Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ് നേട്ടത്തില്‍ ക്രെഡിറ്റ് ദ്രാവിഡിനും! നിര്‍ണായകമായത് ആ തീരുമാനം

rahul dravid

ഇന്ത്യന്‍ ക്രിക്കറ്റിനു പുത്തന്‍ ഉണര്‍വ് നല്‍കിയ നേട്ടങ്ങളിലൊന്നായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പിലെ കിരീടവിജയം. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇന്ത്യ എംഎസ് ധോണിയെന്ന പുതിയ ക്യാപ്റ്റനു കീഴില്‍ സകല പ്രവചനങ്ങളും തെറ്റിച്ചായിരുന്നു വിശ്വവിജയികളായത്. ത്രില്ലിങ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യന്‍ യുവനിര കിരീടത്തില്‍ മുത്തമിട്ടത്.

യഥാര്‍ഥത്തില്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കേണ്ടിയിരുന്നത് ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡായിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ ഈ ടൂര്‍ണമന്റില്‍ കളിക്കേണ്ടിയിരുന്നതുമായിരുന്നു. പക്ഷെ ഈ മൂന്നു പേരും ടി20 ലോകകപ്പില്‍ വിട്ടുനിന്നു. ഒരുപക്ഷെ ഇവര്‍ കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമോയെന്ന കാര്യം പോലും സംശയമാണ്. ദ്രാവിഡ് ടീമിലുണ്ടായിരുന്നെങ്കില്‍ ധോണിക്കു ക്യാപ്റ്റന്‍സിയും ലഭിക്കില്ലായിരുന്നു.

അന്നു എന്തുകൊണ്ടാണ് ദ്രാവിഡുള്‍പ്പെടെ മൂന്നു സീനിയര്‍ താരങ്ങള്‍ പ്രഥമ ടി20 ലോകകപ്പില്‍ കളിക്കാതെ മാറിനിന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീം മാനേജരായിരുന്ന ലാല്‍ചന്ദ് രാജ്പുത്. ദ്രാവിഡിന്റെ ഇടപെടല്‍ കാരണമായിരുന്നു സച്ചിനും ഗാംഗുലിയും വഴി മാറിക്കൊടുത്തതെന്നും അദ്ദേഹം പറയുന്നു.

തീരുമാനം ദ്രാവിഡിന്റേത്

തീരുമാനം ദ്രാവിഡിന്റേത്

ആ സമയത്തു ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന രാഹുല്‍ ദ്രാവിഡാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ടി20 ലോകകപ്പില്‍ കളിക്കേണ്ടെന്ന തീരുമാനമെടുത്തതെന്നു ലാല്‍ചന്ദ് രാജ്പുത് വെളിപ്പെടുത്തി.

ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. അവിടെ നിന്നാണ് താരങ്ങള്‍ ടി20 ലോകകപ്പിനായി നേരെ സൗത്താഫ്രിക്കയിലേക്കു പറന്നത്. യുവതാരങ്ങള്‍ക്കു അവസരം കൊടുക്കാമെന്നും നമുക്ക് മാറിക്കൊടുക്കാമെന്നും സച്ചിനോടും ഗാംഗുലിയോടും ദ്രാവിഡ് പറയുകയായിരുന്നു. ഈ തീരുമാനത്തോടു ഇരുവരും യോജിക്കുകയുമായിരുന്നു.

പക്ഷെ ഞങ്ങള്‍ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായതിനു ശേഷം ഈ തീരുമാനത്തില്‍ അവര്‍ പശ്ചാത്തപിച്ചിരിക്കാമെന്നു രാജ്പുത് തമാശയായി പറഞ്ഞു.

Also Read: IND vs AUS: ജയം, ഒപ്പമൊരു സിക്‌സറും- രോഹിത് വേറെ ലെവലാവും! അറിയാം

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ഞാനായിരുന്നു. അതു വലിയ വെല്ലുവിളി തന്നെയായിരുന്നു. കാരണം നമ്മുടേത് യുവനിരയായിരുന്നു. അനുഭവസമ്പത്തുള്ള കുറച്ചു പേര്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ യഥാര്‍ഥ സീനിയേഴ്‌സായ ദ്രാവിഡ്, സച്ചിന്‍, സൗരവ് എന്നിവര്‍ ടീമിനായി കളിച്ചില്ല.

എന്നെ സംബന്ധിച്ച് വലിയൊരു അവസരമായിരുന്നു ഇത്. കാരണം ഞാന്‍ ആദ്യമായിട്ടായിരുന്നു ഒരു ടീമിനെ പരിശീലിപ്പിച്ചത്.

എംഎസ് ധോണി ക്യാപ്റ്റനായതും അന്നാദ്യമായിരുന്നു. ഞങ്ങള്‍ നന്നായി യോജിച്ച് മുന്നോട്ടു പോവാന്‍ സാധിച്ചതായും ലാല്‍ചന്ജദ് രാജ്പുത് വെളിപ്പെടുത്തി.

Also Read: രോഹിത്തും ഗില്ലും ഒപ്പത്തിനൊപ്പം, അക്ഷര്‍ മൂന്നാമന്‍! കോലി 0- അറിയാം

ടെന്‍ഷനടിക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്

ടെന്‍ഷനടിക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്

ടി20 ലോകകപ്പിനിടയില്‍ ഞങ്ങളുടെ വിജയമന്ത്രം ടെന്‍ഷന്‍ അടിക്കാനുള്ളതല്ല, എതിരാളികള്‍ക്കു കൊടുക്കാനുള്ളതാണ് എന്നായിരുന്നു. എംഎസ് ഇതില്‍ ശരിക്കും ഇതില്‍ വിശ്വസിക്കുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ക്കു സ്വന്തം കരുത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമായിരുന്നു. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്നതോര്‍ത്ത് വിഷമിക്കേണ്ട കാര്യവുമില്ല.

ടി20 ലോകകപ്പ് നടന്നത് അന്നു ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ യുവനിര വിജയത്തിനായി ദാഹിച്ചിരുന്നു. തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്കു ലഭിച്ച അവസരമായിരുന്നു ഇത്. അതോടൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായൊരു സ്ഥാനവും അവര്‍ ആഗ്രഹിച്ചിരുന്നു. വളരെ മികച്ചൊരു വേദിയായികുന്നു അതെന്നും ലാല്‍ചന്ദ് രാജ്പുത് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, February 23, 2023, 15:20 [IST]
Other articles published on Feb 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+