ഗോവ സെല്‍ഫടിച്ചു, 'സ്റ്റാര്‍ട്ടായത്' ചെന്നൈ... ഹാട്രിക് തോല്‍വി, ഗോവയുടെ സെമി പ്രതീക്ഷ മങ്ങുന്നു

Written By:

ചെന്നൈ: ഐഎസ്എല്‍ സീസണിന്റെ ആദ്യ പകുതിയില്‍ വിജയക്കുതിപ്പ് നടത്തി കിരീടഫേവറിറ്റുകളിലൊന്നായി മാറിയ എഫ്‌സി ഗോവയ്ക്ക് അവസാനമാവുമ്പോഴേക്കും കാലിടറുന്നു. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയോട് ഗോവ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി. 52ാം മിനിറ്റില്‍ നാരായണ്‍ ദാസ് വഴങ്ങിയ സെല്‍ഫ് ഗോളാണ് ഗോവയുടെ അന്ത്യം കുറിച്ചത്. ടൂര്‍ണമെന്റില്‍ ഗോവയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ചെന്നൈയുടെ തുടരെയുള്ള രണ്ടാം ജയവും.

1

ഈ തോല്‍വിയോടെ ഗോവയുടെ സെമി സാധ്യത തുലാസിലായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിനു പുറത്തായ ഗോവയ്ക്ക് ഇനി സെമിയിലെത്തണമെങ്കില്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയിച്ചേ തീരൂ. 14 മല്‍സരങ്ങളില്‍ നിന്നും ആറു ജയവും രണ്ടു സമനിലയും ഏഴു തോല്‍വിയുമടക്കം 20 പോയിന്റ് മാത്രം നേടി ആറാംസ്ഥാനത്താണ് ഗോവ. ഒരു പോയിന്റ് മുന്നിലായി കേരള ബ്ലാസ്‌റ്റേഴ്‌സാണ് തൊട്ടു മുകളിലുള്ളത്. എന്നാല്‍ ചെന്നൈയാവട്ടെ ഈ ജയത്തോടെ 30 പോയിന്റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി. പൂനെ സിറ്റിയെയാണ് ചെന്നൈ പിന്തള്ളിയത്.

2

ചെന്നൈക്കെതിരായ കളിയില്‍ നേരിയ മുന്‍തൂക്കം ഗോവയ്ക്കു തന്നെയായിരുന്നു. പാസിങിലും പന്തടക്കത്തിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം അവര്‍ ചെന്നൈക്കു മുകളില്‍ നിന്നു. പക്ഷെ ഗോള്‍ മാത്രം നേടാന്‍ ഗോവയ്ക്കു കഴിഞ്ഞില്ല. ഒടുവില്‍ 52ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഗോവയുടെ കഥ കഴിക്കുകയും ചെയ്തു. ജെജെയുടെ അപകടകരമായ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള നാരായണ്‍ ദാസിന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്.

Story first published: Thursday, February 15, 2018, 22:24 [IST]
Other articles published on Feb 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍