T20 World Cup: ഡികെ കളിച്ചാല്‍ ഇവര്‍ക്ക് ചാന്‍സ് ഇല്ല, സഞ്ജുവടക്കം മൂന്ന് പേര്‍ പുറത്താവും!

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ദേശീയ ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടീമുകളെല്ലാം മികച്ച താരനിരയെ സൃഷ്ടിക്കാന്‍ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചും അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി പോലും കാണാതെ തകര്‍ന്നടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഗംഭീരമായി തിരിച്ചുവന്ന് കരുത്ത് കാട്ടേണ്ടതായുണ്ട്.
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ളില്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. വിക്കറ്റ് കീപ്പറാവാനാണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ മത്സരമെന്ന് പറയാം. റിഷഭ് പന്തിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുമ്പോള്‍ ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഡികെ വന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍
ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ ഫിനിഷര്‍ റോളില്‍ കളിപ്പിച്ചാല്‍ സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ പോലും ഇടം ലഭിക്കുക പ്രയാസം. ഇന്ത്യ രണ്ടിലധികം വിക്കറ്റ് കീപ്പര്‍മാരെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് ടീമില്‍ സ്ഥാനം ഉറപ്പ്. ബാക്കപ്പ് കീപ്പറായി കാര്‍ത്തിക് വന്നാല്‍ സഞ്ജുവിനെ തഴയാന്‍ സാധ്യത കൂടുതലാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരയിലുള്ളതിനാല്‍ സഞ്ജുവിന് ഇടം നേടിയെടുക്കുകയും പ്രയാസം. ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പരിഗണിച്ചാല്‍ സഞ്ജു ടീമിലെത്താനുള്ള സാധ്യതയും അത്രത്തോളം കുറയുമെന്ന് പറയാം.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ഇഷാന്‍ കിഷന്‍
ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഇടം കൈയന്‍ ഓപ്പണറുമായ ഇഷാന്‍ കിഷന്റെയും ടീമിലെ സ്ഥാനം സംശയത്തിലാവും. ഇഷാനെ ഇന്ത്യ വിക്കറ്റ് കീപ്പിങ്ങിലും ഓപ്പണിങ്ങിലും ബാക്കപ്പായാണ് പരിഗണിക്കുന്നത്. എന്നാല്‍ ദിനേഷ് കാര്‍ത്തിക് ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലേക്കെത്തിയാല്‍ ഇഷാന്റെ ടീമിലെത്താനുള്ള സാധ്യതയും കുറയും.
താരത്തിന്റെ സമീപകാല ഫോമും മോശം. 27, 15, 26, 3, 16, 8 എന്നിങ്ങനെയാണ് അവസാന 6 ഇന്നിങ്‌സിലെ താരത്തിന്റെ സ്‌കോര്‍. അതുകൊണ്ട് തന്നെ ഇന്ത്യ ഇഷാനെ ടീമിന് പുറത്താക്കാനാണ് സാധ്യത. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ച ഇന്ത്യ ബാക്കപ്പ് ഓപ്പണറായി നിലവിലെ ടോപ് ഓഡര്‍ താരങ്ങളിലൊരാളെ മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ അധികനാള്‍ ഇനി ശ്രേയസിന് പോകാന്‍ സാധിച്ചേക്കില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്ന താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശം. ഷോര്‍ട്ട് ബോളുകളില്‍ പതറുന്ന ശ്രേയസ് ടി20 ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. പഴയ ബാറ്റിങ് മികവ് ടി20യില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാത്ത ശ്രേയസിനെ ഇന്ത്യ തഴഞ്ഞേക്കും. ഡികെ പ്ലേയിങ് 11 എത്തുമ്പോള്‍ മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ഉണ്ടാവും. നാലാമനായി സൂര്യയുമുള്ളതിനാല്‍ ശ്രേയസിനെ ഇന്ത്യ തഴയാനാണ് സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications