ഫ്രാന്‍സില്‍ നിസെ തോല്‍വിക്കളി അവസാനിപ്പിച്ചു, ബലോടെല്ലിയാണ് കാരണക്കാരന്‍

Posted By: കാശ്വിന്‍

പാരിസ്: ഫ്രഞ്ച് ലീഗ് സീസണില്‍ തുടരെ ഏഴ് മത്സരങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കാതെ നാണംകെട്ട നിസെ ഒടുവില്‍ മുഖം രക്ഷിച്ചു, 2-1ന് ലിലെയെ കീഴടക്കിക്കൊണ്ട്.

സീസണില്‍ പതിനഞ്ചാമത്തെ ലീഗ് ഗോളുമായി ബലോടെലി നിസെക്ക് ലീഡ് നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലൂയിസ് അരോയോയിലൂടെ ലിലെ ഗോള്‍ മടക്കി (1-1). ഫൈനല്‍ വിസിലിന് പത്ത് മിനുട്ട് ശേഷിക്കെ വിലാന്‍ സൈപ്രിനിലൂടെ നിസെയുടെ വിജയഗോള്‍. ഇതോടെ, നിസെ ഏഴാം സ്ഥാനത്തേക്ക് കയറി.

mariobalotelli

കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ വിലാന്റെ കോര്‍ണര്‍ കിക്കില്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെയാണ് ബലോടെലി സ്‌കോര്‍ ചെയ്തത്. എതിരാളിക്ക് മേല്‍ മാനസികാധിപത്യംസ്ഥാപിക്കാന്‍ ഈ ഗോള്‍ കൊണ്ട് നിസെക്ക് സാധിച്ചു. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ബലോടെലിയുടെ ഇരുപത്തൊന്നാം ഗോളായിരുന്നു ഇത്.

മൊണാക്കോയും നിസെയെ പോലെ ഹോം ഗ്രൗണ്ടില്‍ ജയിച്ചു കയറി. മൊണാക്കോ 2-1ന് ബോര്‍ഡിയക്‌സിനെ കീഴടക്കി. 28 മത്സരങ്ങളില്‍ 60 പോയിന്റുമായി മൊണാക്കോ ലീഗില്‍ രണ്ടാം സ്ഥാനത്ത്. 71 പോയിന്റുള്ള പി എസ് ജിയാണ് ഒന്നാം സ്ഥാനത്ത്. നിസെ 39 പോയിന്റുമായി ഏഴാം സ്ഥാനത്തും 36 പോയിന്റുള്ള ബോര്‍ഡിയക്‌സ് ഒമ്പതാം സ്ഥാനത്തുമാണ്.

ബോര്‍ഡിയക്‌സിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം മൊണാക്കോ ജയം പിടിച്ചെടുക്കുകയായിരുന്നു. മുപ്പത്തിരണ്ടാം മിനുട്ടില്‍ വദയിലൂടെ ബോര്‍ഡിയക്‌സ് ലീഡെടുത്തു. ആദ്യപകുതി അവസാനിക്കാനിരിക്കെ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സ്റ്റീവന്‍ ജോവെറ്റിച് സമനില ഗോള്‍ നേടി. റോണി ലോപ്‌സ് (68മിനുട്ട്) മൊണാക്കോയുടെ ജയം ഉറപ്പിച്ചു.
ഐഎസ്എല്‍: ജയത്തോടെ ചെന്നൈ രണ്ടാംസ്ഥാനം ഭദ്രമാക്കി... ഇനി സെമി ഫൈനല്‍

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

Story first published: Sunday, March 4, 2018, 8:46 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍