വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

തനിക്കു എല്ലാം നല്‍കിയത് ബാഴ്‌സ, അവര്‍ക്കെതിരേ കോടതി കയറില്ല- ക്ലബ്ബില്‍ തുടരുമെന്ന് മെസ്സി

ബാഴ്‌സലോണ മാനേജ്‌മെന്റിനെതിരേ താരം ആഞ്ഞടിച്ചു

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ തന്നെ പുതിയ സീസണില്‍ താന്‍ തുടരുമെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഒടുവില്‍ വിരാമമായിരിക്കുന്നത്. ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി മെസ്സി തന്നെയാണ് നേരത്തേ ബാഴ്‌സയെ രേഖാമൂലം അറിയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയടക്കം പല ക്ലബ്ബുകളും അദ്ദേഹത്തിനായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് ബാഴ്‌സയുമായുള്ള തര്‍ക്കം മെസ്സിയെ ക്ലബ്ബ് വിടുന്നതില്‍ നിന്നും തടയുകയായിരുന്നു.

1

ഗോളിനു നല്‍കിയ അഭിമുഖത്തിലാണ് താന്‍ ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ച കാര്യം തുറന്നു പറഞ്ഞത്. ബാഴ്‌സ വിടാനുള്ള ആഗ്രഹത്തെക്കുറിച്ച് കുടുംബവുമായി സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും ശരിക്കും ഷോക്കായിരുന്നു. അവരെല്ലാം കരയാന്‍ തുടങ്ങി, കുട്ടികള്‍ ബാഴ്‌സലോണ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, അവര്‍ക്കു മറ്റൊരു സ്‌കൂളിലേക്കു മാറാനും താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ ഫുട്‌ബോളിനെക്കുറിച്ചായിരുന്നു താന്‍ ചിന്തിച്ചത്. കൂടുതല്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിച്ച് കിരീടങ്ങള്‍ നേടാനും ചാംപ്യന്‍സ് ലീഗില്‍ മാറ്റുരയ്ക്കാനുമെല്ലാമായിരുന്നു തന്റെ ആഗ്രഹം. നിങ്ങള്‍ ചിലപ്പോള്‍ ജയിക്കാം, തോല്‍ക്കാം. പക്ഷെ നിങ്ങള്‍ മല്‍സരിക്കേണ്ടതുണ്ട്. ഇവയെല്ലാം മനസ്സില്‍ കണ്ടാണ് ബാഴ്‌സലോണ വിടാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും മെസ്സി വെളിപ്പെടുത്തി.

ബാഴ്‌സലോണയ്‌ക്കെതിരേ ഒരിക്കലും കോടതി കയറാന്‍ ആഗ്രഹമില്ല. കാരണം, താന്‍ അത്രയേറെ ഇഷ്ടപ്പെടുന്ന ക്ലബ്ബാണിത്. ഇവിടെയെത്തിയതു മുതല്‍ തനിക്കെല്ലാം നല്‍കിയതും ബാഴ്‌സയാണ്. തന്റെ ജീവിതം തന്നെ ഇവിടെയായിരുന്നു. ബാഴ്‌സ തനിക്കെല്ലാം നല്‍കിയതു പോലെ താനും തിരിച്ചെല്ലാം അവര്‍ക്കും നല്‍കി. ബാഴ്‌സയെ കോടതി കയറ്റുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ഇവിടെ സന്തോഷവാനായിരുന്നില്ല, അതുകൊണ്ടാണ് ക്ലബ്ബാന്‍ ആഗ്രഹിച്ചത്. പക്ഷെ അതിനുള്ള അനുവാദം അവര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് നിയമപോരാട്ടം വേണ്ടെന്നുവച്ച് ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചത്. ബര്‍ട്ടോമുവിനു കീഴിലുള്ള ബാഴ്‌സ മാനേജ്‌മെന്റ് ദുരന്തമാണെന്നും മെസ്സി തുറന്നടിച്ചു.

2

കരാറിലെ ഒരു ഉപാധിയുടെ കാര്യത്തില്‍ മെസ്സിയും ബാഴ്‌സയും തമ്മില്‍ ഉടക്കുകയായിരുന്നു. ഈ വര്‍ഷം മേയ് 31നുള്ളില്‍ തികച്ചും ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി മെസ്സിയുടെ കരാറിലുണ്ടായിരുന്നു. മേയ് 31ന് ശേഷമാണ് ക്ലബ്ബ് വിടുന്നതെങ്കില്‍ 700 മില്ല്യണ്‍ യൂറോ താരത്തെ വാങ്ങുന്ന ക്ലബ്ബ് ബാഴ്‌സയ്ക്കു നല്‍കുകയും വേണം. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണത്തെ സീസണ്‍ ആഗസ്റ്റിലായിരുന്നു അവസാനിച്ചത്.

ഇതു പരിഗണിച്ച് കരാറിലെ ഉപാധിയില്‍ തനിക്കു ഇളവ് നല്‍കണമെന്നുമായിരുന്നു മെസ്സിയുടെ ആവശ്യം. പക്ഷെ ഇതു അംഗീകരിക്കാന്‍ ബാഴ്‌സ തയ്യാറായില്ല. മേയ് 31ന് എന്ന തിയ്യതി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും ബാഴ്‌സ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് ബാഴ്‌സയുടെ കൊവിഡ് ടെസ്റ്റില്‍ നിന്നും പിന്നീട് പരിശീലന ക്യാംപില്‍ നിന്നും മെസ്സി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ ബാഴ്‌സലോണ ബോര്‍ഡുമായി നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കു അവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് 2021ല്‍ നിലവിലെ കരാര്‍ അവസാനിക്കും വരെ ബാഴ്‌സയില്‍ തുടരാന്‍ ധാരണയായത്.

Story first published: Saturday, September 5, 2020, 8:15 [IST]
Other articles published on Sep 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X