വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

70 അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടുള്ള കോലിയുടെ സാങ്കേതികതയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ ക്രിക്കറ്റ് ലോകം കൂടുതല്‍ കാത്തിരിക്കുന്നത് വിരാട് കോലി

1

ആധുനിക കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാണ് വിരാട് കോലി. നായകനായും ബാറ്റ്‌സ്മാനായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്കായിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയിലാണ് കോലി കസറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് പഴയ മികവില്ല. തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന കോലിയുടെ ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

70 അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടുള്ള കോലിയുടെ സാങ്കേതികതയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം. ഇപ്പോള്‍ ക്രിക്കറ്റ് ലോകം കൂടുതല്‍ കാത്തിരിക്കുന്നത് വിരാട് കോലിയുടെ തിരിച്ചുവരവിനായാണെന്ന് പറയാം. എന്തായാലും ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിനൊപ്പം കോലിയുണ്ടാവുമെന്നുറപ്പ്.

2021ല്‍ ഇന്ത്യക്കായി അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല, തഴയപ്പെട്ട അഞ്ച് പേരിതാ2021ല്‍ ഇന്ത്യക്കായി അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല, തഴയപ്പെട്ട അഞ്ച് പേരിതാ

1

കോലിയുടെ മോശം ഫോമിന്റെ കാരണമായി പലതും ചൂണ്ടിക്കാട്ടുന്നുണ്ട്. കോലിയുടെ അമിത ആത്മവിശ്വാസമാണ് പ്രശ്‌നമെന്നടക്കം പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ കോലിയുടെയും പാക് പേസര്‍ ഹസന്‍ അലിയുടെയും പ്രശ്‌നങ്ങള്‍ ഒന്നാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. മാനസിക സമ്മര്‍ദ്ദമാണ് രണ്ട് പേരുടെയും പ്രശ്‌നമായി ഹഫീസ് ചൂണ്ടിക്കാട്ടുന്നത്.

'കഴിഞ്ഞ 10 വര്‍ഷത്തെ താരങ്ങളെ നോക്കിയാല്‍ അതിലെ മികച്ച താരങ്ങളിലൊരാളാണ് വിരാട് കോലി. അവനും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നമാണ്. മാനസിക സമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഇടവേളയാണ് വേണ്ടത്. കോലി മത്സരത്തെ ഒറ്റക്ക് മാറ്റുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഇത് അവന് സാധിക്കുന്നില്ല.

T20 World Cup: ഡികെ കളിച്ചാല്‍ ഇവര്‍ക്ക് ചാന്‍സ് ഇല്ല, സഞ്ജുവടക്കം മൂന്ന് പേര്‍ പുറത്താവും!

2

2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ കോലി ഫിഫ്റ്റി നേടിയിരുന്നു. എന്നാല്‍ ആ ഇന്നിങ്‌സും വലിയ സ്വാധീനം സൃഷ്ടിക്കുന്നതാണെന്ന് കരുതുന്നില്ല. അത്തരത്തില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ലെങ്കില്‍ കളിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ താരങ്ങളും ഇടവേള ആഗ്രഹിക്കുന്നു. ഇത് വീണ്ടും മികച്ച ഫോമിലേക്കെത്തിക്കാന്‍ അവരെ സഹായിക്കുന്നു. കോലിക്ക് നിലവിലെ പ്രകടനം കൊണ്ട് ടീമില്‍ സ്വാധീനം സൃഷ്ടിക്കാനാവുന്നില്ല'-ഹഫീസ് പറഞ്ഞു.

വിരാട് കോലിക്ക് പഴയതുപോലെ മികച്ച ടൈമിങ്ങില്ല. ഒരുകാലത്ത് ബൗണ്ടറി ലൈനിലേക്കെത്തുന്ന പന്തുകളെ ബൗണ്ടറി പായിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ ഓഫ് സൈഡ് പന്തുകളിലാണ് കൂടുതലും വിക്കറ്റ് നഷ്ടമാവുന്നത്. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ തുടര്‍ച്ചയായി കോലി പുറത്താവുന്നു. അതിവേഗം റണ്‍സുയര്‍ത്താനും കോലിക്ക് മികവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ല.

3

മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. കോലിയുടെ തിരിച്ചുവരവാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും അതിനനുസരിച്ച് ആത്മവിശ്വാസത്തോടെ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇതേ നിലയില്‍ മുന്നോട്ട് പോവുക കോലിക്ക് എളുപ്പമാവില്ലെന്നുറപ്പ്. നിലവില്‍ വിശ്രമത്തിലുള്ള കോലി ഏഷ്യാ കപ്പിലൂടെയാവും തിരിച്ചെത്തുക. ഇന്ത്യക്കായി ഗംഭീരമായൊരു തിരിച്ചുവരവ് നടത്താനാവാത്ത പക്ഷെ കോലിയുടെ മുന്നോട്ടുള്ള യാത്ര പ്രയാസകരമാവുമെന്നുറപ്പ്.

IND vs ZIM: ധവാനെ ഇന്ത്യ നായകനാക്കേണ്ട!, റിഷഭിനെ ക്യാപ്റ്റനാക്കണം, മൂന്ന് കാരണങ്ങളിതാ

4

ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവര്‍ ടി20യില്‍ കോലിയുടെ മൂന്നാം സ്ഥാനത്തിനായി കാത്തിരിക്കുന്നു. ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരും മൂന്നാം നമ്പറില്‍ അവസരം തേടുന്നു. പ്രതിഭാശാലികളായ താരങ്ങള്‍ പുറത്തിരിക്കവെ കോലിക്ക് പഴയ കളക്കുകളുടെ പേരില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ല. ഏഷ്യാ കപ്പിലെ അദ്ദേഹത്തിന്റെ പ്രകടനമാവും നിര്‍ണ്ണായകമാവുക.

Story first published: Saturday, August 6, 2022, 14:21 [IST]
Other articles published on Aug 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X