Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ലോകകപ്പ് കണ്ടാരും പനിക്കണ്ട! യോഗ്യന്‍ പന്ത് തന്നെ; പിന്തുണച്ച് ദാദയും പോണ്ടിംഗും

ഐപിഎല്‍ പൂരം പാതി വഴിയിലെത്തിയിരിക്കുകയാണ്. ആരൊക്കെയാകും പ്ലേ ഓഫിലേക്ക് യോഗ്യത നേടുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പും ആരംഭിക്കും. ആഴ്ചകള്‍ മാത്രമാണ് ലോകകപ്പിനുള്ളത്. പക്ഷെ ബിസിസിഐ ഇതുവരേയും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല.

ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. പരുക്കില്‍ നിന്നും തിരികെ വന്ന റിഷഭ് പന്തായിരിക്കും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ എന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ സൗരവ്വ് ഗാംഗുലിയും റിക്കി പോണ്ടിംഗും പന്തിന് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ്.

T20 World Cup

വാഹനാപകടത്തെ തുടര്‍ന്നാണ് പന്ത് ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടുനില്‍ക്കുന്നത്. ഐപിഎല്ലിലൂടെ നല്ല തിരിച്ചുവരവ് നടത്താന്‍ പന്തിന് സാധിച്ചിരുന്നു. പിന്നാലെ ലോകകപ്പില്‍ കളിക്കാനുള്ള ക്ലിയറന്‍സ് ബിസിസിഐ മെഡിക്കല്‍ ടീമും പന്തിന് നല്‍കിയിരിക്കുകയാണ്. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. താരത്തിന്റെ പരുക്കും ഫിറ്റ്‌നസും ഇപ്പോള്‍ ആശങ്കയുടെ നിഴലില്‍ തന്നെയാണെന്നതാണ് കാര്യം.

ഈ സീസണിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട പന്ത് പിന്നീട് തുടര്‍ച്ചയായി അര്‍ധ സെഞ്ചുറികള്‍ നേടി തിരികെ വന്നിരുന്നു. എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ പന്തിന്റെ സമ്പാദ്യം 254 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ചുറികളും പന്ത് നേടിയിട്ടുണ്ട്. തന്റെ പഴയ താളത്തിലേക്ക് എത്തിയതായുള്ള സൂചന പന്ത് നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. അതേസമയം പന്ത് തിരികെ ഇന്ത്യന്‍ ടീമിലേക്ക് വരണമെന്നാണ് സൗരവ്വ് ഗാംഗുലിയും റിക്കി പോണ്ടിംഗും പറയുന്നത്.

പന്ത് ദേശീയ ടീമിലേക്ക് തിരികെ എത്തുമെന്നതില്‍ ഗാംഗുലിയ്ക്ക് ആത്മവിശ്വാസമുണ്ട്. പന്ത് മിഡില്‍ ഓര്‍ഡറിലാണ് ഇറങ്ങേണ്ടതെന്നും ഗാംഗുലി പറയുന്നു. ''അങ്ങനെയാണ് തോന്നുന്നത്. പതിനഞ്ച് പേര്‍ക്ക് മാത്രാണ് ഇടം നേടാനാവുക. എല്ലാ സ്‌പോര്‍ട്‌സിലേയും പോലെ തന്നെ ഏറ്റവും മെച്ചപ്പെട്ടവര്‍ ആയിരിക്കും കളിക്കു. എനിക്ക് തോന്നുന്നത് പന്ത് ആ ഗണത്തില്‍ പെടുന്നയാളാണെന്നാണ്. അവന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്'' എന്നാണ് ഗാംഗുലി പറഞ്ഞത്.

''അവന്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യണം. ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ട് അവിടെ കളിക്കാനാണ്. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനും ആര് പന്ത് എറിയുന്നു എന്നതും കളിയുടെ സാഹചര്യവും എല്ലാം ബാധിക്കും. അതുകൊണ്ട് മൂന്ന് മുതല്‍ എഴ് വരെയുള്ളവര്‍ എവിടെയൊക്കെ കളിക്കുമെന്നത് ഉറപ്പിച്ചു പറയാനാകില്ല. പ്രത്യേകിച്ചും ട്വന്റി-20 ക്രിക്കറ്റില്‍ അതൊന്നും നടക്കില്ല'' എന്നും ഗാംഗുലി പറയുന്നുണ്ട്.

ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനും പന്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യന്‍ സ്‌ക്വാഡില്‍ പന്ത് തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് പോണ്ടിംഗ് പറയുന്നത്. പന്തിനെപ്പോലൊരു നല്ല താരത്തെ പുറത്തിരുത്താന്‍ സാധിക്കില്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. ''അവന്‍ തിരികെ വന്നിരുന്നു. ഇനിയെന്തായിരിക്കും അവന്റെ ലോകകപ്പ് സാധ്യതകളെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നോട് ചോദിക്കുന്നുണ്ട്. എനിക്ക് അവന്‍ ലോകകപ്പ് ടീമിലുണ്ടാകും എന്നുറപ്പാണ്. അവന്‍ വളരെ നല്ലൊരു പ്ലെയറാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നവനാണ്'' എന്നാണ് പോണ്ടിംഗ് പറഞ്ഞത്.

അതേസമയം ലോകകപ്പില്‍ പന്തിനൊപ്പം വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍ എന്നിവരും മത്സരിക്കുന്നുണ്ട്. ആരാകും ടീമില്‍ ഇടം നേടുക എന്നത് കണ്ടറിയണം. പന്ത് തിരികെ വന്നെങ്കിലും പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോഴും താളം കണ്ടെത്താനാകാതെ വലയുകയാണ്. സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ഡല്‍ഹിയ്ക്ക് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. നിലവില്‍ പോയന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി.

Story first published: Tuesday, April 23, 2024, 16:13 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+