വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍ താരങ്ങളെ മറന്നേക്കൂ... ഇവരാണ് താരങ്ങള്‍, ലോക ഫുട്‌ബോളിലെ പുതുനക്ഷത്രങ്ങള്‍

ഈ ലോകകപ്പിലെ താരോദയങ്ങള്‍

മോസ്‌കോ: സൂപ്പര്‍ താരങ്ങളില്‍ പലരും നേരത്തേ തന്നെ നാട്ടിലേക്കു മടങ്ങിയ ലോകകപ്പാണ് റഷ്യയിലേത്. ഇതിഹാസങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സൂപ്പര്‍ താരം നെയ്മര്‍ എന്നിവരടക്കം പലര്‍ക്കും ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

അതിനിടെ ചില അപ്രതീക്ഷിത താരോദയങ്ങള്‍ക്ക് ഈ ലോകകപ്പ് വേദിയാവുകയും ചെയ്തു. ഇത്തരത്തില്‍ ലോകകപ്പിലൂടെ ശ്രദ്ധേയരായ ചില യുവതാരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ബെഞ്ചമിന്‍ പവാര്‍ഡ് (ഫ്രാന്‍സ്)

ബെഞ്ചമിന്‍ പവാര്‍ഡ് (ഫ്രാന്‍സ്)

ഫ്രഞ്ച് പ്രതിരോധനിരയിലെ പുത്തന്‍ താരമാണ് 22 കാരനായ ബെഞ്ചമിന്‍ പവാര്‍ഡ്. താരത്തെ കോച്ച് ദിദിയര്‍ ദെഷാംസ് ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം വിമര്‍ശകരുടെ വായടപ്പിക്കുക തന്നെ ചെയ്തു.
ഒരേ സമയം ഡിഫന്‍ഡ് ചെയ്തും അറ്റാക്ക് ചെയ്തും പവാര്‍ഡ് ഏവരുടെയും പ്രശംസയേറ്റുവാങ്ങി. അര്‍ജന്റീനയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ഗോള്‍ നേടിയ താരം ഉറുഗ്വേയ്‌ക്കെതിരായയ ക്വാര്‍ട്ടറിലും മികച്ച പ്രകടനം പുറത്തെടുത്തു.

വിക്ടര്‍ ക്ലാസെന്‍ (സ്വീഡന്‍)

വിക്ടര്‍ ക്ലാസെന്‍ (സ്വീഡന്‍)

സൂപ്പര്‍ താരങ്ങളൊന്നുമില്ലാതിരുന്നിട്ടും ടീം ഗെയിമിലൂടെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെയെത്തിയ ടീമായിരുന്നു സ്വീഡന്‍. സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ അഭാവത്തില്‍ സ്വീഡന് ലോകകപ്പില്‍ കാര്യമായ സാധ്യതയില്ലെന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് ടീം നടത്തിയത്.
ലോകകപ്പിലൂടെ ഉയര്‍ന്നു വന്ന സ്വീഡന്റെ പുതിയ കണ്ടെത്തലാണ് വിക്ടര്‍ ക്ലാസെന്‍. വിങുകളിലൂടെ നിരന്തരം ആക്രമിച്ചു കയറിയ ക്ലാസെന്റെ അപകടകരമായ മുന്നേറ്റങ്ങള്‍ എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. സ്‌ട്രൈക്കര്‍ എമില്‍ ഫോര്‍സ്ബര്‍ഗിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ക്ലാസെന് സാധിച്ചതാണ് സ്വീഡനെ ക്വാര്‍ട്ടര്‍ വരെയെത്തിച്ചത്.

 തക്കാഷി ഇനൂയി (ജപ്പാന്‍)

തക്കാഷി ഇനൂയി (ജപ്പാന്‍)

ഈ ലോകകപ്പില്‍ ഏഷ്യയുടെ അഭിമാനമായി മാറിയ ടീമാണ് ജപ്പാന്‍. ഏഷ്യയില്‍ നിന്നുള്ളള മറ്റു ടീമുകളെല്ലാം ആദ്യറൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ നോക്കൗട്ട് റൗണ്ട് വരെയെത്തി ജപ്പാന്‍ കരുത്തുകാട്ടി. ഒടുവില്‍ ബെല്‍ജിയത്തിനെതിരേ 0-2ന് ലീഡ് ചെയ്ത ശേഷം മൂന്നു ഗോളുകള്‍ വഴങ്ങി ജപ്പാന്‍ തോല്‍വിയിലേക്കു വീഴുകയായിരുന്നു.
ജപ്പാനീസ് നിരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് 30 കാരനായ തക്കാഷി ഇനൂയി. ബെല്‍ജിയത്തിനെതതിരായ പ്രീക്വാര്‍ട്ടറില്‍ ബോക്‌സിനു പുറത്തു നിന്നും തകര്‍പ്പനൊരു ഷോട്ടിലൂടെ താരം ഗോള്‍ നേടുകയും ചെയ്തിരുന്നു.
അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച വിങര്‍ കൂടിയായ ഇനൂയി സ്പാനിഷ് ക്ലബ്ബായ റയല്‍ ബെറ്റിസിന്റെ താരം കൂടിയാണ്.

യുവാന്‍ ക്വിന്റെറോ (കൊളംബിയ)

യുവാന്‍ ക്വിന്റെറോ (കൊളംബിയ)

റഡാമെല്‍ ഫല്‍കാവോയ്ക്കും ജെയിംസ് റോഡ്രിഗസിനു ശേഷം കൊളംബിയന്‍ ഫുട്‌ബോളിലെ പുതിയ സൂപ്പര്‍ താരമായി മാറുകയാണ് മിഡ്ഫീല്‍ഡര്‍ യുവാന്‍ ക്വിന്റെറോ. 2014ലെ കഴിഞ്ഞ ലോകകപ്പിലും താരം കൊളംബിയന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഫോമില്‍ ക്വിന്റെറോ ശ്രദ്ധിക്കപ്പെട്ടില്ല.
ഇത്തവണ റോഡ്രിഗസിന്റെ നിഴലില്‍ നിന്നും പുറത്തുകടക്കാന്‍ 25 കാരനു സാധിച്ചു. ലോകകപ്പില്‍ കൊളംബിയ നേടിയ അഞ്ചു ഗോളുകളില്‍ മൂന്നിലും ക്വിന്റോറോ ടച്ചുണ്ടായിരുന്നു. കൂടാതെ ജപ്പാനെതിരേ ഫ്രീകിക്കിലൂടെ ഗോള്‍ നേടാനും താരത്തിനു സാധിച്ചു.

ആന്റെ റെബിച്ച് (ക്രൊയേഷ്യ)

ആന്റെ റെബിച്ച് (ക്രൊയേഷ്യ)

2014ലെ ലോകകപ്പില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ക്രൊയേഷ്യന്‍ താരം ആന്റെ റെബിച്ച് റഷ്യയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 24 കാരനായ വിങര്‍ ടൂര്‍ണമെന്റിലുടനീളം ക്രൊയേഷ്യന്‍ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചു.
അര്‍ജന്റീനയ്‌ക്കെതിരായ ഗ്രൂപ്പ് മല്‍സരത്തില്‍ ഗോളുമായി തുടങ്ങിയ റെബിച്ച് പിന്നീട് ഓരോ കളി കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 8, 2018, 15:30 [IST]
Other articles published on Jul 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X