വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'2007ലെ ടി20 ലോകകപ്പില്‍ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; തുറന്ന് പറഞ്ഞ് യുവരാജ് സിങ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പുതിയ തലത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ വര്‍ഷമാണ് 2007ലെ ടി20 ലോകകപ്പ്. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നിര ലോകകപ്പ് കിരീടം സ്വന്തമാക്കിയത് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ്. യുവരാജ് സിങ്ങിന്റെ ആറ് സിക്‌സര്‍ പ്രകടനം ഉള്‍പ്പെടെ ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങള്‍ ടി20 ലോകകപ്പ് സമ്മാനിച്ചുണ്ട്.

ധോണിയെന്ന നായകനെ ലോകം ആദ്യമായി അംഗീകരിച്ചതും ഈ ലോകകപ്പോടെയായിരുന്നു. ഇപ്പോഴിതാ 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ഇന്ത്യയുടെ ഹീറോയായിരുന്ന യുവരാജ് സിങ്.

ടി20 ലോകകപ്പില്‍ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചു

ടി20 ലോകകപ്പില്‍ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചു

ഇന്ത്യ ഏകദിന ലോകകപ്പില്‍ തോറ്റ് നില്‍ക്കുന്ന സമയമായിരുന്നു അത്. ഇതിന് പിന്നാലെ രണ്ട് മാസത്തോളം നീണ്ട ഇംഗ്ലണ്ട് പര്യടനം ഉണ്ടായിരുന്നു. കൂടാതെ ഒരു മാസത്തെ അയര്‍ലന്‍ഡ് പര്യടനവും ഉണ്ടായിരുന്നു. ഇതെല്ലാം കൂടാതെയാണ് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടി20 ലോകകപ്പ് വരുന്നത്. നാല് മാസത്തോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതിനാല്‍ പല സീനിയര്‍ താരങ്ങളും ടി20 ലോകകപ്പിനില്ലെന്ന് തീരുമാനിച്ചു. അന്ന് ആരും ടി20 ലോകകപ്പിനെ വളരെ പ്രാധാന്യത്തോടെ എടുത്തില്ല. അതിനാല്‍ത്തന്നെ എന്നെ ക്യാപ്റ്റനാക്കുമെന്ന് കരുതി.പക്ഷെ ധോണിയെയാണ് ക്യാപ്റ്റനാക്കിയത്-യുവരാജ് പറഞ്ഞു.

ധോണിയുമായുള്ള ബന്ധത്തെ ഇത് ബാധിച്ചില്ല

ധോണിയുമായുള്ള ബന്ധത്തെ ഇത് ബാധിച്ചില്ല

തന്നെ ക്യാപ്റ്റനാക്കാതെ ധോണിയെ ക്യാപ്റ്റനാക്കിയത് ധോണിയുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിച്ചില്ല. ആരെ നായകനാക്കിയാലും പിന്തുണ നല്‍കുകയെന്നതാണ് സഹതാരങ്ങളുടെ ഉത്തരവാദിത്തം. ദ്രാവിഡോ ഗാംഗുലിയോ മറ്റാരായാലും പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയെന്നതാണ് ഒരു യഥാര്‍ത്ഥ കളിക്കാരന്റെ കടമ. ഞാനും അത് ചെയ്തു. സച്ചിന്‍,ഗാംഗുലി,ദ്രാവിഡ്,സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വിട്ടുനിന്നു. കിരീടം നേടിയ ശേഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് അബദ്ധമായെന്ന് സഹീര്‍ തന്നോട് പറഞ്ഞുവെന്നും യുവരാജ് വെളിപ്പെടുത്തി.

യുവരാജിനെ ഹീറോയാക്കിയ ലോകകപ്പ്

യുവരാജിനെ ഹീറോയാക്കിയ ലോകകപ്പ്

യുവരാജിന്റെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച ലോകകപ്പായിരുന്നു 2007ലേത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയതും ഓസ്‌ട്രേലിയക്കെതിരേ സെമിയില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങുമെല്ലാം യുവരാജിന്റെ ആരാധക പിന്തുണ ഉയര്‍ത്തി. ആറ് മത്സരത്തില്‍ നിന്ന് 148 റണ്‍സാണ് യുവരാജ് നേടിയത്. പന്തുകൊണ്ടും മികവ് കാട്ടാന്‍ യുവരാജിനായിരുന്നു.

പാകിസ്താനെ തകര്‍ത്ത് കിരീടം

പാകിസ്താനെ തകര്‍ത്ത് കിരീടം

ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.ഇന്ത്യയുടെ 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ 152ന് പുറത്തായി. അഞ്ച് റണ്‍സിന് പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. 227 റണ്‍സെടുത്ത ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ 12 വിക്കറ്റെടുത്ത ആര്‍ പി സിങ്ങായിരുന്നു ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. ധോണിയുടെ ക്യാപ്റ്റന്‍സി തന്ത്രങ്ങളും ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story first published: Thursday, June 10, 2021, 17:17 [IST]
Other articles published on Jun 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X