വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

തീരദേശത്ത്‌ ആവേശത്തിരയേറ്റം; ലോകകപ്പ്‌ ഫുട്‌ബോള്‍

By Desk

തൃശൂര്‍: ലോക ഫുട്‌ബോള്‍ ലഹരി മരത്തിലും കല്ലിലും കായലിലും ചാലിച്ച്‌ തീരദേശം. ലോകകപ്പില്‍ മത്സരങ്ങള്‍ മുറുകിയതോടെ ചാവക്കാട്‌ കടപ്പുറം പഞ്ചായത്തില്‍ ആവേശം ഉച്ചസ്‌ഥായിയില്‍ എത്തിക്കഴിഞ്ഞു. കടപ്പുറം പഞ്ചായത്തിലെ കടലോരത്തെ കടല്‍ഭിത്തികള്‍ക്കും തെങ്ങുകള്‍ക്കും എന്തിനേറെ വൈദ്യുതിക്കാലുകള്‍ക്കുപോലും ഇപ്പോള്‍ ഇഷ്‌ട ടീമുകളുടെ രാജ്യത്തിന്റെ കൊടിയുടെ നിറമാണ്‌.

കടകളുടെ ചുമരുകള്‍, മതിലുകള്‍, വാഹനങ്ങള്‍ എന്നിവയിലും ഈ വര്‍ണഭേദം പ്രകടം. ഇഷ്‌ട ടീമുകളുടെ രാജ്യങ്ങളുടെ ചെറുതും വലുതുമായ പതാകകള്‍ മുക്കിലും മൂലയിലും കാറ്റില്‍ പാറിക്കളിക്കുന്നു. മറ്റെവിടെയുംപോലെ കടപ്പുറത്തും അര്‍ജന്റീന, ബ്രസീല്‍ ആരാധകരാണ്‌ കൂടുതല്‍. ആദ്യ മത്സരങ്ങളില്‍ അര്‍ജന്‍്‌റീനയും ബ്രസീലും സമനില വഴങ്ങിയതോടെ ഇവിടത്തെ ഫാന്‍സുകാര്‍ നിരാശയിലാണ്‌. ഇന്നലെ അര്‍ജന്‍്‌റീന തോറ്റതോടെ ഇന്നത്തെ ബ്രസീലിന്‍െ്‌റ കളിയിലാണ്‌ രണ്ടു കൂട്ടുരുടെയും പ്രതീക്ഷ. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബ്രസീല്‍ ആരാധകരും തോല്‍ക്കാന്‍ പ്രാര്‍ഥിച്ച്‌ അര്‍ജന്‍്‌റീനകാരും ഇരിക്കുന്നു.

chavakad

പോര്‍ച്ചുഗലിനും ജര്‍മ്മനിക്കും ഫ്രാന്‍സിനും സ്‌പെയിനും എല്ലാം ആരാധകരുണ്ട്‌. എന്നാല്‍ കട്ടയ്‌ക്ക്‌ കട്ട വാക്‌പോര്‌ നടക്കുന്നത്‌ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ തമ്മിലാണ്‌. ഫുട്‌ബോളിന്റെ കാര്യത്തില്‍ ഒരേ വീട്ടിലുള്ളവര്‍ തന്നെ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായി രണ്ടായി പിരിഞ്ഞു. ഇരട്ടപ്പുഴ കോളനിപ്പടിയില്‍ കടല്‍ഭിത്തികളിലെ കല്ലുകള്‍ക്ക്‌ അര്‍ജന്റീന ടീം നിറംപകര്‍ന്നപ്പോള്‍ തൊട്ടാപ്പ്‌ ലൈറ്റ്‌ ഹൗസ്‌ പരിസരത്തെ 200 മീറ്റര്‍ കടല്‍ഭിത്തി ബ്രസീല്‍ ആരാധകര്‍ ചായംപൂശി കൈയടക്കി.

chavakad

പുതിയങ്ങാടിയിലെ കടപ്പുറം ഫ്രണ്ട്‌സ്‌ ക്ലബ്‌, ഒരുമ ക്ലബ്‌,ഇരട്ടപ്പുഴ ജയഭാരത്‌, കോളനിപ്പടിയിലെ മഹാത്മ, കള്ളാബിപടിയിലെ മുഹമ്മദന്‍സ്‌ തുടങ്ങിയ ക്ലബുകളും സംഘടനകളുമെല്ലാം ഫുട്‌ബോള്‍ ആവേശത്തിലാണ്‌. എല്ലാ ക്ലബുകളിലും ഇരു ടീമുകള്‍ക്കും ആരാധകരുണ്ട്‌. ക്ലബുകള്‍ കേന്ദ്രീകരിച്ച്‌ ബിഗ്‌ സ്‌ക്രീനുകള്‍ സ്‌ഥാപിച്ച്‌ കളി ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.

chavakad

കടപ്പുറത്തെ കറുകമാട്‌ പുഴയെയും ആരാധകര്‍ വെറുടെ വിട്ടില്ല. പന്തുമായി പായുന്ന മെസിയുടെ കട്ട്‌ ഔട്ടാണ്‌ പുഴയില്‍ ആദ്യം സ്‌ഥാപിച്ചത്‌. ഇതുകണ്ട്‌ ബ്രസീല്‍ ആരാധകര്‍ക്ക്‌ സഹിച്ചില്ല. നെയ്‌മറുടെ കട്ടൗട്ടും അവര്‍ പുഴയില്‍ സ്‌ഥാപിച്ചു. ഈ രണ്ട്‌ കട്ടൗട്ടുകള്‍ക്കും ഇടയില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റോണാള്‍ഡൊയും ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്‌. ഇനി ആരുടെയൊക്കെ കട്ടൗട്ട്‌ പുഴയില്‍ ഉയരുമെന്ന്‌ കണ്ടറിയണം.ജയഭാരത്‌ ക്ലബിലെ അംഗങ്ങളായ സഹോദരങ്ങള്‍ ഇരുടീമുകളുടെ ആരാധകരായതിനാല്‍ വീടിന്റെ മതില്‍ പെയിന്റടിക്കുന്നത്‌ പകുതിയായി പങ്കിട്ടു.

കളികാണാന്‍ മഴയും കാറ്റും വില്ലനാവുമെന്ന ഭയവും ആരാധകരിലുണ്ട്‌. വൈദ്യുതി തടസപ്പെട്ടാല്‍ മറ്റു മാര്‍ഗങ്ങളുണ്ടെങ്കിലും കേബിള്‍ കണക്ഷനുകളില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ അതതു കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ്‌ ആരാധകരുടെ നിര്‍ദേശം.

Story first published: Friday, June 22, 2018, 16:39 [IST]
Other articles published on Jun 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X