ഐഎസ്എല്‍: ഛേത്രി... ഒരുവട്ടം, രണ്ടു വട്ടം, മൂന്നുവട്ടം, പൂനെയെ തകര്‍ത്ത് ബെംഗളൂരു ഫൈനലില്‍

Written By:
ഛേത്രിയുടെ ഹാട്രിക്ക് മികവിൽ പുനെയെ തകർത്ത് ബെംഗളൂരു ഫൈനലിൽ | Oneindia Malayalam

ബെംഗളൂരു: പ്രഥമ സീസണില്‍ തന്നെ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്രം കുറിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ പൂനെ സിറ്റിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു തകര്‍ത്തുവിട്ടത്. ഹാട്രിക് ഹീറോ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ വിജയശില്‍പ്പി. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ ബെംഗളൂരു 3-1ന് ജയിച്ചുകയറുകയായിരുന്നു. നേരത്തേ പൂനെയില്‍ നടന്ന ആദ്യപാദം ഗോള്‍രഹിതമായി കലാശിച്ചതിനാല്‍ ഇരുടീമിനും മല്‍സരം ഒരുപോലെ നിര്‍ണായകമായിരുന്നു.

1

15, 65, 89 മിനിറ്റുകളിലായിരുന്നു ബെംഗളരൂ ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയുടെ ഹാട്രിക് നേട്ടം. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഛേത്രിയാണ്. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ബെംഗളൂരു അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. 15ാം മിനിറ്റിലാണ് ഛേത്രി ബെംഗളൂരുവിന്റെ അക്കൗണ്ട് തുറന്നത്. 65ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ തന്നെ പിറകില്‍ നിന്നും തള്ളിയിട്ടതിനെ തുടന്നു ലഭിച്ച പെനല്‍റ്റി ഛേത്രി ഗോളാക്കിയതോടെ ബെംഗളൂരു 2-0ന്റെ ലീഡ് കരസ്ഥമാക്കി.

2

82ാം മിനിറ്റില്‍ ജൊനാതന്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ആദ്യ ഗോള്‍ മടക്കിയപ്പോള്‍ പൂനെയുടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. സമനില ഗോളിനായി പൂനെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് 89ാം മിനിറ്റില്‍ ഛേത്രി തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കിയത്. ഇതോടെ ബെംഗളൂരു വിജയുമുറപ്പാക്കി.

3

എഫ്‌സി ഗോവ- ചെന്നൈയ്ന്‍ എഫ്‌സി സെമിയിലെ വിജയികളാണ് മാര്‍ച്ച് 17നു നടക്കാനിരിക്കുന്ന ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍.

Story first published: Sunday, March 11, 2018, 22:06 [IST]
Other articles published on Mar 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍