വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ത്രില്ലര്‍ ഒപ്പത്തിനൊപ്പം... സമനിലയിലും 'സമനില' തെറ്റാതെ റയല്‍

ചെല്‍സിയും ആഴ്‌സനലും ഗോള്‍രഹിതമായി പിരിയുകയായിരുന്നു

By Manu

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലണ്ടില്‍ നടക്കുന്ന കറാബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെ ആദ്യപാദ ത്രില്ലര്‍ സമനിലയില്‍. ഇംഗ്ലണ്ടിലെ ബിഗ് ഫോറുകളില്‍പ്പെട്ട ചെല്‍സി-ആഴ്‌സനല്‍ പോരാട്ടമാണ് ഗോള്‍രഹിതായി കലാശിച്ചത്. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ ഇരുടീമിനും ജയിക്കാന്‍ കഴിയാതിരുന്നതോടെ ആഴ്‌സനലിന്റെ തട്ടകത്തിലെ രണ്ടാംപാദം ഇരുടീമുകള്‍ക്കും നിര്‍ണായകമായി മാറി.

അതേസമയം, രണ്ടാംപാദത്തില്‍ സമനില വഴങ്ങേണ്ടിവന്നെങ്കിലും വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.
ഫ്രഞ്ച് കപ്പില്‍ ഗ്ലാമര്‍ ടീം പിഎസ്ജിയുടെ കുതിപ്പ് തുടരുകയാണ്. അമിയെന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍ കടന്നു.

മുന്‍തൂക്കം ചെല്‍സിക്ക്

മുന്‍തൂക്കം ചെല്‍സിക്ക്

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ ആഴ്‌സനലിനെതിരേ ചെല്‍സിക്കായിരുന്നു മേല്‍ക്കൈ. നിരവധി തവണ അവര്‍ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തുകയും ചെയ്തു. എന്നാല്‍ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ ഓസ്പിനയുടെ തകര്‍പ്പന്‍ സേവുകള്‍ ബ്ലൂസിനെ ചതിക്കുകയായിരുന്നു. ഫിനിഷിങിലെ പിഴവുകളും ചെല്‍സിയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാറോ മൊറാറ്റ വീണ്ടും ചെല്‍സിയുടെ ദുരന്തനായകനായി മാറി.
ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചിലിയന്‍ താരം അലെക്‌സിസ് സാഞ്ചസിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് കോച്ച് ആഴ്‌സന്‍ വെങര്‍ ആഴ്‌സനല്‍ ടീമിലെ പ്രഖ്യാപിച്ചത്.

ആഴ്‌സനലിന് ആശ്വസിക്കാം

ആഴ്‌സനലിന് ആശ്വസിക്കാം

ഈ സമനില ചെല്‍സിയേക്കാളുപരി ആഴ്‌സനലിനാവും ആശ്വാസമാവുക. കാരണം രണ്ടാംനിര ടീമിനെ അണിനിരത്തിയാണ് ഗണ്ണേഴ്‌സ് ചെല്‍സിയുടെ ശക്തമായ ടീമിനെ പിടിച്ചുകെട്ടിയത്. മല്‍സരഫലത്തില്‍ ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ടീം ഒത്തൊരുമയോടെയാണ് കഴിച്ചത്. ഈ സമനില തീര്‍ച്ചയായും നല്ല റിസല്‍റ്റ് തന്നെയാണ്. രണ്ടാംപാദത്തില്‍ ജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 24ന് ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ് രണ്ടാംപാദ സെമി നടക്കുന്നത്.

റയലിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത്

റയലിന് ക്വാര്‍ട്ടര്‍ ബെര്‍ത്ത്

അടിമുടി മാറ്റങ്ങളുമായി ഇറങ്ങിയ റയല്‍ രണ്ടാം ഡിവിഷന്‍ ലീഗ് ടീമായ ന്യുമാന്‍സ്യയുമായാണ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ സമനില വഴങ്ങിയത്. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ റയലിനെ ന്യുമാന്‍സിയ 2-2ന് തളയ്ക്കുകയായിരുന്നു. ഒന്നാപാദത്തില്‍ 3-0ന്റെ ആധികാരിക വിജയം നേടിയിരുന്ന റയല്‍ ഇരുപാദങ്ങളിലുമായി 5-2ന്റെ മികച്ച ജയമാണ് സ്വന്തമാക്കിയത്.
തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമിലെ 10 താരങ്ങളെയു മാറ്റിയാണ് കോച്ച് സിനദിന്‍ സിദാന്‍ റയലിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്.

പിഎസ്ജി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു

പിഎസ്ജി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു

നാലു തവണ ചാംപ്യന്‍മാരായ പിഎസ്ജി അമിയെന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് സെമിയിലേക്ക് കുതിച്ചത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. സൂപ്പര്‍ താരം നെയ്മറിന്റെ പെനല്‍റ്റിയാണ് 53ാം മിനിറ്റില്‍ പിഎസ്ജിയെ മുന്നിലെത്തിക്കുന്നത്. 78ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയറ്റ് രണ്ടാം ഗോളും കണ്ടെത്തിയതോടെ പിഎസ്ജിയുടെ വിജയവും സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പായി.
34ാം മിനിറ്റില്‍ റെഗിസ് ഗേര്‍ട്‌നര്‍ നേരിട്ടു ചുവപ്പ് കാര്‍ഡ് കളംവിട്ടപ്പോള്‍ തന്നെ അമിയെന്‍സിന്റെ അട്ടിമറി വിജയമെന്ന മോഹം പൊലിഞ്ഞിരുന്നു.

Story first published: Thursday, January 11, 2018, 9:54 [IST]
Other articles published on Jan 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X