ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

Written By:

കൊച്ചി: കലിപ്പടക്കുമെന്നും കപ്പടിക്കുമെന്നുമെല്ലാം വീമ്പടിച്ച് വന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിന്റെ നിരാശ ആരാധകര്‍ക്കു മാറിയിട്ടില്ല. കഴിഞ്ഞ തവണ റണ്ണറപ്പ് കൂടിയായിരുന്ന മഞ്ഞപ്പട ഇത്തവണ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐഎസ്എല്ലില്‍ നിന്നു പുറത്തായെങ്കിലും വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പിലേക്കു യോഗ്യത നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു.

വന്‍ പ്രതീക്ഷകളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ എന്നിവരുടെ സാന്നിധ്യവും ഗോളടിവീരന്‍ ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവുമെല്ലാം ആരോധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍ പോലുമെത്താനാവാതെ പുറത്തായതിനു പിന്നാലെ കോച്ച് ഡേവിഡ് ജെയിംസിനെതിരേ തുറന്നചിച്ചു ബെര്‍ബറ്റോവ് രംഗത്തു വന്നിരിക്കുകയാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം കോച്ചെന്നാണ് ജെയിംസിനെ പേരെടുത്തു പറയുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ബെര്‍ബ കുറിച്ചത്.

ബെര്‍ബയുടെ വിമര്‍ശനം

ബെര്‍ബയുടെ വിമര്‍ശനം

സീസണ്‍ അവസാനിച്ചു, വീട്ടില്‍ പോവാന്‍ സമയമായിരിക്കുന്നുവെന്ന കുറിപ്പോടെയാണ് ബെര്‍ബറ്റോവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത് ചിത്രത്തിനു തൊട്ടു മുകളിലായി ഏറ്റവും വിഡ്ഢിയായ കോച്ച്, ഏറ്റവും മോശം ഉപദേശങ്ങളെന്നും ജെയിംസിന്റെ പേര് പരാമര്‍ശിക്കാതെ തന്നെ അദ്ദേഹം കുറിച്ചിട്ടുണ്ട്.

സൂപ്പര്‍ കപ്പില്‍ ഇല്ല?

സൂപ്പര്‍ കപ്പില്‍ ഇല്ല?

ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകള്‍ പങ്കെടുക്കുന്ന പ്രഥമ സൂപ്പര്‍ കപ്പില്‍ താന്‍ കളിക്കാന്‍ സാധ്യതയില്ലെന്ന സൂചനയയും ബെര്‍ബറ്റോവ് നല്‍കുന്നുണ്ട്. സീസണ്‍ അവസാനിച്ചു, വീട്ടില്‍ പോവാന്‍ സമയമായെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈ സൂചന തന്നെയാണ് നല്‍കുന്നത്.
എന്നാല്‍ ഇതേക്കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജെയിംസിന്റെ ഉപദേശം

ജെയിംസിന്റെ ഉപദേശം

പന്ത് ടീമിലെ സ്‌ട്രൈക്കര്‍മാര്‍ക്ക് ചിപ്പ് ചെയ്തു കൊടുക്കണമെന്ന ഉപദേശമാണ് ജെയിംസ് തങ്ങള്‍ക്കു നല്‍കിയിരുന്നതെന്ന് ബെര്‍ബറ്റോവ് കുറ്റപ്പെടുത്തി. ഇതുപോലെ ആര്‍ക്കു കളിക്കാനാവുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

നിരാശപ്പെടുത്തി ബെര്‍ബറ്റോവ്

നിരാശപ്പെടുത്തി ബെര്‍ബറ്റോവ്

യൂറോപ്പില്‍ വിവിധ ക്ലബ്ബുകള്‍ ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുള്ള ബെര്‍ബറ്റോവ് ഐഎസ്എല്ലിലും വലിയ ഹിറ്റാവുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല. തന്റെ സ്ഥിരം പൊസിഷനായ സ്‌ട്രൈക്കറുടെ റോളില്‍ നിന്നും പ്ലേമേക്കറുടെ പൊസിഷനിലാണ് അദ്ദേഹം പരീക്ഷിക്കപ്പെട്ടത്.
ഇടയ്ക്കു പരിക്കും ബെര്‍ബയെ വേട്ടയാടി. ഒരു ഗോള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിനു നേടാനായത്.

ജെയിംസിന് രണ്ടാമൂഴം

ജെയിംസിന് രണ്ടാമൂഴം

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനത്തു ജെയിംസിന് രണ്ടാമത്തെ ഊഴം കൂടിയായിരുന്നു ഈ സീസണ്‍. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു പുറത്താക്കപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സഹ പരിശീലകന്‍ റെനെ മ്യൂളെന്‍സ്റ്റീനു പകരമാണ് ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവിളിച്ചത്.
ജെയിംസ് കോച്ചായ ശേഷം മല്‍സരഫലങ്ങളില്‍ കുറച്ചു കൂടി മെച്ചമുണ്ടായെങ്കിലും പ്രകടനത്തില്‍ വലിയ പുരോഗതിയുണ്ടായില്ല.

സിഫ്‌നിയോസ് ടീം വിട്ടു

സിഫ്‌നിയോസ് ടീം വിട്ടു

മ്യുളെന്‍സ്റ്റീനിനെ പുറത്താക്കി ജെയിംസിനെ പരിശീലകസ്ഥാനത്തേക്കു തിരിച്ചുവിളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഡച്ച് യുവ സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടിരുന്നു. എഫ്‌സി ഗോവയിലേക്കാണ് താരം കൂടുമാറിയത്.
ജെയിംസിനെ പരിശീലകനാക്കിയതിനെ തുടര്‍ന്നാണോ സിഫ്‌നിടോസ് ടീം വിട്ടത് എന്ന കാര്യത്തില്‍ ഉറപ്പില്ല.

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

'ഗംഭീര'യുഗം കഴിഞ്ഞു, ഇനി വിജയ തൃ'ക്കാര്‍ത്തിക' കാണാം... കൊല്‍ക്കത്തയെ കാര്‍ത്തിക് നയിക്കും

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

Story first published: Sunday, March 4, 2018, 13:12 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍