വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു... ഇനിയൊരിക്കലും കളിക്കാനാവില്ലെന്ന് ഭയം!! ഈറനണിഞ്ഞ് വാര്‍ണര്‍

ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലയ താരത്തിന് ഏര്‍പ്പെടുത്തിയത്

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്്റ്റനുമായ ഡേവിഡ് വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരോടെ രാജ്യത്തോടു മാപ്പുചോദിച്ചു. സിഡ്‌നിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിലാണ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന് വാര്‍ണറെയും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെയും കൈയോടെ പൊക്കിയത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരും കുറ്റക്കാരാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെയും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കുമാണ് ചുമത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വാര്‍ണര്‍ നിയന്ത്രണം വിട്ട് വിതുമ്പിയത്.

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു

ദക്ഷിണാഫ്രിക്കയിലുണ്ടായ വിവാദ സംഭവങ്ങളില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി വാര്‍ണര്‍ വ്യക്തമാക്കി. ക്രിക്കറ്റിലൂടെ രാജ്യത്തെ വിജയിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു.
ക്രിക്കറ്റ് ആരാധകരും അല്ലാത്തവരുമായ മുഴുവന്‍ ഓസ്‌ട്രേലിയന്‍ ജനതയോടും മാപ്പുചോദിക്കുന്നു. കേപ്ടൗണിലുണ്ടായ സംഭവങ്ങള്‍ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതില്‍ ക്ഷമിക്കണം. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇതു തന്നെ വേട്ടയാടുമെന്നും കണ്ണീരൊപ്പി വാര്‍ണര്‍ പറഞ്ഞു.

ഇനി കളിക്കാനാവുമോ?

ഇനി കളിക്കാനാവുമോ?

ദേശീയ ടീമിനു വേണ്ടി ഇനി കളിക്കാനാവുമോയെന്ന ആശങ്കയോടെയാണ് താന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ഇനിയൊരിക്കല്‍ കൂടി ഓസ്‌ട്രേലിയയുടെ ജഴ്‌സിയണിയാന്‍ കളിയുമോയെന്നു വളരെ നേരിയ പ്രതീക്ഷ മാത്രമേയുള്ളൂ. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ താനുള്‍പ്പെടെയുള്ള മൂന്നു പേര്‍ക്കുമെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ച നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ടീമിന്റെ വൈസ് ക്യാപ്‌റ്റെന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും താന്‍ പരാജയപ്പെട്ടതായും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വരാനിനിരിക്കുന്ന ദിവസങ്ങളില്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്കു ദക്ഷിണാഫ്രിക്കയില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്നു സ്വയം വിലയിരുത്താന്‍ ശ്രമിക്കും. വിദഗ്ധ ഉപദേശത്തിലൂടെ സ്വയം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് തന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും താരം പറഞ്ഞു.

 ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിലെ മറ്റേതെങ്കിലും താരത്തിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ ്‌വാര്‍ണര്‍ മറുപടി നല്‍കിയില്ല. താന്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
ജനങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഉചിതമായ സമയത്തു തന്നെ മറുപടി നല്‍കുമെന്ന് വാര്‍ത്താസമ്മേശനത്തിനു ശേഷം വാര്‍ണര്‍ പിന്നീട് ട്വീറ്റ് ചെയ്തു. ഇക്കാര്യം വാര്‍ത്താസമ്മേളമനത്തിനിടെ പറയാന്‍ സാധിച്ചില്ല. കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയാതെ വാര്‍ത്താസമ്മേളനം നിര്‍ത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡികോക്കുമായുള്ള ഏറ്റുമുട്ടല്‍

ഡികോക്കുമായുള്ള ഏറ്റുമുട്ടല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ മറ്റൊരു വിവാദത്തില്‍ കൂടി വാര്‍ണര്‍ കുടുങ്ങിയിരുന്നു. ഇടവേളയ്ക്കു ഡ്രസിങ് റൂമിലേക്ക് തിരിച്ചുപോവുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കുമായി വാര്‍ണര്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് താരത്തിന് ഐസിസി പിഴ ചുമത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഭാര്യ കാന്‍ഡിസിനെതിരേ ഡികോക്ക് മോശം പരാമര്‍ശം നടത്തിയതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് വാര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

 ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയത്

ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയത്

വാര്‍ണറാണ് പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ യഥാര്‍ഥ സൂത്രധാരനെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പന്തില്‍ എങ്ങനെയാണ് രൂപമാറ്റം വരുത്തേണ്ടതെന്ന് ബാന്‍ക്രോഫ്റ്റിന് വാര്‍ണര്‍ തന്നെ കളിയുടെ ഇടവേളയില്‍ കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. ക്യാപ്റ്റന്‍ സ്മിത്തിന്റെ കൂടി അറിവോടെയാണ് വാര്‍ണര്‍ ഇങ്ങനെയൊരു പദ്ധതി പ്ലാന്‍ ചെയ്തതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു.
വിലക്കിനൊപ്പം ഭാവിയില്‍ വാര്‍ണറെ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.

സ്മിത്ത് യുഗത്തിനു ശേഷം ഓസീസിന്റെ തുടക്കം പാളി... ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍സ്മിത്ത് യുഗത്തിനു ശേഷം ഓസീസിന്റെ തുടക്കം പാളി... ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍

ഹീറോയില്‍ നിന്നും വില്ലന്‍, സ്മിത്തിനെക്കുറിച്ച് ബോളിവുഡ് ഹീറോ വരുണ്‍ ധവാന്‍ പറയുന്നത്...ഹീറോയില്‍ നിന്നും വില്ലന്‍, സ്മിത്തിനെക്കുറിച്ച് ബോളിവുഡ് ഹീറോ വരുണ്‍ ധവാന്‍ പറയുന്നത്...

Story first published: Saturday, March 31, 2018, 10:10 [IST]
Other articles published on Mar 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X