IND vs ZIM: ധവാനെ ഇന്ത്യ നായകനാക്കേണ്ട!, റിഷഭിനെ ക്യാപ്റ്റനാക്കണം, മൂന്ന് കാരണങ്ങളിതാ

ഇന്ത്യ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഏകദിന പരമ്പരകളിലെല്ലാം ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. വരാനിരിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലും ടീമിനെ നയിക്കുന്നത് ധവാനാണ്. നിലവില്‍ ശിഖര്‍ ധവാനെ ഇന്ത്യ ഏകദിനത്തിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്.
ടെസ്റ്റിലും ടി20യിലും ടീമിന് പുറത്തുള്ള ധവാനെ സീനിയറെന്ന നിലയിലാണ് ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ലഭിച്ച അവസരങ്ങളിലെല്ലാം ടീമിനെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കാനും ധവാന് സാധിച്ചിരുന്നു. എന്നാല്‍ ധവാനെ നായകനാക്കുന്നത് ഭാവിയിലേക്ക് പരിഗണിക്കുമ്പോള്‍ ടീമിന് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. കൂടിയാല്‍ രണ്ട് വര്‍ഷം കൂടി മാത്രമാണ് ധവാന് ഏകദിന കരിയറില്‍ മുന്നോട്ട് പോകാനാവുക.

ധവാനെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിലും നല്ലത് റിഷഭ് പന്തിനെ നായകനാക്കുന്നതാണ്. ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന റിഷഭിന് വളരാനുള്ള അവസരമാണ് നല്‍കേണ്ടത്. ഇന്ത്യ ധവാന് പകരം റിഷഭ് പന്തിനെ ക്യാപ്റ്റനാക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ബാറ്റിങ് പ്രകടനം മികച്ചത്
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റിഷഭ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായി ടീമിന്റെ നട്ടെല്ലായി നില്‍ക്കുന്നു. റിഷഭിന്റെ ടി20 പ്രകടനങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം ടീമിന്റെ നട്ടെല്ലാണ്. ഏകദിനത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടിയാണ് റിഷഭ് മറുപടി നല്‍കിയത്.
നിലയുറപ്പിച്ചാല്‍ അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തെ ഇന്ത്യ നായകനാക്കിയാലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെ അത് ബാധിച്ചേക്കില്ല. സമ്മര്‍ദ്ദം ബാധിക്കാത്ത നായകനെന്ന നിലയില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കും. യുവതാരത്തിന് നായകനെന്ന നിലയില്‍ പരമാവധി അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ഉത്തരവാദിത്തങ്ങള്‍ നല്‍കി വളര്‍ത്തണം
ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയിലും ഭാവി നായകനെന്ന നിലയിലും വാഴ്ത്തപ്പെടുന്ന റിഷഭ് പന്തിന് ഇപ്പോഴേ ഉത്തരവാദിത്തങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ട് വരണം. പെട്ടെന്ന് നായകസ്ഥാനം നല്‍കുന്നതിന് മുമ്പായി അവസരങ്ങള്‍ നല്‍കി അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കേണ്ടതായുണ്ട്. മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കുന്ന സമയത്ത് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിനെ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കേണ്ടതായുണ്ട്. ധവാനെ ഇന്ത്യ നായകനാക്കി പരിഗണിക്കുന്നത് ടീമിന്റെ ഭാവിയിലേക്ക് ഗുണം ചെയ്യുന്നതല്ല. അതേ സമയം റിഷഭിന് ഉത്തരവാദിത്തം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നത് ടീമിന്റെ ഭാവിയിലേക്ക് വളരെ ഗുണം ചെയ്യുന്ന കാര്യം തന്നെയാണ്.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ഇന്ത്യയുടെ ഭാവി നായകന്‍
ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ മുഖ്യ പരിഗണന ലഭിക്കുന്ന താരമാണ് റിഷഭ് പന്ത്. രോഹിത് ശര്‍മക്ക് ശേഷം കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവുമ്പോള്‍ റിഷഭ് വൈസ് ക്യാപ്റ്റനായി എത്തും. രാഹുലിന്റെ അഭാവത്തില്‍ റിഷഭിന് ക്യാപ്റ്റന്‍സി ലഭിക്കുകയും ചെയ്യും. ധവാനെ ഇന്ത്യ ടീമില്‍ പരിഗണിച്ചാലും നായകനാക്കുന്നത് അദ്ദേഹത്തിന്റെ കരിയറില്‍ ഇനി വലിയ സ്വാധീനമുണ്ടാക്കിയേക്കില്ല. എന്നാല്‍ കരിയറിന്റെ പകുതി പോലും പിന്നിടാത്ത റിഷഭിന് ഇപ്പോഴേ അവസരം നല്‍കിയാല്‍ ഇന്ത്യക്ക് കൂടുതല്‍ മികച്ചൊരു നായകനെ സൃഷ്ടിക്കാനായേക്കും. അതുകൊണ്ട് തന്നെ റിഷഭ് പന്തിനെ ഇന്ത്യ ഇപ്പോഴേ നായകനാക്കി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications