വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു!! അതു കണ്ടതോടെ തീരുമാനം മാറ്റിയെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍

പ്രവീണ്‍ കുമാറിന്റേതാണ് വെളിപ്പെടുത്തല്‍

ദില്ലി: മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നു ലോക ക്രിക്കറ്റില്‍ ഇതിനകം പല പ്രമുഖ താരങ്ങളും ബ്രേക്കെടുക്കുന്നത് കായിക പ്രേമികള്‍ കണ്ടു കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. മുമ്പൊന്നും കളിക്കാര്‍ ഇത്തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയോ ഇത്തരത്തില്‍ ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയോ ചെയ്തിരുന്നില്ല.

ന്യൂസിലാന്‍ഡില്‍ പൃഥ്വി 'ഷോ'... 100 പന്തില്‍ 150, കിവികളെ തകര്‍ത്ത് ഇന്ത്യന്യൂസിലാന്‍ഡില്‍ പൃഥ്വി 'ഷോ'... 100 പന്തില്‍ 150, കിവികളെ തകര്‍ത്ത് ഇന്ത്യ

കരിയറില്‍ ഒരു ഘട്ടത്തില്‍ താനും കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും അന്നു ആത്മഹത്യയെക്കുറിച്ചു പോലും ആലോചിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ഇന്ത്യക്കു വേണ്ടി 68 ഏകദിനങ്ങളിലും ആറു ടെസ്റ്റുകളിലും 10 ടി20കളിലും കളിച്ചിട്ടുള്ള പ്രവീണ്‍ രണ്ടു വശത്തേക്കും പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള താരമായിരുന്നു.

അന്നു മരിക്കാന്‍ ആലോചിച്ചു

അന്നു മരിക്കാന്‍ ആലോചിച്ചു

ഹരിദ്വാറിലേക്കു യാത്ര ചെയ്യവെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചതായി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രവീണ്‍ വെളിപ്പെടുത്തി.
എന്താണ് ഇവയെല്ലാം, ഇനി അവസാനിപ്പിക്കാമെന്ന് അന്നു മനസ്സില്‍ പറഞ്ഞിരുന്നു. എന്നാല്‍ മക്കളുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയപ്പോള്‍ തനിക്കതിനാവില്ലെന്നു തിരിച്ചറിഞ്ഞു. നിഷ്‌കളങ്കരായ കുട്ടികളെ ദുരിതത്തിലേക്കു തള്ളി വിടാന്‍ മനസ്സു വന്നില്ല. ഇതേ തുടര്‍ന്നു തീരുമാനത്തില്‍ നിന്നു പിന്‍മാറുകയായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി.

ആരും മനസ്സിലാക്കുന്നില്ല

ആരും മനസ്സിലാക്കുന്നില്ല

മാനസിക സംഘര്‍ഷത്തെക്കുറിച്ച് ഇന്ത്യയില്‍ ആരും മനസ്സിലാക്കുന്നില്ലെന്നു പ്രവീണ്‍ വ്യക്തമാക്കി. ആര്‍ക്കും ഇതേക്കുറിച്ച് ഒന്നുമറിയില്ല. പ്രത്യേകിച്ചും തന്റേ നാടായ മീററ്റില്‍ ഉറപ്പായിട്ടും ആര്‍ക്കും ഇതേക്കുറിച്ച് ധാരണയില്ല. താന്‍ കടന്നു പോവുന്ന മാനസിക അവസ്ഥയെക്കുറിച്ച് മറ്റൊരാളാട് തുറന്നു പറയണമെന്നു ആഗ്രഹിച്ചെങ്കിലും അന്നു ആരും തന്നെ ഉണ്ടായിരുന്നില്ല. ഇത് തന്നെ കൂടുതല്‍ അസ്വസ്ഥനാക്കി. ഒരു ഫാസ്റ്റ് ബൗളറെന്ന നലയില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ എങ്ങനെ ഔട്ടാക്കുമെന്നതിനെക്കുറിച്ച് ഏറെ ചിന്തിക്കുമായിരുന്നു. മനസ്സില്‍ എല്ലായ്‌പ്പോഴും ഇതു മാത്രമാണുള്ളതെന്നു കൗണ്‍സലിങിന് വിധേയനായപ്പോള്‍ താന്‍ പറയുകയും ചെയ്തതായി പ്രവീണ്‍ വിശദമാക്കി.

ബൗളിങ് കോച്ച്

ബൗളിങ് കോച്ച്

ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെടുകയും പെട്ടെന്ന് പ്രശസ്തിയില്‍ നിന്നും താഴേക്ക് ഇറങ്ങേണ്ടി വരികയും ചെയ്തത് തന്നെ മാനസികമായി തളര്‍ത്തിയതായും അന്നു ഉത്തര്‍ പ്രദേശിന്റെ രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് കോച്ചാവാന്‍ ആഗ്രഹിച്ചതായും പ്രവീണ്‍ പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ബൗളിങായിരുന്നു താന്‍ കാഴ്ചവച്ചത്. എല്ലാവരും തന്നെ പ്രശംസിക്കുകയും ചെയ്തു. അന്നു മികച്ചൊരു ടെസ്റ്റ് കരിയര്‍ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പെട്ടെന്നാണ് എല്ലാം നഷ്ടമായത്. താന്‍ വിരമിച്ചുവെന്ന് അന്നു എല്ലാവരും കരുതിയതായി തോന്നിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ തിരിച്ചുവരും

താന്‍ തിരിച്ചുവരും

ഇപ്പോള്‍ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകളാണ് ഉള്ളതെന്നും ക്രിക്കറ്റിനു തിരികെ എന്തെങ്കിലും തിരികെ നല്‍കാനാണ്‌ശ്രമമെന്നും പ്രവീണ്‍ പറഞ്ഞു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സ്വയം തന്നെ താന്‍ ഭയപ്പെട്ടിരുന്നു. മോശം സമയങ്ങളില്‍ അങ്ങനെയാണ് അനുഭവപ്പെടുക, ആരെങ്കിലും തന്റെ ഫോണ്‍ എടുക്കാതിരുന്നാല്‍ അതു മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. അവഗണിക്കപ്പെടുന്നതു പോലെയാണ് അപ്പോള്‍ തോന്നിയിരുന്നത്. എന്നാല്‍ ഈ കറുത്ത അധ്യായം പിന്നിട്ടു കഴിഞ്ഞു. ഇനി വിഷമിക്കേണ്ട, പികെ തിരിച്ചുവരിക തന്നെ ചെയ്യുമെന്നും പ്രവീണ്‍ മനസ്സ് തുറന്നു.

Story first published: Sunday, January 19, 2020, 16:48 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X