വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പന്തിനോട് കുശലം പറയാന്‍ റോണോ ഇനിയില്ല... കളിക്കളത്തിലെ നര്‍ത്തകന്‍ ബൂട്ടഴിച്ചു

37ാം വയസ്സിലാണ് റൊണാള്‍ഡീഞ്ഞോ വിരമിക്കല്‍ പ്രഖ്യാപിച്ചത്

By Manu

റിയോ ഡി ജനീറോ: ''ഇത് സാധാരണ സംഭവിക്കുന്നതല്ല, അയാള്‍ നോര്‍മല്‍ അല്ല ഒരിക്കലുമായിട്ടുമില്ല''.. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയെക്കുറിച്ച് മുന്‍ താരവും പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്ററുമായ റേ ഹഡ്‌സന്റെ വാക്കുകളാണ് ഇത്. പന്ത് കൊണ്ട് കളിക്കളത്തില്‍ കവിതയെഴുതിയ താരമെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വ താരമായിരുന്നു റൊണാള്‍ഡീഞ്ഞോ. ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ഒരു യുഗത്തിനു തന്നെ അന്ത്യമായിരിക്കുകയാണ്.
ബ്രസീലിയന്‍ ഫുട്‌ബോളിനു മാത്രമല്ല യൂറോപ്യന്‍ ഫുട്‌ബോളിനും ഒരിക്കലും മറക്കാനാവാത്ത അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച റോണോ ബൂട്ടഴിക്കുമ്പോള്‍ അത് യഥാര്‍ഥ ഫുട്‌ബോള്‍ ആരാധകരെയാവും നൊമ്പരപ്പെടുത്തുന്നത്. കാരണം, ഫുട്‌ബോളെന്നത് കാണികളെ രസിപ്പിക്കാനുള്ളതാണെന്നും താനടക്കമുള്ള താരങ്ങളെല്ലാം അതിലെ ജോക്കര്‍മാരാണെന്നും വിശ്വസിച്ചിരുന്ന അപൂര്‍വ്വ താരമായിരുന്നു റൊണാള്‍ഡീഞ്ഞോ. ഫുട്‌ബോള്‍ പ്രേമികളെ ഇത്രയുമധികം രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത താരങ്ങള്‍ അധികമുണ്ടാവില്ല. അതുകൊണ്ടു തന്നെ ലോക ഫുട്‌ബോളിന് ഒരിക്കലും തീര്‍ക്കാനാവാത്ത നഷ്ടമായിരിക്കും അദ്ദേഹത്തിന്റെ അഭാവം.

തുടക്കം നാട്ടില്‍ തന്നെ

തുടക്കം നാട്ടില്‍ തന്നെ

ബ്രസീലിന്റെ മറ്റേത് ഇതിഹാസങ്ങളെയും പോലെ റൊണാള്‍ഡീഞ്ഞോയും സ്വന്തം നാട്ടില്‍ വച്ചു തന്നെയാണ് ഫുട്‌ബോളിലേക്ക് ഡ്രിബ്ള്‍ ചെയ്തു കയറിയത്. ജന്മനാടായ പോര്‍ട്ടോ അലെഗ്രെയില്‍ ഗ്രെമിയോയിലൂടെ 1998ലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2001 വരെ ഗ്രെമിയോക്കു വേണ്ടി കളിച്ച റോണോ പിന്നീട് ഫ്രഞ്ച് ടീം പിഎസ്ജിയിലേക്ക് ചേക്കേറി. പിന്നീട് യൂറോപ്യന്‍ ഫുട്‌ബോളില്‍ റൊണാള്‍ഡീഞ്ഞോയുടെ സുവര്‍ണ കാലമായിരുന്നു.
ഗ്രെമിയോക്ക് വേണ്ടി കളിക്കുമ്പോള്‍ അന്നത്തെ ബ്രസീലിയന്‍ ക്യാപ്റ്റന്‍ കൂടിയായ ദുംഗയുടെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ട് റൊണാള്‍ഡീഞ്ഞോ നടത്തിയ മുന്നേറ്റത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ബാഴ്‌സലോണയിലേക്ക്

ബാഴ്‌സലോണയിലേക്ക്

പിഎസ്ജിയില്‍ രണ്ടു വര്‍ഷം കളിച്ച ശേഷം ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റം റൊണാള്‍ഡീഞ്ഞോയുടെ കരിയറിലെ നാഴികക്കല്ലായി മാറി. ബാഴ്‌സയിലാണ് റോണോ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്ക് കത്തിക്കയറിയത്. ഇപ്പോഴത്തെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. റൊണാള്‍ഡീഞ്ഞോ- മെസ്സി മാരക കോമ്പിനേഷന്‍ എതിരാളികളുടെ ഉറക്കം കെടുത്തി.
145 മല്‍സരങ്ങളാണ് റോണോ ബാഴ്‌സയ്ക്കു വേണ്ടി കളിച്ചത്. 70 ഗോളുകളും അദ്ദേഹം നേടി. 2003 മുതല്‍ 08 വരെ അഞ്ചു വര്‍ഷം ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്ന റൊണാള്‍ഡീഞ്ഞോ ടീമിനെ ചാംപ്യന്‍,സ് ലീഗിലും ജേതാക്കാളാക്കി.
2005ല്‍ മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കൂടാതെ രണ്ടു തവണ ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരവും റോണോ സ്വന്തമാക്കി. ഈ പുരസ്‌കാരങ്ങളെല്ലാം നേടുമ്പോണ്‍ റൊണാള്‍ഡീഞ്ഞോ ബാഴ്‌സയുടെ താരമായിരുന്നു.

സമാനതകളില്ലാത്ത താരം

സമാനതകളില്ലാത്ത താരം

തന്റെ കാലഘട്ടത്തില്‍ സമാനതകളില്ലാത്ത താരമായിരുന്നു റൊണാള്‍ഡീഞ്ഞോ. പന്ത് കൊണ്ട് അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കടലിനോടാണ് റൊണാള്‍ഡീഞ്ഞോയുടെ ശൈലിയെ പലരും വിശേഷിപ്പിക്കുന്നത്. ശാന്തമായി തുടങ്ങി പിന്നീട് കരയിലെത്തുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന തിരമാല പോലെയായിരുന്നു അദ്ദേഹം.
ഗ്രൗണ്ടിലെത്തിയാല്‍ എവിടേക്കും അനായാസം പന്ത് പാസ് ചെയ്യാനുള്ള അപാരമായ മിടുക്ക് റോണോയ്ക്കുണ്ടായിരുന്നു. പലപ്പോഴും എതിര്‍ ടീം ഡിഫന്‍ഡര്‍മാരെ നോക്കുകുത്തികളായിക്കാവും അദ്ദേഹം കളത്തില്‍ മാജിക്ക് തീര്‍ക്കുക. അപൂര്‍വ്വമായി മാത്രം ചില താരങ്ങള്‍ പരീക്ഷിക്കുന്ന റബോണ കിക്കുകളും റോണോയ്ക്ക് അനായാസം വഴങ്ങുമായിരുന്നു.

പന്തുകളെപ്പാലും സംസാരിപ്പിക്കും

പന്തുകളെപ്പാലും സംസാരിപ്പിക്കും

ബാഴ്‌സയ്ക്കായി കളിച്ചിരുന്ന കാലത്ത് അന്നത്തെ ടീമംഗമായിരുന്ന ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഐദര്‍ ഗുഡ്‌ജോണ്‍സന്‍ റൊണാള്‍ഡീഞ്ഞോയെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഒപ്പം കളിക്കുമ്പോള്‍ റൊണാള്‍ഡീഞ്ഞോ പന്ത് കൊണ്ട് കാണിക്കുന്ന പ്രകടനം അദ്ഭുതപ്പെടുത്തിയിട്ടില്ല. പന്തിനെപ്പോലും സംസാരിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നാണ് തോന്നിയിട്ടുള്ളത്.

ബാഴ്‌സയെ സുവര്‍ണകാലത്തേക്ക് നയിച്ചു

ബാഴ്‌സയെ സുവര്‍ണകാലത്തേക്ക് നയിച്ചു

ബാഴ്‌സയെ സുവര്‍ണകാലത്തക്ക് നയിക്കുന്നതില്‍ റൊണാള്‍ഡീഞ്ഞോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പെപ് ഗ്വാര്‍ഡിയോള പരിശീലകസ്ഥാനത്തെത്തിയ ശേഷം റൊണാള്‍ഡീഞ്ഞോ- മെസ്സി-സാവി-ഇനിയേസ്റ്റ കോമ്പിനേഷന്‍ ഫുട്‌ബോളിനെ കീഴടക്കുകയായിരുന്നു.
2005ലെ കിരീടവിജയത്തിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് ബാഴ്‌സ ചാംപ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. എന്നാല്‍ 2005ല്‍ റോണോയ്ക്ക് കീഴീല്‍ കിരീടമണിഞ്ഞ ശേഷം പിന്നീട് മൂന്നു വട്ടം കൂടി ബാഴ്‌സ യൂറോപ്പിലെ രാജാക്കന്‍മാരായി.

 റയല്‍ ആരാധകര്‍ പോലും അഭിനന്ദിച്ച താരം

റയല്‍ ആരാധകര്‍ പോലും അഭിനന്ദിച്ച താരം

ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ ആരാധകര്‍ പോലും പുകഴ്ത്തിയ താരമായിരുന്നു റൊണാള്‍ഡീഞ്ഞോ. എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്‌സ 3-0ന് തകര്‍ത്ത മല്‍സരത്തില്‍ എഴുന്നേറ്റ് നിന്നാണ് റയലിന്റെ ആരാധകര്‍ റൊണാള്‍ഡീഞ്ഞോയെ അഭിനന്ദിച്ചത്.
വെറും അഞ്ചു വര്‍ഷം മാത്രമേ ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്നുള്ളൂവെങ്കിലും നേടാവുന്നതെല്ലാം സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. റൊണാള്‍ഡീഞ്ഞോയ്‌ക്കെതിരേ കളിക്കുമ്പോള്‍ അന്നത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാര്‍ പോലും പലപ്പോഴും സ്‌കൂള്‍ കുട്ടികളായി മാറി.

കരിയില കിക്ക്

കരിയില കിക്ക്

2002ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ റൊണാള്‍ഡീഞ്ഞോയുടെ കരിയില കിക്ക് ഗോള്‍ പോലൊരു ഗോള്‍ പിന്നീടം ലോകം കണ്ടിട്ടില്ല. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഗോള്‍കീപ്പറാട സീമാനെപ്പോലും നിസ്സഹായനാക്കുന്നതായിരുന്നു ഈ ഗോള്‍. ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോവുമെന്ന് കരുതിയ റൊണാള്‍ഡീഞ്ഞോയുടെ ഫ്രീകിക്ക് നിസാരമായാണ് ഗോളി സീമാന്‍ നേരിട്ടത്. പന്ത് ക്രോസാറിനു മുകളിലൂടെ തന്നെ പോവുമെന്ന് ഉറപ്പിച്ച് നിന്ന സീമാനെ അമ്പരപ്പിച്ചാണ് പന്ത് ഒരു കരിയില കണക്കെ ക്രോസ് ബാറിന് തൊട്ടുമുകളില്‍ വച്ച് താഴേക്ക് ഊഴ്ന്നിറങ്ങിയത്.
പിന്നീട് ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരേയും ഇതുപോലെ മനോഹരമായ ഒരു ഗോള്‍ അദ്ദേഹം നേടിയിരുന്നു.

കരിയറിന് തിരിച്ചടി

കരിയറിന് തിരിച്ചടി

കളിക്കളത്തില്‍ മാജിക്ക് തീര്‍ക്കുന്ന റൊണാള്‍ഡീഞ്ഞോ പക്ഷെ കളത്തിനു പുറത്ത് കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്. കൈവിട്ട പാര്‍ട്ടിലൈഫും മറ്റും താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി. ഫുട്‌ബോളിനേക്കാള്‍ ശ്രദ്ധ പിന്നീട് റൊണാള്‍ഡീഞ്ഞോ ഇത്തരത്തിലുള്ള കാര്യങ്ങളിലേക്ക് മാറ്റിയതോടെയാണ് ഇതിഹാസത്തിന്റെ പതനം ആരംഭിക്കുന്നത്.
തുടര്‍ന്ന് ഫിറ്റ്‌നസും ഫോമും നഷ്ടപ്പെട്ട അദ്ദേഹം പതിയെ ഫുട്‌ബോളില്‍ നിന്നും അകന്നു തുടങ്ങി.ബാഴ്‌സ വിട്ട ശേഷം എസി മിലാനില്‍ തന്റെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച റോണോയുടെ കരിയര്‍ പിന്നീട് കുത്തനെ താഴുകയായിരുന്നു. ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും റൊണാള്‍ഡീഞ്ഞോ കളിച്ചെങ്കിലും ഒരിക്കലും പഴയ തരമാവാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ നടന്ന ഫുട്‌സാല്‍ ടൂര്‍ണമെന്റിലും ഇതിഹാസം ഭാഗ്യം പരീക്ഷിച്ചിരുന്നു.

റൊണാള്‍ഡീഞ്ഞോ കരിയര്‍

റൊണാള്‍ഡീഞ്ഞോ കരിയര്‍

1998-01 ഗ്രെമിയോ (52 മല്‍സരങ്ങള്‍ 21 ഗോളുകള്‍, 2001-03 പിഎസ്ജി (55, 17), 2003-08 ബാഴ്‌സലോണ (145, 70), 2008-11 എസി മിലാന്‍ (76, 20), 2011-12 ഫ്‌ളമെംഗോ (33, 15), 2012-14 അത്‌ലറ്റികോ മിനെയ്‌റോ (48, 16), 2014-15 ക്വറെറ്റാറോ (25, 8), 2015 ഫ്‌ളുമിനെന്‍സ് (7, 0).
1999-2013 ബ്രസീല്‍ (97, 33).

Story first published: Thursday, January 18, 2018, 17:38 [IST]
Other articles published on Jan 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X