ബ്രസീലും പിഎസ്ജിയും ആഹ്ലാദത്തിമര്‍പ്പില്‍... നെയ്മര്‍ തിരിച്ചുവരുന്നു

Written By:

റിയോ ഡി ജനയ്‌റോ: ബ്രസീലിന്റെയും പിഎസ്ജിയുടെയും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പരിക്കുമൂലം ഫെബ്രുവരി അവസാനം മുതല്‍ കളിക്കളത്തില്‍ നനിന്നും വിട്ടുനില്‍ക്കുന്ന സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. അദ്ദേഹം തന്നെയാണ് മടങ്ങിവരവിനെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. നേരത്തേ പ്രതീക്ഷിച്ചതിനേക്കാളും ഒരു മാസം മുമ്പ് തന്നെ തനിക്കു കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നു നെയ്മര്‍ പറഞ്ഞു.

1

ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് 26 കാരന്റെ കാല്‍പ്പാദത്തിനു ഗുരുതരമായി പരിക്കുപറ്റിയത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ നെയ്മര്‍ക്കു മൂന്നു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിനു വേണ്ടി താരത്തിനു കളിക്കാനാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടാണ് താന്‍ നേരത്തേ തന്നെ തിരിച്ചെത്തുമെന്ന് നെയ്മര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഐപിഎല്‍: തുടക്കമിട്ടത് യാദവ്, മധ്യനിരയും ചതിച്ചു... പഞ്ചാബിന്റെ വീഴ്ചയ്ക്കു കാരണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരിക്കുണ്ടൊരു സ്വര്‍ണമെഡല്‍... ഇടിച്ചുനേടി, ഇന്ത്യയുടെ 18ാം സ്വര്‍ണം

2

മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പിഎസ്ജിയുടെ സീസണിലെ അവസാന മല്‍സരങ്ങളില്‍ നെയ്മര്‍ കളിക്കുമെന്നാണ് സൂചന. പിഎസ്ജി കോച്ച് ഉനെയ് എമ്രെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്മര്‍ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് പുതിയ മെഡിക്കല്‍ പരിശോധനയില്‍ നിന്നും വ്യക്തമാവുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ പിഎസ്ജി ജഴ്‌സിയില്‍ കാണാനാവുമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 14, 2018, 11:33 [IST]
Other articles published on Apr 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍