ലോകകപ്പില്‍ ഇന്ത്യ വീണ്ടുമെത്തും... ഇനി ലക്ഷ്യം അണ്ടര്‍ 20 ലോകകപ്പ്, സ്വപ്‌നം സത്യമാവുമോ?

Written By:

ദില്ലി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചെങ്കിലും മികച്ച ഭാവി ഈ ടീമിനുണ്ടെനന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറയുന്നു. രണ്ടു വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 20 ടൂര്‍ണമെന്റിനു യോഗ്യത നേടുകയാണ് ഇനി ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു വെറും സാംപിള്‍... ഇന്ത്യ തുടങ്ങിക്കഴിഞ്ഞു, നേട്ടങ്ങള്‍ നിരവധി... പക്ഷെ കോട്ടങ്ങളുമുണ്ട്

1

ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന് പട്ടേല്‍ പറഞ്ഞു. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കൡകളില്‍ ഇന്ത്യ ഒമ്പത് ഗോളുകള്‍ വഴങ്ങിയെന്നത് സത്യമാണ്. എന്നാല്‍ ഇന്ത്യന്‍ കൗമാര നിര നടത്തിയ പ്രകടനം, പ്രത്യേകിച്ചും കൊളംബിയ, അമേരിക്ക ടീമുകള്‍ക്കെതിരേ. വളരെ വലിയ പ്രതീക്ഷയാണ് ഈ ടീം നമുക്ക് നല്‍കുന്നതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

2

2019ല്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 20 ലോകകപ്പിലേക്ക് ഇതേ ടീമിനു യോഗ്യത നേടാന്‍ കഴിയുമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇതിനായി ഇപ്പോഴത്തെ ടീമിനെ വളര്‍ത്തിക്കൊണ്ടു വരണം. അണ്ടര്‍ 17 ടീമിനെ സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ചില വന്‍ സ്വകാര്യ കമ്പനികള്‍ തങ്ങളെ സമീപിച്ചു കഴിഞ്ഞതായും പട്ടേല്‍ വിശദമാക്കി.

3

ഇപ്പോഴത്തെ അണ്ടര്‍ 17 ടീമിനെ വരാനിരിക്കുന്ന ഐ ലീഗില്‍ സ്ഥിരമായി കളിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വര്‍ഷത്തില്‍ ചുരുങ്ങിയത് നാലു തവണയെങ്കിലും ടീമിനെ വിദേശ പര്യടനത്തിന് അയക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അണ്ടര്‍ 17 ടീമിനെയും 2019ലെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടിയ സീനിയര്‍ ടീമിനെയും ഫെഡറേഷന്‍ ആദരിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 13, 2017, 15:51 [IST]
Other articles published on Oct 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍