വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: 20ല്‍ 14ലും സ്പിന്നര്‍മാര്‍... രാജസ്ഥാന്‍ കറങ്ങിവീണു, തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്

ഏഴു വിക്കറ്റിനാണ് രാജസ്ഥാനെ കെകെആര്‍ തകര്‍ത്തുവിട്ടത്

റായ്പൂര്‍: ഐപിഎല്ലില്‍ ഹാട്രിക് വിജയമെന്ന ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പൊരുതാന്‍ പോലുമാവാതെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ടത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ കാര്യമായി വെല്ലുവിളിയില്ലാതെയാണ് കെകെആര്‍ ജയിച്ചുകയറിയത്. ഈ വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും രണ്ടു തോല്‍വിയുമടക്കം ആറു പോയിന്‍ഖാണ് കെകെആറിന്റെ സമ്പാദ്യം.

ബാറ്റ്‌സ്ന്മാരുടെ മോശം പ്രകടനവും പിന്നീട് ബൗളര്‍മാര്‍ നിറംമങ്ങിയതുമാണ് കെകെആറിനെതിരേ രാജസ്ഥാനെ തോല്‍വിയിലേക്കു തള്ളിയിട്ടത്. കെകെആറിന്റെ സ്പിന്‍ ബൗളിങ് ആക്രമണത്തില്‍ പതറിയതാണ് രാജസ്ഥാനു വിനയായത്. രാജസ്ഥാന്റെ തോല്‍വിക്കുള്ള പ്രധാനപ്പട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

 ഷോര്‍ട്ടിന്റെ മോശം ഫോം

ഷോര്‍ട്ടിന്റെ മോശം ഫോം

ബിഗ് ബാഷ് ലീഗില്‍ ബാറ്റിങ് വെടിക്കെട്ടിലൂടെ സൂപ്പര്‍ താരമായി മാറിയ ഓസ്‌ട്രേലിയന്‍ താം ഡാര്‍സി ഷോര്‍ട്ടിന് ഐപിഎല്ലില്‍ പക്ഷെ ഇതാവര്‍ത്തിക്കാനായിട്ടില്ല. ലേലത്തില്‍ വന്‍ തുക കൊടുത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയ ഷോര്‍ട്ട് ഇതുവരെയുള്ള നാലു കളികളിലും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. കെകെആറിനെതിരായ കളിയില്‍ 44 റണ്‍സെടുത്തെങ്കിലും ഇതിനായി 43 പന്തുകളാണ് താരരം പാഴാക്കിയത്. ട്വന്റി20യില്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത ഇന്നിങ്‌സാണിത്.
കൊല്‍ക്കത്തയുടെ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഷോര്‍ട്ട് പലപ്പോഴും പകച്ചുനില്‍ക്കുന്നത് കാണാമായിരുന്നു. താരത്തിന്റെ വേഗം കുറഞ്ഞ ഇന്നിങ്‌സാണ് രാജസ്ഥാന്റെ റണ്‍റേറ്റ് കുറയാനുള്ള മുഖ്യ കാരണം.
അടുത്ത മല്‍സരത്തില്‍ ഷോര്‍ട്ടിനെ പുറത്തിരുത്തി പകരം ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനെ രാജസ്ഥാന്‍ പരീക്ഷിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

കെകെആറിന്റെ സ്പിന്‍ കെണി

കെകെആറിന്റെ സ്പിന്‍ കെണി

ബൗളിങില്‍ സ്പിന്നര്‍മാരാണ് കൊല്‍ക്കത്തയുടെ പ്രധാന കരുത്തെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. രാജസ്ഥാനെതിരേയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് തന്റെ സ്പിന്നര്‍മാരെ ശരിക്കും ഉപയോഗിക്കുകയും ചെയ്തു. കെകെആറിന്റെ അഞ്ചു ബൗളര്‍മാരില്‍ മൂന്നു പേരും സ്പിന്നര്‍മാരായിരുന്നു. മല്‍സരത്തില്‍ ആകെയുള്ള 20 ഓവറില്‍ 14ലും ബൗള്‍ ചെയ്തത് സ്പിന്നര്‍മാരായിരുന്നുവെന്നതാണ് ശ്രദ്ധേയം.
സുനില്‍ നരെയ്ന്‍ തന്റെ യഥാര്‍ഥ ഫോമിലെത്തിയില്ലെങ്കിലും കുല്‍ദീപ് യാദവും പിയൂഷ് ചൗളയും രാജസ്ഥാന്‍ ബാറ്റിങ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
പാര്‍ട്ട് ടൈം സ്പിന്നറായ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ടോവറില്‍ 11 റണ്‍സ് മാത്രമാണ് റാണ വിട്ടുകൊടുത്തത്. മികച്ച ഫോമിലുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രബാനെയുടെ വിക്കറ്റും താരം പോക്കറ്റിലാക്കി.

 കാര്‍ത്തികിന്റെ മിന്നും പ്രകടനം

കാര്‍ത്തികിന്റെ മിന്നും പ്രകടനം

ക്യാപ്റ്റന്റെ റോളില്‍ ഗംഭീര പ്രകടനമാണ് കൊല്‍ക്കത്തയ്ക്കു വേണ്ടി ദിനേഷ് കാര്‍ത്തിക് കാഴ്ചവയ്ക്കുന്നത്. ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും താരം ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാജസ്ഥാനെതിരേ സ്റ്റംപിനു പിന്നില്‍ കാര്‍ത്തിക് ശരിക്കും കസറുക തന്നെ ചെയ്തു.
രാജസ്ഥാന്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയില്‍ കുതിക്കുന്നതിനിടെയാണ് മികച്ച ഫോമിലായിരുന്ന ക്യാപ്റ്റന്‍ രഹാനെയെ കാര്‍ത്തിക് സ്റ്റംപ് ചെയ്തു പുറത്താക്കിയത്. റാണയുടെ ബൗളിങില്‍ ക്രീസിനു പുറത്തേക്കു ഇറങ്ങി ഷോട്ടിനു ശ്രമിച്ച രഹാനെയെ കാര്‍ത്തിക് മികച്ച സ്റ്റംപിങിലൂടെ പുറത്താക്കുകയായിരുന്നു. മല്‍സരത്തില്‍ വഴിത്തിരിവായതും ഇതാണ്.

 ഉത്തപ്പയുടെ ഇന്നിങ്‌സ്

ഉത്തപ്പയുടെ ഇന്നിങ്‌സ്

ഐപിഎല്ലിലെ ആദ്യ മൂന്നു കളികളിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത വൈസ് ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ മികച്ച ഇന്നിങ്‌സും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി. ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മികച്ച ഇന്നിങ്‌സിലൂടെ ഉത്തപ്പ ടീമിനെ കരകയറ്റുകയായിരുന്നു. 36 പന്തുകളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 48 റണ്‍സാണ് ഉത്തപ്പ നേടിയത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
വളരെ ശ്രദ്ധയോടെയാണ് ഉത്തപ്പ ഇന്നിങ്‌സ് ആരംഭിച്ചത്. സിംഗിളുകളും ഡബിളുകളും നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത താരം ജയദേവ് ഉനാട്കട്ടിന്റെ അഞ്ചാം ഓവറിലാണ് തനിനിറം കാട്ടിയത്. മൂന്നു ബൗണ്ടറികളാണ് ഈ ഓവറില്‍ താരം അടിച്ചെടുത്തത്.
സ്പിന്നര്‍മാര്‍ക്കെതിരേയായിരുന്നു ഉത്തപ്പ കൂടുതല്‍ ആക്രമണകാരിയായത്. രണ്ടു കൂറ്റന്‍ സിക്‌സറുകള്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം നേടി.

നിരാശപ്പെടുത്തി രാജസ്ഥാന്‍ പേസര്‍മാര്‍

നിരാശപ്പെടുത്തി രാജസ്ഥാന്‍ പേസര്‍മാര്‍

വലിയ സ്‌കോര്‍ നേടാന്‍ കഴിയാതിരുന്നതിനാല്‍ രാജസ്ഥാന്റെ പ്രതീക്ഷ മുഴുവന്‍ ബൗളര്‍മാരിലായിരുന്നു. ജയദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ലോഗ്ലിന് എന്നിവരങ്ങുന്ന മികച്ച പേസ് ബൗളര്‍മാര്‍ രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നു. പക്ഷെ കൊല്‍ക്കത്തയ്‌ക്കെതിരേ മൂന്നു പേരും തികഞ്ഞ പരാജയമായി മാറി. ഇവരെ കൂടാതെ ബെന്‍ സ്റ്റോക്‌സും രാജസ്ഥാനു വേണ്ടി പന്തെറിഞ്ഞിരുന്നു. പക്ഷെ ടീം ആഗ്രഹിച്ചതുപോലൊരു പ്രകടനം പുറത്തെടുക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല.
ഉനാട്കട്ടും കുല്‍ക്കര്‍ണിയും ചേര്‍ന്നു അഞ്ചോവറാണ് ബൗള്‍ ചെയ്തത്. റണ്‍സ് വഴങ്ങുന്നതില്‍ ഇരുവരും ഒരു പിശുക്കും കാണിച്ചില്ല. 50 റണ്‍സാണ് ഉനാട്കട്ടും കുല്‍ക്കര്‍ണിയും ദാനം ചെയ്തത്.

ഐപിഎല്‍: ഗെയ്ല്‍ ഭീതിയില്‍ ഹൈദരാബാദ്... അപരാജിത കുതിപ്പിന് ബ്രേക്കിടുമോ പഞ്ചാബ്? ഐപിഎല്‍: ഗെയ്ല്‍ ഭീതിയില്‍ ഹൈദരാബാദ്... അപരാജിത കുതിപ്പിന് ബ്രേക്കിടുമോ പഞ്ചാബ്?

ആദ്യ സീസണിൽ തന്നെ റൂണിയെയും ബെർബെറ്റോവിനേയും കടത്തിവെട്ടി ലുക്കാക്കുആദ്യ സീസണിൽ തന്നെ റൂണിയെയും ബെർബെറ്റോവിനേയും കടത്തിവെട്ടി ലുക്കാക്കു

Story first published: Thursday, April 19, 2018, 10:09 [IST]
Other articles published on Apr 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X