ലെവന്‍ഡോസ്‌കി ഡബിളില്‍ ബയേണിന് ജയം, ജര്‍മനിയില്‍ ഹാനോവര്‍ മുന്നില്‍

Posted By: കാശ്വിന്‍

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്, ഷാല്‍ക്കെ, ഓഗ്‌സ്ബര്‍ഗ്, സ്റ്റുട്ഗര്‍ട് ടീമുകള്‍ക്ക് ജയം. അതേ സമയം, ലൈപ്ഷിഷ് ഹോം മാച്ചില്‍ സമനിലയായി.

lewandowski

ബയേണിന് തകര്‍പ്പന്‍ ജയം..

മെയിന്‍സിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചത്. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകള്‍ (50, 77) നേടി. തോമസ് മ്യൂളര്‍, റോബന്‍ ആദ്യ പകുതിയില്‍ ബയേണിനായി സ്‌കോര്‍ ചെയ്തു.

bayern

ലെവന്‍ഡോസ്‌കിയുടെ നൂറാം മത്സരം..

ബുണ്ടസ് ലിഗയില്‍ ബയേണിന്റെ കുപ്പായത്തില്‍ നൂറാം മത്സരത്തിനിറങ്ങിയ റോബര്‍ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകളുമായി തിളങ്ങി. 2014 ലാണ് ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് ലെവന്‍ഡോസ്‌കിയെ ബയേണ്‍ സ്വന്തമാക്കിയത്. ലീഗില്‍ 82 ഗോളുകള്‍ പോളിഷ് സ്‌ട്രൈക്കര്‍ നേടിക്കഴിഞ്ഞു.

പോയിന്റ് ടേബിള്‍..

നാല് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി ഹാനോവര്‍ ഒന്നാംസ്ഥാനത്ത്. ഒമ്പത് പോയിന്റുമായി ബയേണ്‍ മ്യൂണിക് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഷാല്‍ക്കെക്കും ഒമ്പത് പോയിന്റുണ്ട്. ഡോട്മുണ്ട് ഏഴ് പോയിന്റുമായി നാലാം സ്ഥാനത്ത്.

ഗോള്‍ നില...

ബയേണ്‍ മ്യൂണിക് 4-0 മെയിന്‍സ്

ഫ്രാങ്ക്ഫര്‍ട് 1-2 ഓഗ്‌സ്ബര്‍ഗ്

വെര്‍ഡര്‍ ബ്രെമന്‍ 1-2 ഷാല്‍ക്കെ

സ്റ്റുട്ഗര്‍ട് 1-0 വോള്‍സ്ബര്‍ഗ്

ലൈപ്ഷിഷ് 2-2 ബൊറുസിയ ഡോട്മുണ്ട്‌

Story first published: Sunday, September 17, 2017, 12:49 [IST]
Other articles published on Sep 17, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍