കുട്ടീഞ്ഞോ, പൗലിഞ്ഞോ... ബാഴ്‌സയ്ക്ക് ബ്രസീല്‍ പ്രേമം, ആര്‍തര്‍ ഇനി ബാഴ്‌സയ്‌ക്കൊപ്പം

Written By:

മാഡ്രിഡ്: പൗലിഞ്ഞോ, ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവര്‍ക്കു പിറകെ വീണ്ടുമൊരു ബ്രസീല്‍ താരത്തെ കൂടി സ്പാനിഷ് പവര്‍ഹൗസുകളായ ബാഴ്‌സലോണ സ്വന്തമാക്കി. മിഡ്ഫീല്‍ഡര്‍ ആര്‍തറാണ് ബാഴ്‌സയുടെ പുതിയ ബ്രസീലിയന്‍ സാന്നിധ്യം. 40 മില്ല്യണ്‍ യൂറോയ്ക്കാണ് താരത്തെ ബാഴ്‌സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ബ്രസീലിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ഗ്രെമിയോയില്‍ നിന്നാണ് താരം ബാഴ്‌സയിലെത്തുന്നത്.

ഷമിയുടെ കുരുക്ക് മുറുകുന്നു... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

1

21 കാരനായ മിഡ്ഫീല്‍ഡര്‍ക്ക് ഈ വര്‍ഷം ബാഴ്‌സയുടെ ജഴ്‌സണിയാന്‍ ഭാഗ്യമുണ്ടാവില്ല. ഇതിനായി താരത്തിന് 2019 വരെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ കുറച്ചുകാലമായി ആര്‍തറിന്റെ ബാഴ്‌സയിലേക്കുള്ള കൂടുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ താരം ബാഴ്‌സ ജഴ്‌സിയണിഞ്ഞ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ഇരു ക്ലബ്ബുകളും ആര്‍തറുടെ കൈമാറ്റത്തക്കുറിച്ച് പ്രഖ്യാപിച്ചത്.

2

ആര്‍തറിന്റെ വരവോടെ ഇപ്പോള്‍ ടീമിലുള്ള പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഗോമസിന്റെ സ്ഥാനത്തിന് ഭീഷണിയുയര്‍ന്നു കഴിഞ്ഞു. ഈ സീസണിനു ശേഷം ഗോമസിനെ ബാഴ്‌സ വില്‍ക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍ എന്നീ ക്ലബ്ബുകളാണ് താരത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുള്ളത്.

Story first published: Friday, March 9, 2018, 15:54 [IST]
Other articles published on Mar 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍