പാളിപ്പോയ പരീക്ഷണം... സമ്മതിച്ച് കോലി, ഇനിയും നാലാം നമ്പറില്‍ തുടരുമോ? കോലി പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ തീര്‍ത്തും നിഷ്പ്രഭരാക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കംഗാരുപ്പട അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഓസീസ് ആഘോഷിച്ചത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഓസീസിന്റെ ആധിപത്യത്തിനു മുന്നില്‍ ഇന്ത്യക്കു മറുപടി ഇല്ലായിരുന്നു.

പൃഥ്വി ഷാ പരിശീലനം പുനരാരംഭിച്ചു,വീഡിയോ ട്വീറ്റ് ചെയ്തു, ലക്ഷ്യം ന്യൂസീലന്‍ഡ് പരമ്പര

പരാജയത്തേക്കാളുപരി ഈ മല്‍സരത്തിനു ശേഷം ചര്‍ച്ച ചെയ്യപ്പെടുന്നത് നായകന്‍ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചാണ്. തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നില്‍ നിന്നു മാറി പകരം നാലാമനായാണ് കോലിയിറങ്ങിയത്. ഈ നീക്കം പാളുകയും ചെയ്തിരുന്നു. 16 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇന്ത്യയുടെ ഈ ബാറ്റിങ് പരീക്ഷണം.

പുനരാലോചിക്കും

പുനരാലോചിക്കും

ബാറ്റിങ് പൊസിഷന്‍ മാറ്റിയുള്ള തന്ത്രം പാളിപ്പോയതോടെ ഇതേക്കുറിച്ച് ടീം മാനേജ്‌മെന്റ് പുനരാലോചിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു മേഖലകളിലും ഓസ്‌ട്രേലിയ തങ്ങളെ നിഷ്പ്രഭരാക്കിക്കളഞ്ഞു. ഇതു വളരെ കരുത്തരായ ഓസീസ് ടീമാണ്. നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും. ഇതു നമ്മള്‍ ഇവിടെ കണ്ടു കഴിഞ്ഞതായും കോലി വിശദമാക്കി.

ബൗളര്‍മാരോട് അമിത ആദരവ്

ബൗളര്‍മാരോട് അമിത ആദരവ്

ഓസ്‌ട്രേലിയന്‍ ബൗളര്‍മാരോട് അമിത ആദരവ് കാണിച്ചതാണ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു തിരിച്ചടിയായതെന്നു കോലി ചൂണ്ടിക്കാട്ടി. ഓസീസ് ബൗളര്‍മാര്‍ക്കെതിരേ വലിയ ബഹുമാനത്തോടെയാണ് നമ്മള്‍ ബാറ്റ് വീശിയത്. ഇത് അവര്‍ മുതലെടുക്കുകയും ചെയ്തു.

ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ നമ്മളുടെ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിച്ചില്ല. ഇതാണ് പരാജയത്തിനു പ്രധാന കാരണം. ഈ തോല്‍വിയോടെ വീണ്ടുമൊരിക്കല്‍ക്കൂടി പരമ്പരയിലേക്കു തിരിച്ചുവരികയെന്ന വെല്ലുവിളിയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

28ാം ഓവറില്‍

28ാം ഓവറില്‍

കളിയുടെ 28ാം ഓവറിലായിരുന്നു കോലി ബാറ്റിങിന് ഇറങ്ങിയത്. എന്നാല്‍ 14 പന്തുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഒരേയൊരു സിക്‌സര്‍ മാത്രം നേടിയ കോലിയെ സ്പിന്നര്‍ ആദം സാംപ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.

ബാറ്റിങ് പൊസിഷനിലെ ഈ മാറ്റത്തെക്കുറിച്ച് മുമ്പും നമ്മള്‍ പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. രാഹുലിന്റെ മികച്ച ഫോമായിരുന്നു ഇതിനു കാരണം. അവനെ കൂടി ബാറ്റിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നതിനായാണ് ശ്രമിച്ചത്. പക്ഷെ ബാറ്റിങ് പൊസിഷന്‍ മാറിയുള്ള പരീക്ഷണം വിജയം കണ്ടില്ല. ഇനിയുള്ള മല്‍സരങ്ങളിലും ഇതേ ബാറ്റിങ് ലൈനപ്പ് തുടരണമോയെന്നു പുനരാലോചിക്കേണ്ടിയിരിക്കുന്നതായും കോലി വിശദമാക്കി.

താരങ്ങള്‍ക്കു അവസരം

താരങ്ങള്‍ക്കു അവസരം

ചില താരങ്ങള്‍ക്കു അവസരം നല്‍കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍നിരയിലേക്കു അവരെ ഇറക്കി അവരുടെ കഴിവ് എത്രത്തോളമുണ്ടെന്നു അളക്കാനാണ് ഇത്തരം ശ്രമങ്ങള്‍. ഒരു മല്‍സരത്തില്‍ ഈ പരീക്ഷണം പാളിയെന്നു കരുതി ആരാധകര്‍ പരിഭ്രാന്തരാവാതെ ശാന്തരായിരിക്കണം.

ചില പരീക്ഷണങ്ങള്‍ നടത്താന്‍ തനിക്കും അനുമതി കിട്ടിയിരുന്നു. ചിലപ്പോള്‍ അതു പരാജയപ്പെടുകയും ചെയ്യും. അവയിലൊന്നായിരുന്നു ഈ മല്‍സരത്തിലേതെന്നും കോലി വിലയിരുത്തി.

ലക്ഷ്യമിട്ടത് 300 റണ്‍സ്

ലക്ഷ്യമിട്ടത് 300 റണ്‍സ്

വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യ ലക്ഷ്യമിട്ടത് 300 റണ്‍സായിരുന്നുവെന്നു ടീമിന്റെ ടോപ്‌സ്‌കോററായ ശിഖര്‍ ധവാന്‍ പറഞ്ഞു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ ടീമിനായില്ല. നാലു വിക്കറ്റുകള്‍ തുടരെ നഷ്ടമായതോടെയാണ് ഇന്ത്യക്കു താളം നഷ്ടമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ധവാനെക്കൂടാതെ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ 28 റണ്‍സിനിടെയാണ് ഇന്ത്യക്കു നഷ്ടമായത്.

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനം ക്യാപ്റ്റന്റേതായിരുന്നു. രാഹുലും നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങ് പൊസിഷനിലെ മാറ്റത്തെക്കുറിച്ച് ടീം ഒന്നു കൂടി ആലോചിക്കുമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, January 15, 2020, 10:03 [IST]
Other articles published on Jan 15, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X