Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം

ഐപിഎല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കും. അതുകൊണ്ട് തന്നെ ഈ ഐപിഎല്‍ സീസണ്‍ പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ ഇടം നേടാനുള്ള ഓഡിഷന്‍ ആണ്. ഫോം നഷ്ടപ്പെട്ടവര്‍ക്ക് താളം കണ്ടെത്താനും യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുമുള്ള അവസരമാണിത്. പലരും ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ടീം സെല്ക്ടര്‍മാര്‍ സന്തുലതിമായൊരു പ്ലേയിംഗ് ഇലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏകദിന ലോകകപ്പ് കപ്പിനും ചുണ്ടിനും ഇടയില്‍ വച്ച് നഷ്ടപ്പെട്ടതു പോലെ ഈ ലോകകപ്പും കൈവിട്ടു കളയാന്‍ പാടില്ല എന്ന ലക്ഷ്യവുമാണ് ബിസിസിഐ ടീമിനെയൊരുക്കുന്നത്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകും എന്തായിരും ഇന്ത്യയുടെ തന്ത്രങ്ങള്‍ എന്നെല്ലാം അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

T20 World Cup

ഇതിനിടെ ആരൊക്കെയായിരിക്കണം ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് എന്നതിലും ചര്‍ച്ച നടക്കുന്നത്. നായകന്‍ രോഹിത് ശര്‍മയുടെ പേരിനൊപ്പം പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ നിന്നും ക്രിക്കറ്റ് പണ്ഡിതരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. യുവതാരങ്ങളായ ശുബ്മാന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരില്‍ ഒരാളായിരിക്കാം എന്നും ചിലര്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇതിഹാസം.

ഇന്ത്യയുടെ ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയാണ് രോഹിത് ശര്‍മയ്ക്ക് പുതിയൊരു ഓപ്പണിംഗ് പങ്കാളിയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ജുലന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ജുലന്റെ പരാമര്‍ശം. ''എന്റെ അഭിപ്രായത്തില്‍ ശക്തമായൊരു പ്ലേയിംഗ് ഇലവന്‍ ലഭിക്കാന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് വേണം ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍. എന്തു തോന്നുന്നു?'' എന്നായിരുന്നു ജുലന്റെ ട്വീറ്റ്.

നേരത്തെ മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിനും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണിനുമൊപ്പമുള്ള വീഡിയോയില്‍ രോഹിത് ശര്‍മ ഇന്ത്യയുടെ ലോകകപ്പ് പ്ലാനിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു രോഹിത് ശര്‍മ. ഇതുവരേയും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഒരു വാര്‍ത്തയും വിശ്വസിക്കരുതെന്നുമാണ് രോഹിത് പറഞ്ഞത്.

''ഞങ്ങള്‍ ഇതുവരേയും കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇന്നത്തെ കാലം ആയതുകൊണ്ട് പറയുകയാണ്. ഞാനോ രാഹുല്‍ ഭായിയോ അജിത്ത് ഭായിയോ ബിസിസിഐയില്‍ നിന്നും ആരെങ്കിലുമോ പറയാത്തതെല്ലാം വ്യാജ വാര്‍ത്തയായിരിക്കും'' എന്നാണ് രോഹിത് പറഞ്ഞത്. മെയ് ഒന്നിനായിരിക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. സന്തുലിതമായൊരു ലൈനപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാരും പരിശീലകനും ഇന്ത്യന്‍ നായകനും.

നിലവില്‍ രോഹിത്തും വിരാട് കോലിയും ഐപിഎല്ലില്‍ മികച്ച ഫോമിലാണുള്ളത്. ഐപിഎല്ലിലെ റണ്‍ വേട്ടക്കാരില്‍ ഏറ്റവും മുന്നിലുള്ളത് വിരാട് കോലിയാണ്. ഏഴ് മത്സരങ്ങളില്‍ നിന്നും 361 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ലിസ്റ്റില്‍ മൂന്നാമതമാണ് മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയുള്ളത്. ഏഴ് മത്സരങ്ങളില്‍ നിന്നും 297 റണ്‍സാണ് രോഹിത് നേടിയത്. ഇരുവരും ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ല. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ജൂണ്‍ ഒമ്പതിന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

Story first published: Saturday, April 20, 2024, 20:30 [IST]
Other articles published on Apr 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+