യുവരാജ് ബാറ്റിങ്ങില്‍ വീണ്ടും പരാജയം; സൂപ്പര്‍ ഹീറോ ക്രിക്കറ്റില്‍ നിന്നും മടങ്ങുകയാണോ?

Posted By: rajesh mc

മൊഹാലി: യുവരാജ് സിങ്ങിനെ ഒഴിച്ചുനിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രമോ ടി20 ചരിത്രമോ എഴുതാന്‍ കഴിയില്ല. അത്രമാത്രം ലോക ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച ഇന്നിങ്‌സുകള്‍ക്കുടമയാണ് ഇന്ത്യയുടെ യുവി. രണ്ടു ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച പ്രധാന ക്രിക്കറ്റ് താരങ്ങളിലൊരാളായ ഇടങ്കൈയ്യന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റില്‍ നിന്നും മടങ്ങുകയാണോ?.

സമീപകാലത്തെ യുവിയുടെ പ്രകടനം ആരാധകര്‍ക്ക് അത്യധികം നിരാശയുണ്ടാക്കുന്നതാണ്. പ്രതാപകാലത്തെ ബാറ്റിങ്ങിലെ തന്റെ ഷോട്ടുകള്‍ യുവിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. രാജ്യാന്തര ടി20യില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ക്രീസിലെ ചുവടകള്‍ തെറ്റുന്നതായി കഴിഞ്ഞ കളികള്‍ തെളിയിക്കുന്നു.

yuvraj

ഐപിഎല്‍ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് തിരിച്ചെത്തിയ യുവരാജിന് കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലും പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. മൊഹാലിയില്‍ ദില്ലിക്കെതിരായ മത്സരത്തില്‍ 12 റണ്‍സും, ബെംഗളുരുവില്‍ 4 റണ്‍സും സ്‌കോര്‍ ചെയ്ത യുവി കഴിഞ്ഞദിവസം ചെന്നൈയ്‌ക്കെതിരെ 20 റണ്‍സാണെടുത്തത്.

യുവിക്ക് സ്‌കോര്‍ ചെയ്യാനാകാത്തതില്‍ കനത്ത നിരാശയുണ്ടെന്ന് ഒരു ആരാധകന്‍ പറയുന്നു. മൊഹാലിയില്‍ ചെന്നൈയ്‌ക്കെതിരെ തകര്‍ത്തടിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പദചലനങ്ങള്‍ നഷ്ടമായ ബാറ്റ്‌സ്മാനെയാണ് ക്രീസില്‍ കണ്ടത്. ഓരോ തവണ യുവി ക്രീസിലെത്തുമ്പോഴും പഴയ കളികള്‍ മനസിലേക്ക് ഓടിയെത്തും. ബാറ്റുകൊണ്ട് വിസ്മയം നടത്തുന്ന താരം മടങ്ങിവരുമെന്നു തന്നെയാണ് വിശ്വാസം. സണ്‍ റൈസേഴ്‌സിനെതിരായ അടുത്ത കളിക്കായി കാത്തിരിക്കുകയാണെന്നും ആരാധകന്‍ വ്യക്തമാക്കി.

2 കോടി രൂപയ്ക്കാണ് ഇത്തവണ യുവി പഞ്ചാബിലെത്തിയത്. 2015ല്‍ 16 കോടി രൂപയ്ക്ക് ലേലം ചെയ്യപ്പെട്ട സൂപ്പര്‍ താരത്തെ ഇക്കുറി ആരും ടീമിലെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ പ്രീതി സിന്റെ തന്റെ ടീമിലേക്ക് യുവിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 16, 2018, 17:44 [IST]
Other articles published on Apr 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍