Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

1

ഇന്ത്യയെ വിന്‍ഡീസില്‍ ചരിത്ര നേട്ടത്തിലേക്കെത്തിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. 39 വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസില്‍ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് നേടിക്കൊടുക്കുന്ന ആദ്യ നായകനെന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ധവാനായി. പേരില്‍ മാത്രമല്ല ക്യാപ്റ്റനെന്ന് മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ തെളിയിക്കാനും ധവാന് സാധിച്ചു.

രണ്ട് ഫിഫ്റ്റിയടക്കം ധവാന്‍ കസറിയെങ്കിലും മെല്ലെത്തുടങ്ങുന്ന ശൈലിക്കെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. 2023ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ശിഖര്‍ ധവാന്‍ വേണമോയെന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കുന്നു. ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം വേണമെന്നും പവര്‍പ്ലേയില്‍ അധിവേഗം റണ്‍സുയര്‍ത്തണമെന്നും ഇന്ത്യയുടെ സ്ഥിരം നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

1

ഇതോടെ ശിഖര്‍ ധവാനെ തഴയുമെന്ന സൂചനയാണ് രോഹിത് ശര്‍മ നല്‍കുന്നതെന്നും ധവാനും രോഹിത്തും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ധവാനും രോഹിത്തും. 5000ലധികം റണ്‍സിന്റെ ഏകദിന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രണ്ടാളും തമ്മില്‍ ഉടക്കിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഉയരുന്നത്.

2

ധവാന്റെ മെല്ലപ്പോക്ക് ശൈലിയില്‍ രോഹിത്തിന് ഉണ്ടായ അതൃപ്തിയാണ് അഭിപ്രായ ഭിന്നതയുടെ കാരണമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ഈ അഭ്യൂഹത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സെലക്ടര്‍മാരിലൊരാള്‍. രണ്ട് പേരും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ധവാന്റെ സ്‌ട്രൈക്കറേറ്റ് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്ന കാര്യങ്ങളിലൊന്നാണെന്നും സിംബാബ് വെ പര്യടനത്തിലൂടെ ഇതിന് പരിഹാരം കാണാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിക്രം റാത്തോറും ചേര്‍ന്ന് പദ്ധതിയിടുന്നുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

3

'ശിഖര്‍ ധവാനും രോഹിത് ശര്‍മയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. രണ്ട് പേര്‍ക്കും വ്യത്യസ്ത പദ്ധതികള്‍ മാത്രമാണുള്ളത്. അതൊരു തെറ്റായ കാര്യമല്ല. എന്നാല്‍ സിംബാബ് വെ പര്യടനത്തിന് ശേഷം ധവാന്റെ ഭാവിയെക്കുറിച്ച് സംസാരിക്കേണ്ടതായുണ്ട്. ദ്രാവിഡും റാത്തോറും അവന്റെ ബാറ്റിങ് സമീപനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിനകത്ത് തലയിടാന്‍ സെലക്ടര്‍മാരില്ല' - സെലക്ടറെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തു.

ധവാന്‍ നിലയുറപ്പിക്കാന്‍ ആദ്യ 10 ഓവറില്‍ കൂടുതലെടുക്കുന്നു. പിന്നീട് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ വളരെയധികം പന്തുകള്‍ ടീമിന് നഷ്ടമാവുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് ടീമിന് ഗുണം ചെയ്യില്ല. ആദ്യ പവര്‍പ്ലേ കൃത്യമായി മുതലാക്കേണ്ടതായുണ്ട്. ഇത് മുതലാക്കാന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോള്‍ ടീമിന്റെ സ്‌കോറിനെയാകെയത് ബാധിക്കുന്നു.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഓപ്പണര്‍മാരാണ്. അതുകൊണ്ട് തന്നെ ഇവരോട് പിടിച്ചുനില്‍ക്കാന്‍ ധവാന് അതിവേഗം റണ്‍സുയര്‍ത്തി ബാറ്റ് ചെയ്യേണ്ടതായുണ്ട്. വിന്‍ഡീസ് പരമ്പര ധവാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഇതേ ശൈലിയില്‍ തുടര്‍ന്നാല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ നിന്ന് ധവാനെ തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല.

5

ധവാനെ ഓപ്പണിങ് പങ്കാളിയാക്കാനാവും രോഹിത് കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുക. ധവാനുമായി രോഹിത്തിന് എളുപ്പത്തില്‍ ആശയവിനിമയം നടത്താനാവും. രോഹിത്തിന്റെ പല വമ്പന്‍ റെക്കോഡ് നേട്ടങ്ങളിലും ഓപ്പണിങ് പങ്കാളി ധവാനായിരുന്നു. അതുകൊണ്ട് തന്നെ ധവാനെ ഒപ്പം നിര്‍ത്താന്‍ തന്നെയാവും രോഹിത് ശ്രമിക്കുക. എന്നാല്‍ അതിലപ്പുറം ടീമിന്റെ പദ്ധതികളെന്ന നിലയിലേക്ക് വരുമ്പോള്‍ ധവാനെ തഴയാന്‍ രോഹിത് നിര്‍ബന്ധിതനായേക്കും.

Story first published: Thursday, July 28, 2022, 17:19 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+