പരുക്ക് ഗുണം ചെയ്തു, ജാക് കോര്‍ക്കിന് ഇരുപത്തെട്ടാം വയസില്‍ അരങ്ങേറ്റം!

Posted By: കാശ്വിന്‍

ലണ്ടന്‍: ജര്‍മനിക്കും ബ്രസീലിനും എതിരെ അന്താരാഷ്ട്രര സൗഹൃദ ഫുട്‌ബോളിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചു. ടോട്ടനം ഹോസ്പറിന്റെ ഹാരി കാനും ഡെലെ ആല്ലിയും ഹാരി വിങ്ക്‌സും പരുക്ക് കാരണം ടീമില്‍ ഇല്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിംഗ്, ഫാബിയന്‍ ഡെല്‍ഫ്, ലിവര്‍പൂളിന്റെ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ എന്നിവരും ഇടം പിടിച്ചില്ല.


ഈ ഒഴിവുകള്‍ ഗുണം ചെയ്തത് ബണ്‍ലിയുടെ ഇരുപത്തെട്ടു വയസുള്ള മിഡ്ഫീല്‍ഡര്‍ ജാക് കോര്‍ക്കിനാണ്. ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. പ്രീമിയര്‍ ലീ ഗ് സീസണില്‍ ഇതുവരെ മുഴുവന്‍ മിനുട്ടും കളിച്ച താരമാണ് ജാക് കോര്‍ക്.

jackcork

ഇംഗ്ലണ്ടിന്റെ വിവിധ വയസ് കാറ്റഗറികളില്‍ കളിച്ചിട്ടുണ്ട് ജാക്. അണ്ടര്‍ 16 മുതല്‍ അണ്ടര്‍ 21 വരെ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടന് വേണ്ടി ബൂട്ടുകെട്ടിയിരുന്നു. സതംപ്ടണ്‍, സ്വാന്‍സി ക്ലബ്ബുകളുടെ താരമായിരുന്നു. ഹാരി കാനും വിങ്ക്‌സും പിന്‍മാറിയതോടെ വെസ്റ്റ് ബ്രോമിന്റെ മിഡ്ഫീല്‍ഡര്‍ ജാക് ലിവര്‍മോറിനെ പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയിരുന്നു. ഡെലെ ആല്ലിക്ക് പകരം എവര്‍ട്ടന്റെ ഡിഫന്‍ഡര്‍ മൈക്കല്‍ കീനിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം പത്തിന് വെംബ്ലിയിലാണ് ഇംഗ്ലണ്ട് - ജര്‍മനി മത്സരം. ഇതേ വേദിയില്‍ പതിനാലിന് ബ്രസീലിനെയും നേരിടും.

Story first published: Wednesday, November 8, 2017, 13:20 [IST]
Other articles published on Nov 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍