വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സ്വപ്‌നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു', വസീം ജാഫര്‍ വിരമിച്ചു

മുംബൈ: രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വസീം ജാഫര്‍ വിരമിച്ചു. രണ്ടു പതിറ്റാണ്ടു നീളുന്ന ക്രിക്കറ്റ് കരിയറിന് 42 -കാരന്‍ വസീം ജാഫര്‍ ശനിയാഴ്ച്ച ഔദ്യോഗികമായി തിരശ്ശീലയിട്ടു. 'സ്വപ്‌നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു' — വിരമിക്കല്‍ കുറിപ്പില്‍ താരം വ്യക്തമാക്കി.

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്ന വസീം ജാഫര്‍ 31 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. 1,944 റണ്‍സാണ് താരത്തിന്റെ സമ്പാദ്യവും. ബാറ്റിങ് ശരാശരി 34.11. അഞ്ചു സെഞ്ച്വറികളും 11 അര്‍ധ സെഞ്ച്വറികളും വസീം ജാഫറിന്റെ ടെസ്റ്റ് കരിയറിലുണ്ട്. 212 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2001-2008 കാലയളവിലാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.

സ്വപ്‌നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു, വസീം ജാഫര്‍ വിരമിച്ചു

ദേശീയ ടീമിനായി ഏറെ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വസീം ജാഫറിന്റെ പ്രകടനം പ്രശംസനീയമാണ്. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കും വിദര്‍ഭയ്ക്കുമായി താരം കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 150 രഞ്ജി മത്സരങ്ങള്‍ തികച്ച താരമാണ് വസീം ജാഫര്‍. ഇദ്ദേഹത്തിന് കീഴിലാണ് മുംബൈ തങ്ങളുടെ 38 -മത്തെയും 39 -മത്തെയും രഞ്ജി കിരീടം ചൂടിയത്. എന്നാല്‍ പിന്നീട് 2015-16 സീസണില്‍ താരം വിദര്‍ഭയിലേക്ക് ചുവടുമാറി. കഴിഞ്ഞ രണ്ടുവര്‍ഷവും വിദര്‍ഭ രഞ്ജി കിരീടം കയ്യടക്കിയതില്‍ വസീം ജാഫറിനുള്ള പങ്കൊട്ടും ചെറുതല്ല. പോയവര്‍ഷം രഞ്ജി സീസണില്‍ 1,037 റണ്‍സാണ് വസീം ജാഫര്‍ സ്വന്തം പേരില്‍ കുറിച്ചത്. വസീം ജാഫറിന്റെ വിരമിക്കല്‍ കുറിപ്പ് ചുവടെ കാണാം.

സ്വപ്‌നം പൂര്‍ത്തിയാക്കി, അഭിമാനത്തോടെ മടങ്ങുന്നു, വസീം ജാഫര്‍ വിരമിച്ചു

'ആദ്യംതന്നെ ഇത്രയുംകാലം എന്നെ കളിക്കാന്‍ അനുവദിച്ച ഈശ്വരന് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. ശേഷം എന്റെ കുടുംബത്തിനും. ക്രിക്കറ്റെന്ന സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ മാതാപിതാക്കളും സഹോദരങ്ങളുമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഭാര്യ നല്‍കിയ പിന്തുണയ്ക്കും കയ്യും അളവുമില്ല. എന്നെ പരിശീലിപ്പിച്ച എല്ലാ പരിശീലകരെയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ച സെലക്ടര്‍മാരോടുള്ള കൃതജ്ഞതയും ഈ അവസരത്തില്‍ എടുത്തുപറയുന്നു', വസീം ജാഫര്‍ അറിയിച്ചു.

പറഞ്ഞുവരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ ചെന്ന് ഇരട്ട സെഞ്ച്വറി തികച്ച വിരലില്ലെണ്ണാവുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വസീം ജാഫര്‍. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാനും വസീം ജാഫര്‍ തന്നെ. കരിയറില്‍ തന്നെ നയിച്ച നായകന്മാര്‍ക്കും ജയത്തിലും പരാജയത്തിലും നിന്ന സഹതാരങ്ങള്‍ക്കും വസീം ജാഫര്‍ ശനിയാഴ്ച്ച നന്ദി രേഖപ്പെടുത്തി.

Story first published: Saturday, March 7, 2020, 13:43 [IST]
Other articles published on Mar 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X