വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ കാംബ്ലിയെ മറന്നുപോയോ

By Soorya Chandran

മുംബൈ: സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനെതിരെ 664 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് ഉണ്ടാക്കിയ ആ പഴയ ചങ്ങാതിയെ സച്ചിന്‍ മറന്ന് പോയോ...? സച്ചിന്‍ എന്ന പ്രതിഭയെ ലോകം അറിഞ്ഞ് തുടങ്ങിയത് അന്നത്തെ ആ സ്‌കൂള്‍ മത്സരത്തിലൂടെ ആയിരുന്നില്ലേ... എന്നിട്ടും ഒരുപാടുനാള്‍ തന്റെ പ്രിയ കൂട്ടികാരനായിരുന്ന വിനോദ് ഗണ്‍പത് കാംബ്ലി എന്ന വിനോദ് കാംബ്ലിയെ എന്ത് കൊണ്ട് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ സ്മരിച്ചില്ല...?

വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് യുഗം പാഡഴിക്കുമ്പോള്‍, മറ്റൊരു മുംബൈക്കാരനെ തിരയുകയായിരുന്നു. പക്ഷേ ആര്‍ത്തിരമ്പുന്ന ഗാലറിയിലോ, വിഐപി ലോഞ്ചിലോ കണ്ടില്ല.. ആ കറുത്ത മുംബൈക്കാരനെ മാത്രം.

എന്തിന്റേയോ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന ആ കളിക്കാരനെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കാന്‍ മാന്യതയുടെ മൂടുപടമിട്ട ക്രിക്കറ്റിന് ഇതുവരെ കഴിഞ്ഞില്ല. 1996 ല്‍ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ കരഞ്ഞ്‌കൊണ്ട് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കയറിപ്പോകുന്ന വിനോദ് കാംബ്ലിയുടെ മുഖം അത്ര പെട്ടെന്ന് മനസ്സില്‍ നിന്ന് മാഞ്ഞ് പോകില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒറ്റ ഓര്‍മ്മപ്പെടുത്തല്‍ മാത്രം മതിയായിരുന്നു വിനോദ് കാംബ്ലി എന്ന കറുത്ത മുത്തിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍. പക്ഷേ എന്തുകൊണ്ടോ... സച്ചിന്‍ കാംബ്ലിയുടെ പേര് മറന്നുപോയി.

1989 ല്‍ 16-ാം വയസ്സില്‍ സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ എത്തിയപ്പോള്‍ വിനോദ് കാംബ്ലിക്ക് പിന്നയും രണ്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ടീം ഇന്ത്യയുടെ തൊപ്പി അണിയാന്‍. ഒമ്പത് വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ കാംബ്ലി കളിച്ചത് 104 ഏകദിനങ്ങളും 17 ടെസ്റ്റ് മത്സരങ്ങളും മാത്രം.

വെറും 17 ടെസ്റ്റ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ എങ്കിലും തന്നിലെ പ്രതിഭയെ വരച്ചിട്ടിട്ടാണ് കാംബ്ലി മടങ്ങിയത്. രണ്ട് ഇരട്ട സെഞ്ച്വറികളാണ് ഈ ചുരുങ്ങിയ മത്സരങ്ങള്‍ക്കിടെ കാംബ്ലി സ്വന്തമാക്കിയത്. ഏറ്റവും കുറച്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ആയിരം റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും കാംബ്ലിയുടെ പേരിലുണ്ട്.

Sachin and Kambli

1988 ല്‍ സെന്റ് സേവ്യേഴ്‌സിന്റെ ബൗളര്‍മാരെ കണ്ണീരുകുടിപ്പിച്ചപ്പോള്‍ സച്ചിനേക്കാള്‍ കൂടുതല്‍ റണ്ണുകള്‍ സ്വന്തമാക്കി ക്രീസില്‍ അജയ്യനായി നിന്നത് വിനോദ് കാംബ്ലിയായിരുന്നു. സച്ചിന്‍ ...താങ്കള്‍ മറക്കരുതായിരുന്നു.... ആ പ്രിയ സുഹൃത്തിനെ ഓര്‍ക്കാന്‍...മറക്കരുതായിരുന്നു.

Story first published: Saturday, November 16, 2013, 17:21 [IST]
Other articles published on Nov 16, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X