Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പന്തുള്ളപ്പോള്‍ സഞ്ജു എന്തിന്? പഠാന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവും രാഹുലുമില്ല

ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കെ ആരൊക്കെയായിരിക്കും ഇന്ത്യന്‍ ടീമിലിടം നേടുക എന്ന ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ആരാധകരും മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമൊക്കെ സെലക്ടര്‍മാരുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ തന്റെ മനസിലുള്ള ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ തന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിന് പഠാന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിട്ടില്ല. റിഷഭ് പന്തുള്ളപ്പോള്‍ കെഎല്‍ രാഹുലും സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി വേണ്ട എന്നതാണ് ഇര്‍ഫാന്‍ പഠാന്റെ തീരുമാനം.

T20 World Cup

രോഹിത് ശര്‍മയും വിരാട് കോലിയും പ്രതീക്ഷിച്ചത് പോലെ പഠാന്റെ ലോകകപ്പ് ടീമിലുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് പഠാന്റെ ടീമിലെ പ്രധാന പേസര്‍മാര്‍. യുവതാരം യശസ്വി ജെയ്‌സ്വാള്‍ രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കാണാനാണ് പഠാന്‍ ആഗ്രഹിക്കുന്നത്. ശുഭ്മന്‍ ഗില്ലും സൂര്യ കുമാര്‍ യാദവും പഠാന്റെ ടീമിലുണ്ട്. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദൂബെയുമാണ് പഠാന്റെ ടീമിലെ പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍മാര്‍.

സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് പഠാന്‍ തിരഞ്ഞെടുക്കുന്ന സ്പിന്നര്‍മാര്‍. സ്റ്റാര്‍ സ്‌പോട്‌സിന് വേണ്ടിയാണ് പഠാന്‍ തന്റെ പതിനഞ്ചംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. അതേസമയം പിന്നീട് ഗില്‍ കളിക്കുന്നില്ലെങ്കില്‍ പകരം സഞ്ജുവിനെ കളിപ്പിക്കാമെന്നും പഠാന്‍ തന്റെ ലിസ്റ്റ് അപ്പ്‌ഡേറ്റ് ചെയ്യുന്നുണ്ട്. യുസ്വേന്ദ്ര ചാഹലില്ലെങില്‍ രവി ബിഷ്‌ണോയിയെയും ഇര്‍ഫാന്‍ പഠാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

ഇര്‍ഫാന്‍ പഠാന്റെ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ (c), യശസ്വി ജെയ്‌സ്വാള്‍, ശുബ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

അതേസമയം മെയ് ഒന്നിനാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. പരുക്കില്‍ നിന്നും തിരികെ വന്ന റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ടീമിലെ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ മോശം ഫോം സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ചെന്നൈയ്ക്കായി മിന്നും ഫോമിലുള്ള ശിവം ദൂബെ പകരം ടീമിലേക്ക് എത്തിയേക്കാമെന്നാണ് കരുതപ്പെടുന്നത്.

Story first published: Wednesday, April 24, 2024, 20:29 [IST]
Other articles published on Apr 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+