വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനോ ലാറയോ അല്ല, ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാനെ വെളിപ്പെടുത്തി വസിം അക്രം

ലാഹോര്‍: ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളില്‍ ഒരാളാണ് വസിം അക്രം. സ്വിങ്ങുകളുടെ സുല്‍ത്താന്‍. ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നം. പന്തിനെ ഉള്ളിലേക്കും പുറത്തേക്കും ഒരുപോലെ സ്വിങ്ങ് ചെയ്യിക്കുമായിരുന്നു അക്രം. ഇദ്ദേഹത്തിന്റെ റിവേഴ്‌സ് സ്വിങ്ങില്‍ പതറാത്ത ബാറ്റ്‌സ്മാന്മാരില്ല. തൊണ്ണൂറ്റിരണ്ടില്‍ പാകിസ്ഥാന്‍ ലോകകപ്പ് ഉയര്‍ത്തിയതില്‍ അക്രത്തിന്റെ റിവേഴ്‌സ് സ്വിങ്ങുകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. 1984 മുതല്‍ 2003 വരെയാണ് അക്രം പാകിസ്ഥാന് വേണ്ടി കളിച്ചത്.

സ്വിങ്ങുകളുടെ സുൽത്താൻ

രണ്ടു പതിറ്റാണ്ടു നീളുന്ന രാജ്യാന്തര കരിയറില്‍ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡ് നേട്ടങ്ങള്‍ ഇദ്ദേഹം സ്വന്തമാക്കിയത് കാണാം. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 500 ഏകദിന വിക്കറ്റുകള്‍ തികച്ച ബൗളറാണ് വസിം അക്രം. 2003 ലോകകപ്പിനിടെയായിരുന്നു താരത്തിന്റെ ഈ ചരിത്ര നേട്ടം. 2003 -ല്‍ വിരമിക്കുമ്പോള്‍ 916 വിക്കറ്റുകളാണ് മുന്‍ പാക് നായകന്‍ മൊത്തം വീഴ്ത്തിയത് (ടെസ്റ്റില്‍ 414 വിക്കറ്റുകളും ഏകദിനത്തില്‍ 502 വിക്കറ്റുകളും).

സച്ചിനോ ലാറയോ അല്ല

പറഞ്ഞുവരുമ്പോള്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും തിളങ്ങിയിരുന്നതും അക്രത്തിന്റെ കാലഘട്ടത്തില്‍ തന്നെയാണ്. പക്ഷെ കരിയറില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ബാറ്റ്‌സ്മാനാരെന്ന ചോദ്യത്തിന് സച്ചിനോ ലാറായോ അല്ല അക്രത്തിന്റെ ഉത്തരം. മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോവാണ് വസിം അക്രത്തെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്‍. മാര്‍ട്ടിന്‍ ക്രോയ്ക്ക് എതിരെ പന്തെറിയുക ഏറെ വിഷമകരമായിരുന്നെന്ന് ഫോക്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ വസിം അക്രം വെളിപ്പെടുത്തി.

ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ

'വിക്കറ്റു പ്രതിരോധിക്കുന്നതില്‍ മാത്രമല്ല, എനിക്കെതിരെ റണ്‍സ് അനായാസം കണ്ടെത്താനും മാര്‍ട്ടിന്‍ ക്രോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എപ്പോഴും ഫ്രണ്ട് ഫൂട്ടിലാണ് മാര്‍ട്ടിന്‍ ക്രോ കളിക്കാറ്. ബൗളറെന്ന നിലയ്ക്ക് ഇതെന്ന മിക്കപ്പോഴും അലോസരപ്പെടുത്തി. ഇക്കാരണത്താല്‍ ഞാന്‍ പലപ്പോഴും ഷോര്‍ട്ട് ലെങ്തിലാണ് ക്രോയ്‌ക്കെതിരെ പന്തെറിഞ്ഞത്. അദ്ദേഹം എന്നും ആഗ്രഹിച്ചതും അതുതന്നെ', വസിം അക്രം പറഞ്ഞു.

Most Read: ഐപിഎല്‍ കളിക്കില്ലെന്ന് മിച്ചല്‍ സ്റ്റാര്‍ക്കും ജോ റൂട്ടും, കാരണമിതാണ്

മാർട്ടിൻ ക്രോ

ചരിത്രത്തില്‍ ആകെ നാലു തവണ മാത്രമേ മാര്‍ട്ടിന്‍ ക്രോയെ പുറത്താക്കാന്‍ വസിം അക്രത്തിന് കഴിഞ്ഞിട്ടുള്ളൂ.1982 ഫെബ്രുവരി മുതല്‍ 1995 നവംബര്‍ വരെയാണ് മാര്‍ട്ടിന്‍ ക്രോ ന്യൂസിലാന്‍ഡിനായി കളിച്ചത്. 77 ടെസ്റ്റുകളും 143 ഏകദിനങ്ങളും ക്രോയുടെ കരിയറില്‍പ്പെടും. 45.36 ബാറ്റിങ് ശരാശരിയില്‍ 5,444 റണ്‍സാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിനത്തില്‍ ബാറ്റിങ് ശരാശരി 38.55; റണ്‍സ് 4,704.

പാകിസ്ഥാനെ അടിച്ചൊതുക്കി

Most Read: പിങ്ക് ടെസ്റ്റ്: വല്ലപ്പോഴും കളിച്ചാല്‍ മതിയെന്ന് കോലി, എല്ലാ പരമ്പരയിലും വേണമെന്ന് ഗാംഗുലി

Most Read: ഇന്ത്യ vs വിന്‍ഡീസ് ടി20: മുന്‍തൂക്കം ഇന്ത്യക്ക്, പക്ഷെ... അത് സംഭവിച്ചാല്‍ വിന്‍ഡീസ് നേടും

കരിയറില്‍ പാകിസ്ഥാനെതിരെയുള്ള ക്രോയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പാകിസ്ഥാനെതിരെ കളിച്ച 37 രാജ്യാന്തര മത്സരങ്ങളില്‍ നിന്നും 1,965 റണ്‍സ് ക്രോ അടിച്ചെടുത്തിട്ടുണ്ട്. ബാറ്റിങ് ശരാശരി 50.38.

Story first published: Wednesday, December 4, 2019, 11:28 [IST]
Other articles published on Dec 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X