിനിറ്റിനിടെ അഞ്ച് ഗോള്‍... ത്രില്ലറില്‍ സൂപ്പര്‍ മച്ചാന്‍സ് നേടി, തുടങ്ങിയതും തീര്‍ത്തതും ജെജെ

Written By:

ചെന്നൈ: ഐഎസ്എല്ലില്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരങ്ങളിലൊന്നില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിക്കു വിജയം. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്തയെ മലര്‍ത്തിയടിക്കുകയായിരുന്നു. അഞ്ചു ഗോളുകള്‍ കണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചെന്നൈ 3-2നു കൊല്‍ക്കത്തയെ മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി ചെന്നൈ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. നാലു കളികളില്‍ നിന്നും മൂന്നു വിജയവും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയിന്റാണ് സൂപ്പര്‍ മച്ചാന്‍സിന്റെ അക്കൗണ്ടിലുള്ളത്. ആദ്യ കളിയില്‍ പരാജയപ്പെട്ട ശേഷമാണ് തുടരെ മൂന്നുജയങ്ങളുമായി ചെന്നൈ വിജയ ട്രാക്കിലേക്കു കയറിയത്.

ജെജെ ചെന്നൈയുടെ ഹീറോ

ജെജെ ചെന്നൈയുടെ ഹീറോ

ഇരട്ടഗോള്‍ നേടിയ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെ്‌ന്നൈയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. മറ്റൊരു ഗോള്‍ ഇനിഗോ കാല്‍ഡെറോണിന്റെ വകയായിരുന്നു.
അഞ്ചു ഗോളുകളും അവസാന 25 മിനിറ്റിനിടെയായിരുന്നുവെന്നതാണ് ശ്രദ്ധേയം. 89ാം മിനിറ്റില്‍ ഇരുടീമും 2-2ന് ഒപ്പമായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ജെജെയുടെ ഗോള്‍ ചെന്നൈക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

തുടങ്ങിയതും തീര്‍ത്തതും ജെജെ

തുടങ്ങിയതും തീര്‍ത്തതും ജെജെ

മല്‍സരത്തില്‍ ആദ്യ ഗോളും അവസാന ഗോളും ജെജെയുടെ വകയായിരുന്നു. 65ാം മിനിറ്റിലാണ് ജെജെ ചെന്നൈയെ മുന്നിലെത്തിക്കുന്നത്. 77ാം മിനിറ്റില്‍ സെക്വീഞ്ഞയുടെ ഗോളില്‍ കൊല്‍ക്കത്ത ഒപ്പമെത്തി. 84ാം മിനിറ്റില്‍ കാല്‍ഡെറോണ്‍ ചെന്നൈയെ വീണ്ടും മുന്നിലെത്തിച്ചു.
എന്നാല്‍ ഈ ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. 89ാം മിനിറ്റില്‍ ജാസി കുക്വിയുടെ ഗോള്‍ കൊല്‍ക്കത്തയെ ഒരിക്കല്‍ക്കൂടി ഒപ്പമെത്തിക്കുകയായിരുന്നു.

ഒരു മാറ്റം മാത്രം

ഒരു മാറ്റം മാത്രം

കഴിഞ്ഞ മല്‍സത്തില്‍ പൂനെ സിറ്റിയെ തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് കോച്ച് ജോണ്‍ ഗ്രെഗറി അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ റാഫേല്‍ അഗസ്റ്റോയ്ക്കു പകരം മുന്‍ കൊല്‍ക്കത്ത താരം ജാമി ഗാവിലന്‍ ആദ്യ ഇലവനിലെത്തി.
മറുഭാഗത്ത് സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട കൊല്‍ക്കത്ത കോച്ച് ടെഡ്ഡി ഷെറിങ്ഹാം ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. യുജെന്‍സന്‍ ലിങ്‌ദോ, റോബിന്‍ സിങ്, ജസ്സി ജാസ്‌കലെനിന്‍ എന്നിവര്‍ക്കു പകരം റൂപെര്‍ട്ട് നോന്‍ഗ്രം, ജാസി കുക്വി, ദേബ്ജിത്ത് മജുംദാര്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി.

ആവേശകരമായ തുടക്കം

ആവേശകരമായ തുടക്കം

ഇരുടീമും കളിയുടെ ആദ്യ വിസില്‍ മുതല്‍ ആവേശകരമായ പോരാട്ടമാണ് നടത്തിയത്. പ്രതിരോധിച്ചു നില്‍ക്കാതെ ഗോളിനായി ഇരുടീമും ആക്രമണം അഴിച്ചുവിട്ടതോടെ കളയുടെ ആവേശം വര്‍ധിച്ചു. ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ തന്നെ ചെന്നൈ മുന്നിലെത്തേണ്ടതായിരുന്നു. കീഗന്‍ പെരേരയുടെ ബാക്ക് പാസ് ചെന്നൈ താരം ജെജെ തട്ടിയെടുത്തെങ്കിലും ദേബ്ജിത്തിന്റെ ഇടപെടല്‍ അപകമടൊഴിവാക്കി.
മറുഭാഗത്ത് ബിബിന്‍ സിങിന്റെ 20 വാര അകലെ നിന്നുള്ള ബുള്ളറ്റ് ഷോട്ട് ചെന്നൈ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ് വിഫലമാക്കുകയായിരുന്നു.

കൊല്‍ക്കത്ത അവസാന സ്ഥാനത്ത്

കൊല്‍ക്കത്ത അവസാന സ്ഥാനത്ത്

നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഒരു മല്‍സരം പോലും ജയിക്കാന്‍ അവര്‍ക്കായിട്ടില്ല.
കഴിഞ്ഞ മൂന്നു സീസണുകളില്‍ രണ്ടിലും ചാംപ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്.
നാലു കളികളില്‍ നിന്നും രണ്ടു സമനിലയും രണ്ടു തോല്‍വിയുമടക്കം രണ്ടു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്.

Story first published: Friday, December 8, 2017, 9:55 [IST]
Other articles published on Dec 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍