വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023ലെ ലോകകപ്പ് കളിക്കുമോ? വാര്‍ണര്‍ക്കും ഫിഞ്ചിനും അനുമതി തേടണം, എല്ലാം ഭാര്യമാരുടെ കൈയില്‍!!

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇരുവരും മിന്നിയിരുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോടികളിലൊന്നാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരങ്ങളായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും. ഇന്ത്യക്കെതിരേ മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസീസ് പത്ത് വിക്കറ്റിന്റെ വമ്പന്‍ ജയമാഘോഷിച്ചപ്പോള്‍ ഇരുവരും സെഞ്ച്വറികള്‍ നേടിയിരുന്നു. ഒരു വര്‍ഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവയ്ക്കുന്നത്.

അത് മറക്കരുത്, നമ്മള്‍ തിരിച്ചടിക്കും... ദാദയുണ്ട് ടീം ഇന്ത്യക്കൊപ്പം, ഇനി കാണാം കളിഅത് മറക്കരുത്, നമ്മള്‍ തിരിച്ചടിക്കും... ദാദയുണ്ട് ടീം ഇന്ത്യക്കൊപ്പം, ഇനി കാണാം കളി

ഈ വര്‍ഷം ഓസ്ട്രലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആതിഥേയരുടെ ബാറ്റിങിലെ പ്രധാന പ്രതീക്ഷകള്‍ കൂടിയാണ് വാര്‍ണറും ഫിഞ്ചും.2023ലെ ഏകദിന ലോകകപ്പില്‍ ഫിഞ്ചിനൊപ്പം ടീമിലുണ്ടാവുമോയെന്നു പ്രതികരിച്ചിരിക്കുകയാണ് വാര്‍ണര്‍.

ഭാര്യമാരോട് സംസാരിക്കട്ടെ...

ഭാര്യമാരോട് സംസാരിക്കട്ടെ...

താനും ഫിഞ്ചും തങ്ങളുടെ ഭാര്യമാരോട് സംസാരിച്ച ശേഷം മറുപടി നല്‍കാമെന്നായിരുന്നു വാര്‍ണറുടെ പ്രതികരണം.തങ്ങള്‍ രണ്ടു പേര്‍ക്കും അപ്പോഴേക്കും 36ഉം 37ഉം വയസ്സാവും. തനിക്കു മൂന്നു മക്കളുണ്ട്. ഇനിയുള്ള മൂന്നു വര്‍ഷം ഫോം, ഭാര്യ, കുടുംബം എന്നിവയെ എല്ലാം ആശ്രയിച്ചാവും അടുത്ത ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം പറയാനാവുകയെന്നും വാര്‍ണര്‍ വ്യക്തമാക്കി.

മികച്ച യുവനിരയുണ്ട്

മികച്ച യുവനിരയുണ്ട്

ഓസ്‌ട്രേലിയക്കു മികച്ച യുവനിരയുണ്ട്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അവരും അടുത്ത ലോകകപ്പിനു വേണ്ടി രംഗത്തുണ്ടാവും. 2023ലെ ലോകകപ്പില്‍ കളിക്കണമെന്നു തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനു ഇനിയുമേറെ സമയമുണ്ട്. അടുത്ത ലോകകപ്പിനായി ഇന്ത്യയിലുണ്ടെങ്കില്‍ താന്‍ ഭാഗ്യവാനാണ്. നല്ലൊരു ഭാര്യയാണ് തനിക്കുള്ളതെന്നും വാര്‍ണര്‍ പറഞ്ഞു.
2023ലെ ഏകദിന ലോകകപ്പിനു വേദിയാവുന്നത് ഇന്ത്യയാണ്. ഫെ്ബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് 23 വരെയായിരിക്കും ടൂര്‍ണമെന്റ്.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

മുംബൈ ഏകദിനത്തില്‍ വാര്‍ണറും ഫിഞ്ചും ചേര്‍ന്നുണ്ടാക്കിയ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. അപരാജിതമായ ആദ്യ വിക്കറ്റില്‍ ഈ സഖ്യം 258 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യക്കെതിരേ ഓസീസിന്റെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്.
ഫിഞ്ചിനും തനിക്കും തങ്ങളുടെ ഗെയിമിനെ കുറിച്ച് നല്ല പരസ്പര ധാരണയുണ്ട്. കൂടാതെ വ്യക്തിപരമായുള്ള തങ്ങളുടെ അടുപ്പവും കളിക്കളത്തില്‍ സഹായിക്കാറുണ്ടെന്നു വാര്‍ണര്‍ വ്യക്തമാക്കി.

ഒരാളുടെ റോള്‍

ഒരാളുടെ റോള്‍

ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. അവിടെ പോയി സ്ഥിരം ശൈലിയില്‍ തന്നെ കളിക്കാനാണ് തങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഫിഞ്ചാണ് തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്നതെങ്കില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്ന് അറിയാം. മറിച്ച് താനാണ് ആക്രമിക്കുന്നതെങ്കില്‍ ഫിഞ്ചിനും സ്വന്തം റോള്‍ അറിയാം. ഇതേക്കുറിച്ചു ആശയവിനിമയം നടത്താറുണ്ട്. ഇതാണ് ഈ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ വിജയമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 16, 2020, 14:20 [IST]
Other articles published on Jan 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X