നിങ്ങൾ സ്പെയിനിനെ തോൽപിക്കണം.. തുറന്നടിച്ച് അർജന്റീനിയൻ പ്രസിഡന്റ്

Posted By: Desk

സ്പെയിനിനെ നിങ്ങൾ ഈ ലോക കപ്പിൽ കണ്ടുമുട്ടുകയാണെങ്കിൽ കണക്കുകളൊന്നും കൊടുക്കാൻ ബാക്കിവച്ചേയ്ക്കരുത്,അർജന്റീനിയൻ പ്രസിഡന്റ് മൗറീഷ്യോ മാസ്രിയൂടേതാണ് ഈ പ്രസ്‌താവന.കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ ആറുഗോളുകൾക്കാണ് സ്‌പെയിൻ നിര തകർത്തുവിട്ടത്.അതിന് ലോക കപ്പിൽ തീർച്ചയായും കാലിപ്പടക്കണമെന്നാണ് മാസ്രിയൂടേ നിലപാട്.ഔദ്യോഗികമായ ഒരു മീറ്റിങ്ങിനിടെ തൻ്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ മാസം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ മെട്രോപ്പോളിറ്റാനോയിൽ വെച്ചാണ് സ്‌പെയിൻ അർജന്റീനയെ തകർത്തത്.അന്ന് മെസിയടക്കം അഞ്ച് പ്രധാന താരങ്ങൾ ഇല്ലാത്ത രണ്ടാം നിര അർജന്റീനിയൻ ടീമിനെയാണ് സാംപോളി കളിത്തിലിറക്കിയത്.മറുവശത്തു ശക്തരിൽ ശക്തരായ ടീമിനെയാണ് സ്‌പെയിൻ നിരത്തിലിറക്കിയത്.ഓരോ പൊസിഷനിലും ഒരു പരിചയസമ്പന്നനായ താരത്തെ വെച്ചായിരുന്നു സാംപോളിയുടെ നീക്കങ്ങൾ.പക്ഷേ സാംപോളിയുടെ തന്ത്രങ്ങൾ അമ്പേ പാളിപ്പോയ മത്സരമായിരുന്നു അത്.പ്രതിരോധ നിരയിൽ നിക്കൊളാസ് ഓട്ടമെണ്ടി മധ്യനിരയിൽ മസ്ക്കരാനോ മുന്നേറ്റനിരയിൽ ഗോണ്‍സാലോ ഹിഗ്വെയിൻ എങ്ങനെയായിരുന്നു സാംപോളിയുടെ ടീം ഷീറ്റ്.എന്നാൽ സ്‌പെയിൻ പോലൊരു ഫുട്ബോളിലെ ശക്തികേന്ദ്രത്തെ പിടിച്ചുനിർത്തുവാൻതക്ക കെൽപുള്ളത്തിയിരുന്നില്ല ആ നിര.

argentinaflag

അന്ന് മിക്ക സമയംവും പന്ത് സ്‌പെയിനിന്റെ കൽക്കലായിരുന്നു.ഇസ്‌കോയുടെ ഹാട്രിക്കും ഡീഗോ കോസ്റ്റ,തിയാഗോ ആൽക്കൺട്ര,ലാഗോ അസ്പാസ് എന്നിവരുടെ ഓരോ ഗോളുകളുമാണ് അർജന്റീനയെ തച്ചുതകർത്തത്.അർജന്റീനയുടെ ആശ്വാസ ഗോൾ നിക്കൊളാസ് ഓട്ടമെണ്ടിയുടെ വകയായിരുന്നു.വേൾഡ് കപ്പിലെ പുതുമുഖങ്ങളായ ഐസ്‌ലൻഡുമായാണ് അർജന്റീനയുടെ ആദ്യ മത്സരം.

Read more about: argentina spain president world cup
Story first published: Thursday, April 12, 2018, 8:22 [IST]
Other articles published on Apr 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍