Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സെലക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്! ലോകകപ്പ് ടീമിലിടം നേടാന്‍ സാധ്യതയുള്ള പഞ്ചാബ് താരങ്ങള്‍

ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്‍ പലര്‍ക്കും തങ്ങളുടെ മികവ് തെളിയിക്കാനുള്ള പരീക്ഷണ കളരിയാണ്. ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പ് ആരംഭിക്കുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീം സെല്ക്ടര്‍മാരെല്ലാം ആകാംഷയോടെയാണ് ഐപിഎല്ലിനെ വീക്ഷിക്കുന്നത്. ഫോമില്ലായ്മ മൂലം നഷ്ടമായ സ്ഥാനം വീണ്ടെടുക്കാന്‍ വരുന്നവരും തങ്ങളുടെ ആദ്യ അവസരം തേടിയെത്തുന്നവരുമൊക്കെയുണ്ട് ഐപിഎല്ലില്‍.

ഈ സീസണില്‍ യുവതാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുള്ള ടീമാണ് പഞ്ചാബ് കിങ്‌സ്. പലപ്പോഴും പ്രമുഖര്‍ വീണപ്പോഴെല്ലാം പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത് യുവതാരങ്ങളാണ്. ഇത്തവണ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പഞ്ചാബ് ടീമില്‍ നിന്നും ഇടം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

IPL 2024

ശശാങ്ക് സിംഗ്: ഒരു സിനിമാക്കഥ പോലെ സംഭവബഹുലവും നാടകീയവുമാണ് ശശാങ്ക് സിംഗിന്റെ ഐപിഎല്‍ കരിയര്‍. താരലേലത്തില്‍ ആളെ മാറിയാണ് പഞ്ചാബ് ശശാങ്കിനെ ടീമിലെടുക്കുന്നത്. ഇത് പഞ്ചാബ് ടീം അധികൃതര്‍ നിഷേധിച്ചുവെങ്കിലും ലേലം കണ്ടവര്‍ക്ക് വസ്തുത വ്യക്തമായിരുന്നു. എങ്കിലും അവസരം ലഭിച്ചപ്പോള്‍ ശശാങ്ക് ഡെലിവര്‍ ചെയ്തു. 32 കാരനായ ശശാങ്ക് ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 146 റണ്‍സാണ് നേടിയത്. 184.81 ആണ് ശശാങ്കിന്റെ സ്‌ട്രൈക്ക് റേറ്റ്.

അര്‍ഷ്ദീപ് സിംഗ്: നിലവില്‍ സെല്ക്ടര്‍മാരുടെ നോട്ടത്തിലുള്ള താരമാണ് അര്‍ഷ്ദീപ്. ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ പേസ് ബൗളിംഗിനെ നയിക്കേണ്ട താരമായിട്ടാണ് അര്‍ഷ്ദീപിനെ കാണുന്നത്. ആറ് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ നേടി അര്‍ഷ്ദീപ് തന്റെ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ആഷുതോഷ് ശര്‍മ; പഞ്ചാബിന്റെ വെടിക്കെട്ട് താരങ്ങളില്‍ ഒരാളാണ് ഈ സീസണില്‍ ആഷുതോഷ് ശര്‍മ. ആഷുതോഷും ശശാങ്കും ചേര്‍ന്ന് പഞ്ചാബിനെ വിജയികളാക്കിയ കൂട്ടുകെട്ട് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള ആഷുതോഷിന്റെ സ്‌ട്രൈക്ക് റേറ്റ് 197. 92 ആണ്.

ഇന്ത്യന്‍ ടീമിലേക്ക് എത്തിപ്പെടുക എന്നത് വലിയ വെല്ലുവിൡതന്നെയാണ് യുവതാരങ്ങള്‍ക്ക്. റിയാന്‍ പരാഗ് അടക്കമുള്ള യുവതാരങ്ങള്‍ മികച്ച പ്രകടനങ്ങളിലൂടെ തങ്ങളുടെ ക്ലെയിം സെലക്ടര്‍മാരെ അറിയിക്കുന്നുണ്ട്. ആരൊക്കെയായിരിക്കും ടീമില്‍ ഇടം നേടുകയെന്നത് പക്ഷെ കണ്ടറിയണം. അതേസമയം പോയന്റ് ടേബിളില്‍ ഏഴാമതാണ് പഞ്ചാബിന്റെ സ്ഥാനം. മുന്നോട്ടുള്ള മത്സരങ്ങളില്‍ പഞ്ചാബിന് വിജയം കണ്ടെത്തുക വളരെ അത്യാവശ്യമാണ്.

Story first published: Tuesday, April 16, 2024, 17:11 [IST]
Other articles published on Apr 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+