കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട ക്രിക്കറ്റിന് കളങ്കമുണ്ടാക്കി!! പൊറുക്കണം.. മാപ്പു പറഞ്ഞ് വാര്‍ണര്‍

Written By:

സിഡ്‌നി: കുട്ടിക്കാലം മുതല്‍ നെഞ്ചിലേറ്റിയ ക്രിക്കറ്റിനു കളങ്കമുണ്ടാക്കുന്നതാണ് തന്റെ നടപടിയെന്നും ഇതില്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നതുമായും പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. നാട്ടിലേക്കു യാത്ര തിരിക്കവെയാണ് താരം ഇങ്ങനെ ട്വീറ്റ് ചെയ്തത്. വാര്‍ണറെ കൂടാതെ ഓസീസ് നായകനായ സ്റ്റീവ് സ്മിത്തിനും ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. ഇരുവര്‍ക്കുമൊപ്പം ഗൂഡാലോചനയില്‍ പങ്കാളിയായ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിരുന്നു.

ആരാവും സ്മിത്തിന്റെ പിന്‍ഗാമി... ഇവരിലൊരാള്‍? മുഖം മാറുന്ന കംഗാരുപ്പട

അവര്‍ അത്ര മോശക്കാരല്ല, ഒരവസരം കൂടി നല്‍കാമായിരുന്നു... വികാരധീനനായി ലേമാന്‍

1

ഓസ്‌ട്രേലിലയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ക്രിക്കറ്റ് ആരാധകരെ, സിഡ്‌നിയിലേക്ക് യാത്ര തിരിക്കുകയാണ് ഞാന്‍. സംഭവിച്ചു പോയ തെറ്റുകള്‍ ക്രിക്കറ്റിനും മാനക്കേടുണ്ടാക്കിയിട്ടുണ്ട്. എല്ലാവരോടും മാപ്പു ചോദിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ താന്‍ സ്‌നേഹിക്കുകയും മറ്റുള്ളവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ക്രിക്കറ്റിനാണ് കളങ്കമുണ്ടായിരിക്കുന്നതെന്നും 31 കാരനായ വാര്‍ണര്‍ ട്വീറ്റ് ചെയ്തു.

2

പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍ വാര്‍ണറാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണതത്തില്‍ കണ്ടെത്തിയത്. സ്മത്തിന്റിനെയും ബാന്‍ക്രോഫ്റ്റിന്റെയും കൂടി അറിവോടെ പന്തിന്റെ ഘടനയില്‍ കൃത്രിമമായി മാറ്റം വരുത്തുകയെന്ന തന്ത്രം പ്ലാന്‍ ചെയ്തത് വാര്‍ണറാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. ഇതില്‍ ഓസീസ് കോച്ച് ഡാരന്‍ ലേമാനോ ടീമിലെ മറ്റു കളിക്കാര്‍ക്കോ യാതൊരു പങ്കുമില്ലെന്നും അവര്‍ക്കു ഇതേക്കുറിച്ച് നേരത്തേ അറിമായിരുന്നില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 29, 2018, 12:58 [IST]
Other articles published on Mar 29, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍