For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍

By Abin MP

ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാകും സ്‌ക്വാഡില്‍ ഇടം നേടുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ആര്‍ക്കൊക്കെ ടീമില്‍ ഇടം നല്‍കണമെന്ന കാര്യത്തില്‍ തലപുകയ്ക്കുകയാണ് സെലക്ടര്‍. നിലവിലെ സാഹചര്യത്തില്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളാണ് ശിവം ദൂബെ.

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിലെ ദൂബെയുടെ പ്രകടനം ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകള്‍ കൂട്ടിയിരിക്കുകയാണ്. ലഖ്‌നൗവിനെതിരെ അതിവേഗ അര്‍ധ സെഞ്ചുറി നേടിയിരുന്നു ദൂബെ. ഈ സീസണിലാകെ ചെന്നൈയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറാനും ദൂബെയ്ക്ക് സാധിച്ചിട്ടുണ്ട്.

IPL 2024

2022 ലാണ് ശിവം ദൂബെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത്. അന്ന് മുതല്‍ക്കു തന്നെ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ദൂബെയ്ക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ മത്സരത്തിലെ പ്രകടനം. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന മികച്ച സ്‌കോറിലേക്ക് ചെന്നൈയെ എത്തിച്ചതില്‍ ദൂബെയുടെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു. 27 പന്തുകളില്‍ നിന്നും 66 റണ്‍സാണ് ദൂബെ അടിച്ചെടുത്തത്. എഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദൂബെയുടെ ഇന്നിംഗ്‌സ്.

നായകന്‍ റുതുരാജ് ഗെയ്ഗ്വാദുമായി ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ദൂബെയ്ക്ക് സാധിച്ചിരുന്നു. പതിമൂന്നാം ഓവറില്‍ സിക്‌സ് പറത്തിയാണ് ദൂബെ അടി തുടങ്ങുന്നത്. പിന്നീട് അത് നിന്നതേയില്ല. പതിനാറാം ഓവറില്‍ ശാര്‍ദുല്‍ ഠാക്കൂറിനെ ഹാട്രിക് സിക്‌സ് പറത്താനും ദൂബെയ്ക്ക് സാധിച്ചു. പിന്നാലെ ദൂബെയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇക്കൂട്ടത്തില്‍ മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌നയുമുണ്ടായിരുന്നു.

''വേള്‍ഡ് കപ്പ് ലോഡിംഗ് ശിവം ദൂബെ. അജിത്ത് അഗാര്‍ക്കര്‍ ഭായ് ദയവ് ചെയ്ത് സെലക്ട് ചെയ്യൂ'' എന്നായിരുന്നു ദൂബെയ്ക്ക് വേണ്ടി സുരേഷ് റെയ്‌ന പങ്കുവച്ച ട്വീറ്റ്. ഇന്ത്യന്‍ ടീം സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിനോട് ദൂബെയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു സുരേഷ് റെയ്‌ന. സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് ശിവം ദൂബെയെ ലോകകപ്പ് ടീമിലെടുക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

അതേസമയം മത്സരത്തില്‍ വിജയം നേടാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നില്ല. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയ്‌ക്കെതിരെ എല്‍എസ്ജി വിജയം നേടിയത്. മൂന്ന് പന്തുകള്‍ ശേഷിക്കെയായിരുന്നു ലഖ്‌നൗവിന്റെ വിജയം. ലഖ്‌നൗവിന് വേണ്ടി മാര്‍ക്വസ് സ്റ്റോയ്‌നിസ് സെഞ്ചുറി നേടിയിരുന്നു. നേരത്തെ ചെന്നൈയ്ക്ക് വേണ്ടി നായകന്‍ റുതുരാജും സെഞ്ചുറി നേടിയിരുന്നു.

Story first published: Wednesday, April 24, 2024, 17:07 [IST]
Other articles published on Apr 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+