വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒളിംപിക്‌സ് ഗുസ്തി; നര്‍സിങ് യാദവ് പുറത്താകുമ്പോള്‍ സുശീല്‍ കുമാറിന് സാധ്യതയുണ്ടോ?

By Anwar Sadath

ദില്ലി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയിലൊന്നായിരുന്ന 74 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ മത്സരിക്കാന്‍ ആളില്ലാതാകുന്നു. ഈ ഇനത്തില്‍ മത്സരിക്കേണ്ട ഇന്ത്യന്‍താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങുന്നത്.

നര്‍സിങ് യാദവ് ബി സാമ്പിള്‍ പരിശോധനയിലും പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയ്ക്ക് 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിയില്ല. ഈ ഇനത്തില്‍ മത്സരിക്കേണ്ടിയിരുന്ന സുശീല്‍ കുമാറിനെ ഗുസ്തി ഫെഡറേഷന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നില്ല. ജൂലൈ 18നാണ് ഒളിമ്പ്കസ് സംഘാംഗങ്ങളുടെ പട്ടിക നല്‍കേണ്ടിയിരുന്ന അവസാന ദിവസം.

sushil-kumar-narsingh-yadav

ഇതിനുശേഷം പുതിയ ആരെയെങ്കിലും ഉള്‍പ്പെടുത്തണമെങ്കില്‍ അത്‌ലറ്റുകള്‍ക്ക് പരിക്കേല്‍ക്കണം. എന്നാല്‍, മരുന്നടിയില്‍ താരങ്ങള്‍ പിടിക്കപ്പെടുകയാണെങ്കില്‍ പകരം ആളെ ഉള്‍പ്പെടുത്താന്‍ നിയമമില്ല. അതുകൊണ്ടുതന്നെ നര്‍സിങ് യാദവ് മത്സരിക്കുന്നില്ലെങ്കില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സുശീല്‍കുമാറിനും അവസരം ലഭിക്കില്ല.

2015ല്‍ അമേരിക്കയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയതോടെയാണ് നര്‍സിങ് യാദവിന് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചത്. എന്നാല്‍, തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സുശീല്‍ കുമാര്‍ ഗുസ്തി ഫെഡറേഷനും കോടതിയിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സുശീല്‍ കുമാറിന് അവസരം നല്‍കാത്തതിന് പിന്നാലെ നര്‍സിങ് യാദവ് പുറത്താവുകയാണെങ്കില്‍ ഏറെ പഴി കേള്‍ക്കേണ്ടിവരിക ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനായിരിക്കുമെന്നുറപ്പാണ്.

Story first published: Monday, July 25, 2016, 14:09 [IST]
Other articles published on Jul 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X